ഫിഖ്ഹിന്‍റെ നിർവചനം
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍
Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH
ഭാഷയിൽ: മനസ്സിലാക്കൽ എന്ന അർത്ഥത്തിലാണ് ഭാഷയിൽ ഈ പദം ഉപയോഗിക്കാറുള്ളത്. സീനാ പർവ്വതത്തിന്‍റെ സമീപത്തുവച്ച് രിസാലത്ത് എന്ന ചുമതല ഏൽപ്പിക്കപ്പെട്ടപ്പോൾ മൂസാ നബി عليه السلام തൻറെ പ്രാർത്ഥനയിൽ ഇപ്രകാരം പറഞ്ഞു:
“ജനങ്ങൾ എൻറെ സംസാരം മനസ്സിലാക്കേണ്ടതിനായി എൻറെ നാവിൽ നിന്ന് കെട്ടഴിച്ചു തരേണമേ.” (ത്വാഹാ 27, 28)
ഗ്രഹിക്കുക, മനസ്സിലാക്കുകയെന്നാണ് ഈ വചനത്തിലെ ‘യഫ്ഖഹൂ’ എന്ന പദത്തിൻറെ അർത്ഥം.
ശുഐബ് നബിعليه السلام അല്ലാഹു ഏൽപിച്ച ദൗത്യത്തിലേക്ക് അദ്ദേഹം സ്വജനതയെ ക്ഷണിച്ചപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു:
അവർ പറഞ്ഞു: “ശുഐബ് നീ പറയുന്നതിൽ നിന്ന് അധികഭാഗവും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” ( ഹൂദ് 91)
അറബികൾ പറയാറുണ്ട്,
ഒരു വ്യക്തിക്ക് മതകാര്യത്തിൽ നൽകപ്പെട്ടു എന്ന് പറഞ്ഞാൽ അതിൽ അറിവ് ലഭിച്ചുവെന്ന് സാരം. അല്ലാഹു പറഞ്ഞു “മതത്തിൽ അവർ അറിവ് നേടുന്നതിന് വേണ്ടി” (തൗബ-122 ) അതായത് അവർ അതിൽ പണ്ഡിതന്മാരാകുന്നതിനു വേണ്ടി. ഇബ്നു അബ്ബാസ് വിനു വേണ്ടി നബി ഇപ്രകാരം പ്രാർത്ഥിച്ചു. “ അല്ലാഹുവേ, ഇവന് നീ മതം പഠിപ്പിക്കണമേ, വ്യാഖ്യാനത്തിനുള്ള അറിവ് പ്രദാനം ചെയ്യണമേ,” അതായത് ക്വുര്‍ആന്‍ വിശദീകരിക്കാനും അതിൻറെ അർത്ഥം ഗ്രഹിക്കാനുമുള്ള അറിവ് നൽകേണമേയെന്ന് സാരം. (അല്ലാഹു അദ്ദേഹത്തിൻറെ പ്രാർത്ഥന സ്വീകരിച്ചു അദ്ദേഹം തന്റെ കാലത്തെ ഏറ്റവും അധികം ഖുർആൻ അറിയുന്ന ആളായിരുന്നു) ഇബ്നു സയ്യിദിഹി പറയുന്നു, ഫഖിഹ അന്‍ഹുയെന്നു പറഞ്ഞാൽ (അദ്ദേഹത്തിൽ നിന്ന്) ഗ്രഹിച്ചുവെന്നര്‍ത്ഥം. “ഫഖിഹ അന്നീമാബയ്യന്‍ തുലഹു ഫിഖ്ഹന്‍” എന്നു പറഞ്ഞാല്‍; ഞാൻ അവനു വിവരിച്ചു കൊടുത്തത്, എന്നിൽ നിന്ന് അവൻ ഗ്രഹിച്ചുവെന്ന് സാരം.
അസ്ഹരി പറയുന്നു: കിലാബ് വംശത്തിലെ ഒരാൾ എനിക്ക് ഒരു കാര്യം വിശദമാക്കി തന്നു. അദ്ദേഹത്തിന്‍റെ സംസാരത്തിൽ നിന്ന് വിരമിച്ചപ്പോൾ എന്നോട് ചോദിച്ചു, “ അഫഖിഹ്ത? അതായത് നിനക്ക് മനസ്സിലായോ? എന്നു സാരം. “ഫഖുഹ- യഫ്ഖഹു- ഫഖാഹതന്‍ ” എന്നു പറയാറുള്ളത് ഒരാൾ അറിവാളാന്‍ ആവുകയും അറിവുള്ളവരുടെ നേതാവാകുകയും ചെയ്യുമ്പോഴാണ്. “റജുലൻ ഫഖീഹുന്‍” എന്നു പറയുന്നവൻ ഫഖീഹാണ്. “ഫഖീഹുല്‍ അറബ്” എന്നു പറഞ്ഞാൽ “അറബികളിലെ പണ്ഡിതൻ” എന്ന് സാരം. (ലിസാനുൽ അറബ് 2: 1220)
അറബികൾ ഫിഖ്ഹ് എന്നതിന് അറിവ്, മനസ്സിലാക്കൽ എന്നെ വിശദീകരണം നൽകാറുണ്ടെന്ന് ഈ നിർവചനത്തിൽ നിന്ന് വ്യക്തമായി ഫൈറൂസാബാദി പറയുന്നു
ഫിഖ്ഹ് എന്നാൽ ഒരു കാര്യത്തെക്കുറിച്ചുള്ള അറിവ് അത് ഗ്രഹിക്കൽ എന്നാണ് (ഫൈറൂസാബാദിയുടെ ബസ്വാഇറു ദവി ത്തംയീസ് 4/210)
എന്നാൽ ചില പണ്ഡിതന്മാർ ഇതിനെ എതിർത്ത് പറഞ്ഞിട്ടുണ്ട്. (ആമദിയുടെ ഇഹ്‌കാമുൽ അഹ്കാം: 1/15 നോക്കുക )
യഥാർത്ഥത്തിൽ ഫിഖ്ഹിന് ഇൽമ് (അറിവ്) എന്ന് അർത്ഥം പറഞ്ഞത് എതിർക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ചും അറബികൾ അങ്ങനെ പറയാറുണ്ട് എന്ന് അറിയപ്പെട്ട സാഹചര്യത്തിൽ. അറബികൾ ഇൽമിന് ഫിഖ്ഹ് എന്നും പറയാറുണ്ട്. കാരണം ഗ്രാഹ്യത്തിൽ നിന്നാണ് അതുണ്ടാകുന്നത്. ആലിമിന് ഫഖീഹ് എന്നും പറയാറുണ്ട് കാരണം ഗ്രഹണ ശേഷി കൊണ്ടാണ് അവൻ അറിയുന്നത്. ഏതൊന്ന് മറ്റൊന്നിനു കാരണമാകുന്നുവോ അതിന് ആ പേരിടുന്ന സമ്പ്രദായം അറബികൾക്കിടയിലുണ്ട്. (ഖത്വീബുൽ ബാഗ്ദാദിയുടെ ഫഖീഹ് വൽ മുതഫഖിഹ് എന്ന ഗ്രന്ഥം നോക്കുക 1/53)
ഫിഖ്ഹിന് ഗ്രഹിക്കൽ എന്ന അർത്ഥം നൽകുമ്പോൾ ആശയം ഗ്രഹിക്കുന്നതിന് അത് ഉപയോഗിക്കുകയുള്ളൂ. ദാത്ത് (വസ്തു) അറിയുന്നതിന് ഉപയോഗിക്കുകയില്ല അതായത് فقهت الكلام (സംസാരം ഞാൻ ഗ്രഹിച്ചു) എന്നേ പറയുകയുള്ളൂ. فقهت الرجل (അദ്ദേഹം അദ്ദേഹത്തെ ഞാൻ ഗ്രഹിച്ചു) എന്നു പറയുകയില്ല.
ആശയം ഗ്രഹിക്കൽ വ്യക്തമോ അവ്യക്തമോ ആയാലും ഫിഖ്ഹ് എന്ന് പ്രയോഗിക്കും. ഇതിനു വിരുദ്ധമായ അഭിപ്രായം പറഞ്ഞത് അബു ഇസഹാഖുൽ മുറൂസി (ഉസൂലു ഫിഖ് ഹ് അബുന്നൂർ സുഹൈർ: 1/6) മാത്രമാണ്. അവ്യക്തമായ കാര്യങ്ങൾ ഗ്രഹിക്കുന്നതിനേ ‘ഫഖിഹ’ എന്ന് പറയുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.
അറബികൾ നിരുപാധികമായി മനസ്സിലാക്കുക എന്ന അർത്ഥത്തിൽ ‘ഫിഖ്ഹ്’ ഉപയോഗിച്ചിട്ടുണ്ടെന്ന് ഭാഷ പടുക്കൽ പറഞ്ഞിട്ടുള്ളത് മതി അദ്ദേഹത്തിന് ഖണ്ഡനമായിട്ട്. വ്യക്തവും അവ്യക്തവുമായ കാര്യങ്ങൾ ഗ്രഹിക്കുന്നതിന് ആ പദം ഉപയോഗിക്കും. അങ്ങനെയാണ് ക്വുര്‍ആൻ ഉപയോഗിച്ചിട്ടുള്ളത്. അവിശ്വാസികളുടെ സ്ഥിതിയെക്കുറിച്ച് അല്ലാഹു പറഞ്ഞു,
“ അപ്പോൾ ഈ ആളുകൾക്ക് എന്തുപറ്റി? അവർ ഒരു വിഷയവും മനസ്സിലാക്കാൻ ഭാവമില്ല; (4/78)
ദുൽഖർനൈൻ കണ്ട ജനതയെ ഖുർആൻ വിശേഷിപ്പിച്ചത്; അവർ
“പറയുന്നതിനൊന്നിനും മിക്കവാറും അവർക്ക് മനസ്സിലാക്കാനാകുന്നില്ല” എന്നാണ് (അൽകഹ്ഫ് - 93)
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍