അല്ലാഹുവിന്റെ നാമങ്ങളിലുള്ള ഇഹ്‌സ്വാഅ്
തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
Last Update 2017 May 06 1438 Shahbaan 9
അല്ലാഹുവിന്റെ നാമങ്ങളെ ഇഹ്‌സ്വാഅ് ചെയ്യുന്നവര്‍ക്ക് അവന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു. നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റؓയേില്‍നിന്ന് നിവേദനം:
'നിശ്ചയം, അല്ലാഹുവിനു തൊണ്ണൂറ്റി ഒമ്പതു നാമങ്ങളുണ്ട്. നൂറില്‍ ഒന്ന് ഒഴിവ്; വല്ലവനും അവയെ ഇഹ്‌സ്വാഅ് ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.' (മുസ്‌ലിം)
ഇവിടെ ഇഹ്‌സ്വാഇന്റെ ഉദ്ദേശ്യമെന്ത് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രബലമായത് ഇമാം ഇബ്‌നുല്‍ക്വയ്യിംജ ഉണര്‍ത്തിയതാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളെ ഇഹ്‌സ്വാഅ് ചെയ്യല്‍ ചില മര്‍തബകളിലായിട്ടാണ്. അവ:
ഒന്ന്: അവ എണ്ണിത്തിട്ടപ്പെടുത്തുകയും മനഃപാഠമാക്കുകയും ചെയ്യുക.
രണ്ട്: അവയുടെ അര്‍ത്ഥവും തേട്ടവും അറിയുക.
മൂന്ന്: അവകൊണ്ട് ദുആഅ് ചെയ്യുക.
[അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകള്‍ കൊണ്ട് അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക.....](വി. ക്വു. 7: 180)