ഇസ്‌ലാമിക ഭരണത്തിൽ മോഷണത്തിനുള്ള ശിക്ഷ

ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2021 June 05, 1442 Shawwal 24

അവലംബം: islamqa

ചോദ്യം: മോഷണത്തിനുള്ള ശിക്ഷ എന്ന നിലക്ക് നബി صلى الله عليه وسلم തങ്ങളുടെ കാലഘട്ടത്തിൽ ആരുടെയെങ്കിലും കൈ മുറിച്ചിട്ടുണ്ടോ. വ്യഭിചാരത്തിന്‍റെ ശിക്ഷയായി കൊണ്ട് ആരെയെങ്കിലും എറിഞ്ഞു കൊന്നിട്ടുണ്ടോ? ഖിലാഫതുർറാശിദ, അമവി കാലഘട്ടം, അബ്ബാസിയ കാലഘട്ടം തുടങ്ങിയ ഇസ്‌ലാമിക ഭരണ കാലഘട്ടങ്ങളിൽ മൊത്തത്തിൽ ഒമ്പത് പേരുടെ കൈ മാത്രമേ മുറിക്കപ്പെട്ടിട്ടുള്ളൂ എന്ന് കേട്ടു. ഇത് ശരിയാണോ?.

ഉത്തരം: അല്ലാഹു നിശ്ചയിച്ച പരിധികൾ (നിയമങ്ങൾ) ലംഘിക്കപ്പെടാതിരിക്കാനും അല്ലാഹു കൽപ്പിച്ചിട്ടുള്ള മനുഷ്യന്‍റെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങൾ അല്ലാഹു നിയമമാക്കിയിട്ടുള്ളത്. അല്ലാഹുവിലും അവന്‍റെ ദീനിലും വിശ്വസിക്കുകയും അവനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളുകളുണ്ട്. അതുപോലെ ഇതിൽ വിശ്വസിക്കാതിരിക്കുകയും ഇത്തരം നിയമങ്ങൾ ലംഘിക്കുന്നതിൽ കുഴപ്പം കാണാതിരിക്കുകയും ചെയ്യുന്ന ആളുകളുമുണ്ട്. ഇവരെ വേർതിരിച്ചറിയുവാനും അല്ലാഹുവിന്‍റെ നിയമങ്ങളെ പരിഗണിക്കാതെ ഹറാമുകൾ ചെയ്യുന്നവർക്ക് ശിക്ഷയുമായിക്കൊണ്ടാണ് അല്ലാഹു നിയമങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. നബി صلى الله عليه وسلم എറിഞ്ഞുകൊല്ലലും കൈ മുറിക്കലും ഒരു ശിക്ഷയെന്നോണം നടപ്പിലാക്കിയിട്ടുണ്ട്.

عن عَبْدَ اللهِ بْنَ عَبَّاسٍ قال: " قَالَ عُمَرُ بْنُ الْخَطَّابِ وَهُوَ جَالِسٌ عَلَى مِنْبَرِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : إِنَّ اللهَ قَدْ بَعَثَ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْحَقِّ ، وَأَنْزَلَ عَلَيْهِ الْكِتَابَ ، فَكَانَ مِمَّا أُنْزِلَ عَلَيْهِ آيَةُ الرَّجْمِ ، قَرَأْنَاهَا وَوَعَيْنَاهَا وَعَقَلْنَاهَا ، فَرَجَمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، وَرَجَمْنَا بَعْدَهُ ، فَأَخْشَى إِنْ طَالَ بِالنَّاسِ زَمَانٌ أَنْ يَقُولَ قَائِلٌ : مَا نَجِدُ الرَّجْمَ فِي كِتَابِ اللهِ فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللهُ ، وَإِنَّ الرَّجْمَ فِي كِتَابِ اللهِ حَقٌّ عَلَى مَنْ زَنَى إِذَا أَحْصَنَ مِنَ الرِّجَالِ وَالنِّسَاءِ ، إِذَا قَامَتِ الْبَيِّنَةُ ، أَوْ كَانَ الْحَبَلُ، أَوِ الِاعْتِرَافُ.(البخاري:6830 ومسلم: 1691)

അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنه ൽ നിന്ന് നിവേദനം; നബി صلى الله عليه وسلم യുടെ മിമ്പറിൽ നിന്നു കൊണ്ട് ഉമറുബ്നുൽ ഖത്വാബ് رضي الله عنه ഒരു ദിവസം ഇപ്രകാരം പറഞ്ഞു: അല്ലാഹു മുഹമ്മദ് നബി صلى الله عليه وسلم യെ സത്യപ്രകാരമാണ് നിയോഗിച്ചത്. അദ്ദേഹത്തിന് വേദഗ്രന്ഥം ഇറക്കി കൊടുത്തു. നബി صلى الله عليه وسلم ക്കു ഇറക്കപ്പെട്ടതിൽ എറിഞ്ഞുകൊല്ലലുമായി ബന്ധപ്പെട്ട വചനമുണ്ടായിരുന്നു. ഞങ്ങൾ അത് ഓതുകയും കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. നബി صلى الله عليه وسلم എറിഞ്ഞു കൊല്ലൽ ശിക്ഷ നടപ്പിലാക്കിയിട്ടുമുണ്ട്. നബി صلى الله عليه وسلم ക്കു ശേഷം ഞങ്ങളും അപ്രകാരം ചെയ്തിട്ടുണ്ട്. കാലം കുറെ മുന്നോട്ടു പോകുമ്പോൾ അല്ലാഹുവിന്‍റെ ഗ്രന്ഥത്തിൽ എറിഞ്ഞുകൊല്ലൽ ശിക്ഷ ഇല്ല എന്ന് പറയുകയും അല്ലാഹു ഇറക്കിയ നിർബന്ധ കാര്യം ഉപേക്ഷിച്ചു കൊണ്ട് ചില ആളുകൾ വഴിപിഴക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു. വിവാഹിതരായ ആണോ പെണ്ണോ വ്യഭിചരിച്ചാൽ തെളിവ് സ്ഥിരപ്പെടുകയോ ഗർഭിണി ആവുകയോ കുറ്റം സ്വയം സമ്മതിക്കുകയോ ചെയ്താൽ അവരെ എറിഞ്ഞു കൊല്ലൽ അല്ലാഹുവിന്‍റെ കിതാബിലുള്ള സത്യമാണ്. (ബുഖാരി: 6830. മുസ്ലിം: 1691).

മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം;

عَنْ جَابِرِ بْنِ سَمُرَةَ، قَالَ: " رَأَيْتُ مَاعِزَ بْنَ مَالِكٍ حِينَ جِيءَ بِهِ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ قَصِيرٌ ، أَعْضَلُ ، لَيْسَ عَلَيْهِ رِدَاءٌ، فَشَهِدَ عَلَى نَفْسِهِ أَرْبَعَ مَرَّاتٍ أَنَّهُ زَنَى ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : (فَلَعَلَّكَ؟) قَالَ: لَا، وَاللهِ إِنَّهُ قَدْ زَنَى ، قَالَ : فَرَجَمَهُ ..

ജാബിറുബ്നു സമുറ رضي الله عنه യിൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: മാഇസുബ്നു മാലിക്കിനെ (വ്യഭിചരിച്ച സഹാബി) നബി صلى الله عليه وسلم യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടപ്പോൾ ഞാൻ കണ്ടു. അദ്ദേഹം ഉയരം കുറഞ്ഞ് തടിയുള്ള ആളായിരുന്നു. അദ്ദേഹത്തിൽ മേൽമുണ്ട് ഉണ്ടായിരുന്നില്ല. ഞാൻ വ്യഭിചരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം സ്വയം നബി صلى الله عليه وسلم യുടെ മുമ്പിൽ നാലുതവണ സാക്ഷി പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم ചോദിച്ചു (നിങ്ങൾ ചിലപ്പോൾ വ്യഭിചരിച്ചിട്ടുണ്ടാവുകയില്ല..?) അദ്ദേഹം പറഞ്ഞു: അല്ല, അല്ലാഹുവാണ് സത്യം ഞാൻ വ്യഭിചരിച്ചിട്ടുണ്ട്. അങ്ങനെ നബി صلى الله عليه وسلم , അദ്ദേഹത്തിൽ എറിഞ്ഞുകൊല്ലൽ ശിക്ഷ നടപ്പിലാക്കി....(മുസ്‌ലിം:1692)

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ ٱللَّٰهُ പറയുന്നു:

" اَلَّذِينَ رَجَمَهُمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الزِّنَا مَضْبُوطُونَ مَعْدُودُونَ، وَقِصَصُهُمْ مَحْفُوظَةٌ مَعْرُوفَةٌ. وَهُمْ : الْغَامِدِيَّةُ، وَمَاعِزٌ، وَصَاحِبَةُ الْعَسِيفِ، وَالْيَهُودِيَّانِ ". (الطرق الحكمية: 53)

വ്യഭിചാര വിഷയത്തിൽ നബി صلى الله عليه وسلم എറിഞ്ഞുകൊല്ലൽ ശിക്ഷ നടപ്പിലാക്കിയ ആളുകൾ എണ്ണപെട്ടവരാണ്. അവരുടെ സംഭവങ്ങൾ രേഖീകരിക്കപ്പെട്ടതും അറിയപ്പെട്ടതുമാണ്. ഗാമിദിയ്യ ഗോത്രക്കാരി, മാഇസ് رضي الله عنه , സ്വാഹിബതുൽ അസീഫ്, രണ്ടു ജൂതന്മാർ തുടങ്ങിയവരാണവർ.

(الطرق الحكمية: ص 53)

മോഷണം നടത്തിയ സ്ത്രീയുടെയും പുരുഷന്‍റെയും കൈ നബി صلى الله عليه وسلم മുറിക്കുകയും ചെയ്തിട്ടുണ്ട്.

أَنَّ قُرَيْشًا أَهَمَّهُمْ شَأْنُ الْمَرْأَةِ الَّتِي سَرَقَتْ فِي عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي غَزْوَةِ الْفَتْحِ ، فَقَالُوا : مَنْ يُكَلِّمُ فِيهَا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ؟فَقَالُوا: وَمَنْ يَجْتَرِئُ عَلَيْهِ إِلَّا أُسَامَةُ بْنُ زَيْدٍ ، حِبُّ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَأُتِيَ بِهَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ،فَكَلَّمَهُ فِيهَا أُسَامَةُ بْنُ زَيْدٍ، فَتَلَوَّنَ وَجْهُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ: ( أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللهِ؟! )فَقَالَ لَهُ أُسَامَةُ : اسْتَغْفِرْ لِي يَا رَسُولَ اللهِ ، فَلَمَّا كَانَ الْعَشِيُّ ، قَامَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَاخْتَطَبَ ، فَأَثْنَى عَلَى اللهِ بِمَا هُوَ أَهْلُهُ. ثُمَّ قَالَ: ( أَمَّا بَعْدُ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمِ الشَّرِيفُ تَرَكُوهُ ، وَإِذَا سَرَقَ فِيهِمِ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ ، وَإِنِّي وَالَّذِي نَفْسِي بِيَدِهِ ، لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا ) ، ثُمَّ أَمَرَ بِتِلْكَ الْمَرْأَةِ الَّتِي سَرَقَتْ، فَقُطِعَتْ يَدُهَا.(البخاري:6788 ومسلم 1688)

ആഇശ رضي الله عنه യിൽ നിന്നും നിവേദനം; മക്കം ഫതഹ് യുദ്ധ സന്ദർഭത്തിൽ മോഷണം നടത്തുകയും അതിന്‍റെ പേരിൽ ശിക്ഷ വിധിക്കുകയും ചെയ്യപ്പെട്ട സ്ത്രീയുടെ വിഷയം ഖുറൈശികൾക്ക് വളരെ ഗൗരവമുള്ളതായി തോന്നി. ഈ വിഷയത്തിൽ (ശുപാർശക്ക് വേണ്ടി) നബി صلى الله عليه وسلم യോട് ആര് സംസാരിക്കും എന്ന് അവർ പരസ്പരം ചർച്ച ചെയ്തു.

ഉസാമത് ബ്നു സൈദിനല്ലാതെ ആ വിഷയത്തിൽ ധൈര്യം വരികയില്ല എന്ന് അവർ പരസ്പരം പറഞ്ഞു. അദ്ദേഹം പ്രവാചകന്‍റെ ഹബീബ് ആണല്ലോ. (അങ്ങനെ അവർ ഉസാമ رضي الله عنه യോട് കാര്യം പറയുകയും) ഉസാമ رضي الله عنه നബി صلى الله عليه وسلم യുടെ മുമ്പിൽ വരുകയും ചെയ്തു.

ഉസാമത് ബ്നു സൈദ് رضي الله عنه നബി صلى الله عليه وسلم യോട് പ്രസ്തുത കാര്യം സംസാരിച്ചപ്പോൾ നബി صلى الله عليه وسلم യുടെ മുഖം വിവർണമായി. നബി صلى الله عليه وسلم ചോദിച്ചു; അല്ലാഹുവിന്‍റെ നിയമത്തിൽ ശുപാർശ പറയുവാൻ വേണ്ടിയാണോ ഉസാമാ നീ എന്റെ അടുത്ത് വന്നിട്ടുള്ളത്? അപ്പോൾ ഉസാമ رضي الله عنه നബി صلى الله عليه وسلم യോട് പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരെ എനിക്കുവേണ്ടി നിങ്ങൾ പാപമോചന പ്രാർത്ഥന നടത്തുക (എന്‍റെ അറിവില്ലായ്മ ആയിരുന്നു). വൈകുന്നേരമായപ്പോൾ നബി صلى الله عليه وسلم ജനങ്ങൾക്ക് മുമ്പിൽ എണീറ്റു നിൽക്കും പ്രസംഗിക്കുകയും ചെയ്തു. അല്ലാഹുവിനെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്തതിനുശേഷം നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞു: മാന്യന്മാരായ ആളുകൾ മോഷ്ടിച്ചാൽ അവരെ വെറുതെ വിടുകയും ദുർബലരായ ആളുകൾ മോഷ്ടിച്ചാൽ അവർക്ക് ശിക്ഷ നടപ്പിലാക്കുകയും ചെയ്യുന്ന ഈ രീതി നിങ്ങൾക്ക് മുമ്പുള്ളവർ സ്വീകരിച്ചതു കൊണ്ടാണ് അവർ നശിപ്പിക്കപ്പെട്ടത്. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം എന്‍റെ കാര്യം ഞാൻ പറയട്ടെ: മുഹമ്മദിന്‍റെ മകൾ ഫാത്വിമയാണ് മോഷ്ടിച്ചത് എങ്കിൽ അവളുടെ കൈ ഞാൻ മുറിക്കും. ശേഷം മോഷണം നടത്തിയ സ്ത്രീയുടെ കൈ മുറിക്കാൻ കൽപ്പിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു. (ബുഖാരി: 6788 മുസ്‌ലിം: 1688)

وعَنْ صَفْوَانَ بْنِ أُمَيَّةَ : " أَنَّ رَجُلًا سَرَقَ بُرْدَةً ، فَرَفَعَهُ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَأَمَرَ بِقَطْعِهِ ، فَقَالَ : يَا رَسُولَ اللَّهِ ، قَدْ تَجَاوَزْتُ عَنْهُ. قَالَ: ( فَلَوْلَا كَانَ هَذَا قَبْلَ أَنْ تَأْتِيَنِي بِهِ يَا أَبَا وَهْبٍ ) ، فَقَطَعَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ.(أبو داود: 4394 والنسائي: 4879- واللفظ له - وصححه الألباني في "صحيح النسائي" .

സ്വഫ്‌വാനുബ്നു ഉമയ്യ رضي الله عنه യിൽ നിന്ന് നിവേദനം: ഒരു വ്യക്തി ഒരു പുതപ്പു മോഷ്ടിക്കുകയുണ്ടായി. ഈ കേസ് നബി صلى الله عليه وسلم യുടെ മുമ്പിൽ എത്തി. നബി صلى الله عليه وسلم അദ്ദേഹത്തിന്‍റെ കൈ മുറിക്കുവാൻ കൽപ്പിച്ചു. (അപ്പോൾ മോഷണ വസ്തുവിന്‍റെ ഉടമ) പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരെ ഞാൻ അദ്ദേഹത്തിന് മാപ്പ് കൊടുത്തിരിക്കുന്നു. അപ്പോൾ നബി صلى الله عليه وسلم ചോദിച്ചു: അല്ലയോ അബൂ വഹബ്, ഇദ്ദേഹത്തെ എന്‍റെ അടുക്കൽ കൊണ്ടുവരുന്നതിനു മുമ്പ് നിങ്ങൾ അദ്ദേഹത്തിന് മാപ്പ് കൊടുത്തിരുന്നെങ്കിൽ [അത് ഉപകാരപ്പെടുമായിരുന്നു]) അങ്ങനെ നബി صلى الله عليه وسلم അദ്ദേഹത്തിന്‍റെ കൈ മുറിച്ചു. (അബൂദാവൂദ്: 4394. നസാഈ: 4879)

ഖിലാഫതുവറാശിദിയ്യ മുതൽ അബ്ബാസിയ കാലഘട്ടം വരെ ഒമ്പത് പേരുടെ കൈ മാത്രമേ മുറിച്ചിട്ടുള്ളൂ എന്നുള്ള വാദം ഒരിക്കലും ശരിയല്ല. ഇസ്‌ലാമിക രാജ്യങ്ങളും ഭരണകൂടങ്ങളും വിശാലമായി കിടന്നിരുന്ന ആ കാലഘട്ടത്തിലെ കൃത്യമായ കണക്കു പറയൽ അസാധ്യമാണ്. ചെറുതും വലുതുമായ രാജ്യങ്ങളിൽ ഇസ്‌ലാമിക ഭരണാധികാരികളും ഖലീഫമാരും സുദീർഘമായ ഭരണ കാലഘട്ടങ്ങളിൽ കൈ മുറിക്കപ്പെട്ട ആളുകളുടെ കണക്ക് നിർണയിച്ചു പറഞ്ഞതായി നമുക്കറിയില്ല. കണക്കുകളെല്ലാം അവർ ക്ലിപ്തമാക്കി വെച്ചിട്ടുണ്ട് എന്നും അത് ഒമ്പതാണെന്നും പറയുന്നത് പോയിട്ട് ഇത്രയും രാജ്യങ്ങളിലെ കണക്ക് ലഭിക്കൽ പോലും പ്രയാസകരമായ കാര്യമാണ്. മോഷണത്തിന്‍റെ പേരിൽ കൈ മുറിക്കപ്പെട്ടവരുടെ എണ്ണം ഇതിനേക്കാൾ എത്രയോ കൂടുതലാണ് എന്ന കാര്യം ഖണ്ഡിതമാണ്. അതിലേക്ക് തിരിഞ്ഞുനോക്കേണ്ട ആവശ്യവുമില്ല.

ചോദ്യകർത്താവിന്‍റെ ഈ ചോദ്യത്തിന് പിന്നിലുള്ള ലക്ഷ്യം എന്താണ്? ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട ഒരു കാര്യമാണിത്. ഇത് നിർബന്ധമാണ് എന്നതിനെ അറിവും മതബോധവുമുള്ള ഒരു പണ്ഡിതനും നിഷേധിച്ചിട്ടില്ല.

അല്ലാഹു അഅ്‍ലം

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ