അല്ലാഹു

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

Last Update 2024 August 19 | 15 Safar, 1446 AH

സ്രഷ്ടാവും സൃഷ്ടിപരിപാലകനും നിയന്താവും രക്ഷിതാ വും സംരക്ഷകനും ഉടമസ്ഥനുമായ ഏകനായവനെ കുറിക്കുന്ന സംജ്ഞാനാമമാണ് അല്ലാഹു. മഹത്വമേറിയവനും യഥാര്‍ത്ഥ ആരാധ്യനുമായവന്റെ അതിസുന്ദരവും അതിമഹത്തായതുമായ നാമം. അല്ലാഹു എന്ന നാമം അവനു മാത്രം പ്രത്യേകമായ നാമമാണ്. അതു കൊണ്ട് മറ്റൊന്നിനും നാമകരണം ചെയ്തു കൂട.

അല്ലാഹു എന്ന വാക്ക് അടിസ്ഥാന പരമായി ഇപ്രകാരം ഒരു നാമമാണോ അതല്ല ഒരു മൂല ധാതുവില്‍നിന്ന് എടുക്ക പെട്ടതാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യ ത്യാസമുണ്ട്. ആരാധിക്കപെടുന്നവന്‍ എന്ന് അര്‍ത്ഥമുള്ള ഇലാഹ് എന്ന വാക്കിലേക്ക് അല്‍ എന്ന അവ്യയം ചേര്‍ത്തു പ്രത്യേകമാ ക്കിയതാണ് അല്ലാഹു എന്ന് പലരും അഭിപ്രായപെട്ടിട്ടുണ്ട്. അ പ്പോള്‍ സാക്ഷാല്‍ ആരാധ്യന്‍, യഥാര്‍ത്ഥ ദൈവം, പരമേശ്വരന്‍ എന്നൊക്കെയാണ് അത് അര്‍ത്ഥമാക്കുന്നത്.

ഹൃദയങ്ങള്‍ ഭയക്കുകയും മനസുകള്‍ ആഗ്രഹിക്കുക യും ഇഷ്ടപ്പെടുകയും ചെയ്യുന്ന യഥാര്‍ത്ഥ ആരാധ്യനുള്ള നാമമാ ണ് അല്ലാഹുI; അവനെ കുറിച്ചുള്ള ദിക്‌റും അവനോടുള്ള ശു ക്‌റും അവനിലുള്ള ഇഷ്ടവും ഇണക്കവും വര്‍ദ്ധിപ്പിക്കും.

ഇമാം ഇബ്‌നുല്‍ക്വയ്യിം رحمه الله പറഞ്ഞു: അസ്മാഉല്‍ഹു സ്‌നായുടെ ആശയങ്ങളെ മുഴുവന്‍ തേടുകയും മൊത്തത്തില്‍ അവയെ അറിയിക്കുകയും ചെയ്യുന്ന നാമമാണ് അല്ലാഹു എ ന്നു മനസിലാക്കാം. ദിവ്യത്വത്തിന്റെ(ഇലാഹിയ്യത്തിന്റെ) വിശേഷണ ങ്ങള്‍ക്കുള്ള വിവരണവും വിളംബരവുമാണ് അസ്മാഉല്‍ഹുസ്‌നാ. പ്രസ്തുത ഇലാഹിയ്യത്തില്‍ നിന്നത്രേ അല്ലാഹു എന്ന നാമം ഉ രുത്തുരിയപെട്ടത്. അല്ലാഹു എന്ന നാമം അവന്‍ ആരാധിക്ക പെടുന്നവനാണെന്നത് അറിയിക്കുന്നു. അവനെ ഇഷ്ടപെട്ടും ആ ദരിച്ചും അവനു വിനയപെട്ടും അവശ്യഘട്ടങ്ങളിലും പ്രതിസന്ധിക ളിലും അവനിലേക്കു അഭയം തേടിയും സൃഷ്ടികള്‍ അവനെ ആ രാധിക്കുന്നു.

ആരാണ് അല്ലാഹു. അവന്‍തന്നെ പറയുന്നു:

ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ (البقرة:٢٥٥)

[അല്ലാഹു - അവനല്ലാതെ യാതൊരു ഇലാഹില്ല. എന്നെന്നും ജീ വിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്ക മോ അവനെ ബാധിക്കുകയില്ല. ... ... .] (വി. ക്വു. 2: 255)

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ (الأعراف: ٥٤)

[തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു......] (വി. ക്വു. 7: 54)

إِنَّمَا ٱللَّهُ إِلَـٰهٌ وَٰحِدٌ ۖ سُبْحَـٰنَهُۥٓ (النساء:١٧١)

[... ... അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. അവനെത്രയോ പരിശുദ്ധനത്രെ. ... ... .] (വി. ക്വു. 4: 171)

ഏക ആരാധ്യനായ അവന്‍ മാത്രമാണ് ആരാധനക്കര്‍ ഹന്‍. അതിനാലാണ് അവനെ മാത്രം ആരാധിക്കുവാന്‍ അവന്‍ കല്‍പ്പിച്ചതും പ്രസ്തുത കല്‍പന അവനില്‍നിന്നുള്ള ദൂതന്മാരെ ല്ലാം പ്രഥമവും പ്രധാനവുമായി പ്രബോധനം ചെയ്തതും.

يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۚ (الأعراف:٦٥)

[... ... എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നി ങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ഇലാഹുമില്ല........] (വി. ക്വു. 7: 65)

ദുആഅ്(പ്രാര്‍ത്ഥന), ഇസ്തിഗാഥഃ(രക്ഷാതേട്ടം), ഇസ്തിആ നഃ(സഹായതേട്ടം), ഇസ്തിആദഃ(അഭയതേട്ടം), ഖൗഫ്(ഭയം), റജാ അ്(പ്രതീക്ഷ), റഗ്ബത്ത്(ആഗ്രഹം), റഹ്ബത്ത്(ഭീതി), തവക്കുല്‍ (ഭ രമേല്‍പ്പിക്കല്‍), സ്വലാത്ത്(നമസ്‌കാരം), റുകൂഅ്, സുജൂദ്, നോമ്പ്, ബലി, തുടങ്ങി ആരാധനകളുടെ മുഴുവന്‍ ഇനങ്ങളും അല്ലാഹുI വിനു മാത്രമേ ആകാവൂ.

قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَـٰلَمِينَ (الأنعام:١٦٢)

[പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും എന്റെ ആരാ ധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോക ര ക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.] (വി.ക്വു.6:162)

സൃഷ്ടികള്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധവും അവരുടെ നാ വുകളാല്‍ അധികം വിളിക്കപ്പെടുന്നതുമായ നാമമാണ് അല്ലാഹുI. വിളിക്കപ്പെടുമ്പോള്‍ അല്‍ എന്ന അവ്യയം നഷ്ടപ്പെടാതെ ചേര്‍ ന്നുനില്‍ക്കുന്ന ഏകനാമമാണ് അല്ലാഹുI. എന്നാല്‍ മറ്റു നാമ ങ്ങളല്ലൊം വിളിക്കപ്പെടുമ്പോള്‍ അതില്‍നിന്ന് അല്‍ നഷ്ടപ്പെടും. ഉദാഹരണം അല്‍ഇലാഹ്, അര്‍റഹ്‌മാന്‍, അല്‍ഖാലിക്വ് വിളിക്കപ്പെ ടുമ്പോള്‍ യാ ഇലാഹ്, യാ റഹ്‌മാന്‍, യാ ഖാലിക്വ് എന്നിങ്ങനെ യാണ് വിളിക്കപ്പെടുക.

ദീനില്‍ സ്ഥിരപ്പെട്ട എല്ലാ ദിക്‌റുകളിലും ചേര്‍ന്നുവന്ന അല്ലാഹുIവിന്റെ നാമമത്രേ അല്ലാഹു എന്ന നാമം. തഹ്‌ലീല്‍, ത ക്ബീര്‍, തഹ്‌മീദ്, തസ്ബീഹ്, ഹൗക്വലഃ, ഹസ്ബലഃ, ഇസ്തിര്‍ജാഅ്, ബസ്മലഃ, തസ്മിയഃ, തുടങ്ങിയുള്ള മുഴുവന്‍ ദിക്‌റുകളിലും ഈ നാമം ചേര്‍ന്നുവന്നിട്ടുണ്ട്.

തഹ്‌ലീല്‍ لاَ إِلَهَ إِلاَّ اللَّه
തക്ബീര്‍ اللَّهُ أَكْبَرُ
തഹ്‌മീദ് الْحَمْدُ لِلَّهِ
തസ്ബീഹ് سُبْحَانَ اللَّهِ
ഹൗക്വലഃ, ഹക്വ്‌വലഃ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
ഹസ്ബലഃ حَسْبِيَ اللَّهُ
ഇസ്തിര്‍ജാഅ് ِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ബസ്മലഃ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
തസ്മിയഃ بِسْمِ اللَّهِ

സൃഷ്ടികര്‍ത്താവിനു വിശുദ്ധ ക്വുര്‍ആനിലും തിരുസുന്ന ത്തിലും ഏറ്റവും കൂടുതല്‍ വന്നിട്ടുള്ള തിരുനാമമാണ് അല്ലാഹു.. വിശുദ്ധ ക്വുര്‍ആനില്‍ മാത്രം രണ്ടായിരത്തി അറുപത്തി രണ്ടു തവണ പ്രസ്തുത നാമം ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. മുപ്പത്തിമൂന്ന് ആയത്തുകള്‍ ആരംഭിച്ചത് അല്ലാഹു എന്ന നാമം കൊണ്ടാണ്.

ഒരു ദുആഅ്:

ജീവിതക്ലേശമോ മനോദുഃഖമോ ബാധിച്ചവരോട് ചൊല്ലു വാന്‍ അല്ലാഹുവിന്റെറസൂല്‍r കല്‍പിച്ച വചനം:

اللَّهُ ، اللَّهُ رَبِّى لاَ أُشْرِكُ بِهِ شَيْئًا

അല്ലാഹു, അല്ലാഹു എന്റെ റബ്ബാകുന്നു. ഞാന്‍ അവനില്‍ യാ തൊന്നനേയും പങ്കുചേര്‍ക്കുകയില്ല. (സ്വഹീഹു ഇബ്‌നിഹിബ്ബാന്‍. ത്വബറാനി, അല്‍മുഅ്ജമുല്‍ഔസത്വ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)

 

0
0
0
s2sdefault

തൗഹീദ് : മറ്റു ലേഖനങ്ങൾ