ഖുർആൻ, ദൈവത്തിൽനിന്ന് മുഹമ്മദ് നബി(ﷺ)ക്ക് ക്രോഡീകൃത ഗ്രന്ഥമായി ലഭിച്ചതാണോ ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 23 February 2020

അല്ല. വിശുദ്ധ ഖുർആൻ പൂർണ്ണമായും ഒറ്റ പ്രാവശ്യമായിട്ടല്ല, അൽപാൽപമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്കിടക്കായി വ്യത്യസ്ത സാഹചര്യങ്ങളിലായിട്ടാണ് അതിലെ സൂക്തങ്ങളുടെ അവതരണം നടന്നത്. പ്രവാചകന് ലഭിച്ചുകൊണ്ടിരുന്ന ദിവ്യ ബോധനത്തിന് നിർണിതമായ ഇടവേളകളൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം തന്നെ ഒന്നിലധികം തവണ ദിവ്യബോധനം ലഭിച്ച സന്ദർഭങ്ങളുണ്ട്. ചിലപ്പോൾ ചില വചനങ്ങള്‍ മാത്രമാണ് അവതരിപ്പിക്കപ്പെടുക. ഏതെങ്കിലുമൊരു അധ്യായത്തിൽ പ്രത്യേക ഭാഗത്ത് ചേർക്കുവാൻ വേണ്ടി നിർദേശിക്കപ്പെട്ട വചനങ്ങൾ മുഴുവനായി ഒറ്റസമയംതന്നെ അവതരിപ്പിക്കപ്പെട്ട അധ്യായങ്ങളുമുണ്ട്. അവസരങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ച് അവതരിപ്പിക്കപ്പെട്ട ഒരുപാട് സൂക്തങ്ങളുടെ സമുച്ചയമാണ് ഖുർആൻ.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ