മുജാഹിദ് പ്രസ്ഥാനത്തിന് തൗഹീദി പ്രവര്‍ത്തനങ്ങള്‍ സജീവമായി നിലനിര്‍ത്തേണ്ടി വരുന്നത് വിഷയ ദാരിദ്ര്യം കൊണ്ടല്ല. മറിച്ച് പുതിയ കുപ്പായമണിഞ്ഞ ശിര്‍ക്കിന്റേയും ബിദ്അത്തുകളുടേയും രൂപങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ രംഗപ്രവേശം ചെയ്യുന്നതുകൊണ്ടാണ്. ക്വുര്‍ആനും സുണ്ടണ്ടണ്ടന്നത്തും ആധാരമാക്കിയുള്ള ഇസ്‌ലാഹീസംഘത്തിന്റെ കണിശമായ പ്രബോധപ്രവര്‍ത്തനങ്ങള്‍, മുസ്‌ലിം സമൂഹത്തിന്റെ ജീവിതത്തില്‍ നിന്നും ഒട്ടേറെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും നാടുനീക്കിയിരുന്നു. പ്രവാചകന്‍ാരഖിലം പ്രാധാന്യപൂര്‍വ്വം പഠിപ്പിച്ച തൗഹീദിന്റെ തനിശബ്ദം കലര്‍പ്പില്ലാതെ കേള്‍ക്കുമ്പോള്‍ ജനം മാറുക സ്വാഭാവികം.

എന്നാല്‍ സ്വര്‍ഗത്തിന്റെ വഴിയിലേക്കുള്ള ജനതയുടെ മാറ്റം, ഉദരപൂരണാര്‍ത്ഥം നിലകൊള്ളുന്ന കേരളത്തിലെ സമസ്ത സുന്നികള്‍ക്ക് സഹിക്കുന്നതല്ല. അവര്‍, വിശ്വാസികള്‍ കയ്യൊഴിഞ്ഞ സകല ദുരാചാരങ്ങളേയും പുനര്‍ജീവിപ്പിച്ച് വിറ്റുവരവിന് കൊഴുപ്പ് കൂട്ടിക്കൊണ്ടിരിക്കുകായണ്. മാത്രമല്ല, ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ തൗഹീദിന്റെ പ്രബോധനത്തെ തടസ്സപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

ഇസ്‌ലാമിന്റെ സമ്പൂര്‍ണ്ണമായ സംസ്ഥാപനം എന്ന പേരില്‍ നിലകൊള്ളുന്ന ഒരു പ്രസ്ഥാനമുണ്ട്; ജമാഅത്തെ ഇസ്‌ലാമി. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകളില്‍ സ്ഥാപിതമായ ആ പ്രസ്ഥാനത്തിന്റെ കെടുതികള്‍ ഇന്ത്യ മാത്രമല്ല ലോകം തന്നെ അനുഭവിച്ചതാണ്. ഇന്നുമത് തുടരുന്നുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് പരിചിതമല്ലാത്ത പുത്തനാശയങ്ങള്‍ കൊണ്ട് മുസ്‌ലിം ഉമ്മത്തിന്റെ പൊതുധാരയില്‍ നിന്ന് ഏറെ മാറി ജീവിച്ച ജമാഅത്ത് പ്രസ്ഥാനം അതിന്റെ ആദിരൂപത്തില്‍ നിലവില്‍ പ്രകടമല്ലെങ്കിലും ആശയതലത്തില്‍ സജീവം തന്നെയാണ്. അഥവാ, സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഇപ്പോഴും അതിന്റെ കൈവശം കോപ്പുകളുണ്ടെന്നര്‍ഥം.

തൗഹീദിന്റെ മാറ്ററിഞ്ഞ വേറൊരുകൂട്ടരുണ്ട്. അവരാണ് മടവൂര്‍ വിഭാഗക്കാര്‍. തൗഹീദീ സംഘത്തിന്റെ ഗുണവശങ്ങള്‍ മുഴുവന്‍ മനസ്സിലാക്കിയിട്ടും അവര്‍ പക്ഷെ, ക്ഷണിക വികാരത്തിനടിപ്പെട്ട് വഴിമാറി നടക്കുകയാണ്. പുതിയ ആകാശവും പുതിയ പ്രഭാതവുമൊക്കെ സ്വപ്നം കണ്ട് നടക്കാന്‍ തുടങ്ങിയ അവര്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രബോധനമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളിലാണ് ഇന്നുള്ളത്. വ്യതിരിക്തമായ ഒരു ആദര്‍ശവും സമൂഹത്തെ പഠിപ്പിക്കാന്‍ കൈവശമില്ലാത്ത മടവൂര്‍ വിഭാഗക്കാര്‍ ഇസ്‌ലാമിക പ്രമാണങ്ങളെത്തന്നെ പൊതുജന സമക്ഷം തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇനിയുമുണ്ട് സംഘങ്ങള്‍. പക്ഷെ, ഇസ്‌ലാമിക പ്രബോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുമ്പോഴും ആ സംഘങ്ങളൊന്നും തന്നെ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും ആരാധനാമുറകളും പ്രമാണങ്ങളിലുള്ള വിധം പഠിപ്പിക്കാന്‍ തയ്യാറല്ല.

ഖുര്‍ആനും സുന്നത്തും സച്ചരിതരായ സലഫുകളുടെ മന്‍ഹജുമനുസരിച്ചുള്ള പ്രബോധനത്തിലേര്‍പ്പെട്ട ഇസ്‌ലാഹീ പ്രസ്ഥാനത്തിനും അതിന്റെ നിഷ്‌കാമകര്‍മ്മികളായ പ്രവര്‍ത്തകര്‍ക്കും ഈ സംഘങ്ങള്‍ക്കു നേരെ കണ്ണടക്കുക സാധ്യമല്ല. ഉമ്മത്തിന്റെ മുന്നില്‍ തെറ്റായ ദിശകള്‍ വരക്കുന്ന ഇവര്‍ക്കെതിരെ, അവരുടെ ആശയാദര്‍ശങ്ങളിലെ പ്രമാദങ്ങള്‍ക്കെതിരെ നിലകൊള്ളേണ്ടത് ഇസ്‌ലാഹീ പ്രസ്ഥാനം ആദര്‍ശബാധ്യതയായി കാണുന്നു. ആ സംരംഭങ്ങളിലെ ഒരു എളിയ സംരംഭമാണ് ഈ വെബ്‌സൈറ്റ്.

ഇതില്‍ ഇസ്‌ലാമിക ലേഖനങ്ങളുണ്ട്, ഖണ്ഡനങ്ങളുണ്ട്, മറുപടികളുണ്ട്, വീണ്ടുവായനക്കായി മുന്‍കാല പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള രചനകളുണ്ട്. എല്ലാം ഉദ്ദേശ്യാധിഷ്ഠിതമാണ്. വായനക്കാരില്‍ ഇസ്‌ലാമിന്റെ തനതു സത്യങ്ങള്‍ സന്നിവേശിപ്പിക്കുകയും മേല്‍ പ്രസ്താവിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍ മുസ്‌ലിം സമൂഹത്തിലുണ്ടാക്കുന്ന അനിസ്‌ലാമികമായ ആദര്‍ശങ്ങളില്‍ നിന്നും അവരെ കരകയറ്റുകയും ചെയ്യുക എന്നതാണത്.

ഈ ശ്രമത്തെ ഇഖ്‌ലാസോടേയുള്ള ഒരു സല്‍കൃത്യമായി ഞങ്ങള്‍ കാണുകയും, അല്ലാഹുവേ, നിന്റെ ദീനീ മാര്‍ഗത്തിലുള്ള സല്‍കര്‍മ്മമായി നീയിതിനെ സ്വീകരിക്കുകയും ചെയ്യേണമേ എന്ന് പടച്ച തമ്പുരാനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

വായനക്കാര്‍ക്കും, ഇതിന്റെ സന്ദര്‍ശകര്‍ക്കും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കാം. പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ അപാകതകള്‍ ചൂണ്ടിക്കാട്ടാം. ഇന്‍ശാ അല്ലാഹ് ഞങ്ങളത് സ്വീകരിക്കുന്നതാണ്.

''നന്‍യിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്. ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്.'' (ആലു ഇംറാന്‍ 104-107)
 

0
0
0
s2sdefault