അല്‍ഇസ്മു അല്‍അഅ്ള്വം

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

Last Update 2023 December 25, Jumada I 27, 1445 AH

ഇസ്മുല്‍അഅ്ള്വമിന്‍റെ വിഷയത്തില്‍ നാലു കാര്യങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്:

  1. ഇസ്മുല്‍അഅ്ള്വം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാമം അല്ലാഹുവിനു ഉണ്ടോ?
  2.  സാധാരണ ജനങ്ങള്‍ക്ക് അതു അറിഞ്ഞുമനസിലാക്കുവാന്‍ സാധിക്കുമോ?
  3.  ഇസ്മുല്‍അഅ്ള്വമിന്‍റെ വിഷയത്തില്‍ ഹദീഥുകള്‍ സ്വഹീഹായി വന്നിട്ടുണ്ടോ?
  4.  ഇസ്മുല്‍അഅ്ള്വമിനെ മറ്റു നാമങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന പ്രത്യേകതകളോ അര്‍ത്ഥമോ ഉണ്ടോ?

ഇസ്‌ലാമികലോകത്തെ ഭൂരിപക്ഷം പണ്ഡിതരും ഇസ്മുല്‍ അഅ്ള്വം(അതിമഹനീയ നാമം) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാമം അല്ലാഹുവിനുണ്ട് എന്നു സ്ഥിരപ്പെടുത്തുന്നവരാണ്. എന്നാല്‍ ഇമാം ത്വബരിജ, ഇബ്നുഹിബ്ബാന്‍ജ, അബൂബകര്‍ അല്‍ബാക്വില്ലാനിജ പോലുള്ള ഏതാനും പണ്ഡിതന്മാര്‍ ഇസ്മുല്‍അഅ്ള്വം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാമം അല്ലാഹുവിന് ഇല്ലെന്നും എന്നാല്‍ അല്ലാഹുവിന്‍റെ നാമങ്ങളും വിശേഷണങ്ങളും മുഴുവനും മഹനീയവും ഉന്നതവുമാണെ ന്ന പക്ഷക്കാരാണ്.

ഇസ്മുല്ലാഹില്‍അഅ്ള്വം സൂക്ഷിക്കപ്പെട്ട ഗൈബാണെന്നും മറക്കപ്പെട്ട രഹസ്യമാണെന്നും സ്വൂഫി ശെയ്ഖുമാര്‍ക്ക് മാത്രമേ അത് അറിയുവാനും സ്വീകരിക്കുവാനും കഴിയൂ എന്നും സാധാ രണക്കാര്‍ അതുകൊണ്ട് തെറ്റായ ദുആഉകള്‍ നടത്താതിരിക്കു വാന്‍ അവരില്‍നിന്ന് അത് മറക്കപ്പെട്ടിരിക്കുകയാണെന്നും മറ്റും ജല്‍പിക്കുന്നവരാണ് സ്വൂഫികള്‍. സ്വഹീഹായി സ്ഥിരപ്പെടാത്ത ചില ഹദീഥുകളും വ്യാജമായ ഏതാനും കഥകളും സ്വപ്നങ്ങളും ഈ വിഷയത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

നബികുടുംബത്തിനു മാത്രമേ ഇസ്മുല്‍അഅ്ള്വം അറിയൂ എന്ന് ശിയാക്കള്‍ ജല്‍പിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രസ്തുത ജല്‍പനവും യാതൊരു തെളിവുമില്ലത്തതാണ്.

അല്ലാഹുവിന് ഇസ്മുല്‍അഅ്ള്വം(അതിമഹനീയ നാമം) എന്നപേരില്‍ ഒരു മഹനീയ നാമമുണ്ടെന്ന് നബി തിരുമേനി ഉണര്‍ത്തി; പ്രസ്തുത നാമം കൊണ്ട് ഒരാള്‍ അല്ലാഹുവോട് തേ ടിയാല്‍ അയാള്‍ക്ക് നല്‍കപ്പെടും, പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമേകപ്പെ ടുകയും ചെയ്യും. ഈ വിഷയത്തില്‍ ഹദീഥുകള്‍ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്.

ഇസ്മുല്‍അഅ്ള്വമിനെ അറിയിക്കുന്ന ഏതാനും തിരു മൊഴികള്‍:

അബൂഉമാമഃയില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:

اسْمُ اللَّهِ الْأَعْظَمُ الَّذِي إِذَا دُعِيَ بِهِ أَجَابَ فِي سُوَرٍ ثَلَاثٍ الْبَقَرَةِ وَآلِ عِمْرَانَ وَطه

‘‘ദുആഅ് ചെയ്യപെട്ടാല്‍ (അല്ലാഹു) ഉത്തരമേകുന്നതായ ഇസ്മു ല്ലാഹില്‍അഅ്ള്വം (ക്വുര്‍ആനിലെ) മൂന്നു സൂറത്തുകളിലാകുന്നു. അല്‍ബക്വറയിലും ആലുഇംറാനിലും ത്വാഹയിലും.’’

അബൂഉമാമഃയില്‍നിന്ന് ഈ ഹദീഥ് നിവേദനം ചെയ്ത അല്‍ക്വാസിം ഇബ്നു അബ്ദിര്‍റഹ്മാന്‍ പറയുന്നു: അത് അല്‍ ഹയ്യുല്‍ക്വയ്യൂമാണെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞു.

ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ (البقرة: ٢٥٥) ، ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ (آل عمران: ٢) ، وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ ۖ (طه: ١١١)

എന്നീ സൂറത്തുകളിലാണവ. (ഇബ്നുമാജ, ത്വബറാനി, അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ബുറയ്ദഃ رضي الله عنه വിൽനിന്ന് നിവേദനം. നബിﷺ ഒരാള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതു കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ الَّذِي لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

അല്ലാഹുവേ, നിശ്ചയം നീ തന്നെയാണ് അല്ലാഹുവെന്നും യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലാ എന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രിതനായ നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേ യും)ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായ വന്‍; അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു.)

അപ്പോള്‍ തിരുമേനി പറഞ്ഞു: "തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവന്‍റെ ഇസ്മുല്‍അഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ടുതേടിയാല്‍ അവന്‍ നല്‍കും. അതുകൊണ്ടു ദുആഉചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകുകയും ചെയ്യും."

അനസില്‍ നിന്ന് നിവേദനം. നബി ﷺ ഒരു വ്യക്തി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ

അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും, പങ്കുകാരനായി ആരുമില്ലാ ത്തവനുമാണ്. മന്നാനും വാനങ്ങളേയും ഭൂമിയേയും മുന്‍മാതൃ കയില്ലാതെ പടച്ച ദുല്‍ജലാലിവല്‍ഇക്റാം.

അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: "തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവന്‍റെ ഇസ്മുല്‍അഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ട് തേടിയാല്‍ അവന്‍ നല്‍കും. അ തുകൊണ്ട് ദുആഅ് ചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകുകയും ചെയ്യും."

അസ്മാഅ് ബിന്‍ത് യസീദില്‍നിന്ന് നിവദനം. നിശ്ചയം നബി തിരുമേനി ﷺ പറഞ്ഞു: ‘‘ഇസ്മുല്ലാഹില്‍അഅ്ള്വം ഈ രണ്ട് ആയത്തുകളിലാണ്:

وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ (البقرة: ١٦٣) ، ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ (آل عمران: ٢)

സൂറത്തുല്‍ബക്വറഃയിലെ 163 ാം ആയത്തും സൂറത്തുആലിഇം റാനിലെ തുടക്ക ആയത്തും.’’ (സുനനു അബീദാവൂദ്, സുനനുത്തിര്‍മുദി, സുനനു ഇബ്നുമാജഃ, ഇമാം തിര്‍മുദി ഹസനുന്‍ സ്വഹീഹെന്നും ശെയ്ഖ് അല്‍ബാനി ഹസനെന്നും വിശേഷിപ്പിച്ചു)

പ്രസ്തുത നാമത്തിന് മഹത്വമേറെയെന്നതിനാലും അ തിലേക്ക് സൂചന നല്‍കപ്പെട്ട ഹദീഥുകളുടെ പദങ്ങള്‍ വ്യത്യസ്ത ങ്ങളാണെന്നതിനാലും അത് ഏതെന്ന് അറിയുന്നതിലും അന്വേ ഷിക്കുന്നതിലും പണ്ഡിതന്മാര്‍ അതീവ താല്‍പര്യമുള്ളവരാണ്. അവരുടെ അഭിപ്രായങ്ങള്‍ താഴെവരും വിധമാണ്:

ഒന്ന്: 'അല്ലാഹു' എന്ന മഹനീയ നാമമാണ് ഇസ്മുല്‍ അഅ്ള്വം. ഇസ്മുല്‍അഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടതായ മുഴുവന്‍ ഹദീഥുകളിലും അല്ലാഹ് എന്ന മഹനീയനാമം വന്നിട്ടുണ്ട്. അല്ലാഹു?വിന്‍റെ ഇതര നാമങ്ങള്‍ക്കില്ലാത്ത പല പ്രത്യേകതകളും ഈ നാമത്തിനുണ്ട്. അല്ലാഹു തന്‍റെ ഇതര നാമങ്ങളെ ഈ നാ മത്തിലേക്ക് ചേര്‍ത്തു പറഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ (لأعراف: ١٨٠)

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരു കളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക... ... .? (വി. ക്വു. 7: 180)

രണ്ട്: 'അല്‍ഹയ്യുല്‍ക്വയ്യൂം'. ഇസ്മുല്‍അഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടതായ മിക്ക ഹദീഥുകളിലും അല്‍ഹയ്യുല്‍ക്വ യ്യൂം എന്ന നാമം വന്നിട്ടുണ്ട്. ഒരാള്‍ അല്ലാഹു?വോട് തേടിയാല്‍ അയാള്‍ക്ക് നല്‍കപ്പെടുകയും പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമേകപ്പെടു കയും ചെയ്യുന്നതായ ഇസ്മുല്‍അഅ്ള്വം ഈ നാമമാണ് എന്ന വീക്ഷണക്കാരനാണ് ഇമാം ഇബ്നുല്‍ക്വയ്യിംജ.

മൂന്ന്: 'അര്‍റ്വഹ്മാനുര്‍റഹീം' അസ്മാഅ് ബിന്‍ത്യസീദില്‍നിന്നുള്ള നിവേദനത്തില്‍ ഇസ്മുല്‍അഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടത് ഈ നാമത്തിലേക്കാണ്.

നാല്: ഇസ്മുല്‍അഅ്ള്വം പ്രത്യേകം ഒരു നാമമല്ല. പ്രത്യുത അത് ഒരു വിഭാഗം നാമങ്ങളാണ്. അഥവാ അല്ലാഹുവിന്‍റെ സമ്പൂര്‍ണങ്ങളായ മുഴുവന്‍ വിശേഷണങ്ങളേയും വിളിച്ചറിയിക്കുന്ന നാമങ്ങളാണ് അവ. അല്ലാഹു, അല്‍ഹയ്യുല്‍ക്വയ്യൂം, അര്‍റ്വഹ്മാ നുര്‍റഹീം, അല്‍ഹമീദുല്‍മജീദ്, അല്‍കബീറുല്‍അള്വീം, അല്‍മുഹീത്വ് തുടങ്ങിയ നാമങ്ങളെല്ലാം അതിന് ഉദാഹരണങ്ങളാണ്.


0
0
0
s2sdefault

തൗഹീദ് : മറ്റു ലേഖനങ്ങൾ