അസ്മാഉല്ലാഹ്; പ്രത്യേകതകള്‍
തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
Last Update 2023 November 25, Jumada I 11, 1445 AH
ഒന്ന്:
ഒരു വസ്തുവെ മറ്റുള്ളവയില്‍നിന്ന് വേര്‍തിരിച്ചറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന സംജ്ഞകള്‍ക്കാണല്ലോ നാമങ്ങള്‍, പേരുകള്‍ എന്നൊക്കെ പറയുന്നത്.
അല്ലാഹുവിലുള്ള പൂര്‍ണതയുടെ വിശേഷണങ്ങളോടുകൂടി അവന്‍റെ സത്തയെ അറിയിക്കുന്നതെല്ലാം അവന്‍റെ നാമങ്ങളാണ്.
ഒരു നാമം അസ്മാഉല്‍ഹുസ്നയില്‍ എണ്ണപെടുവാന്‍ മൂന്നു ശര്‍ത്വുകളാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.
ഒന്ന്: അവ വിശുദ്ധ ക്വുര്‍ആനിലോ തിരുസുന്നത്തിലോ അല്ലെങ്കില്‍ അവ രണ്ടിലുമോ വന്നതായിരിക്കുക.
രണ്ട്: അവകൊണ്ട് അല്ലാഹു ദുആയിരക്കപെടുക.
മൂന്ന്: ന്യൂനതയുടെ യാതൊരു അവസ്ഥയുമില്ലാത്ത വിധം എല്ലാ നിലക്കുമുള്ള പരിപൂര്‍ണത അവ ഉള്‍കൊണ്ടതാവുക.
ഈ മൂന്നു ശര്‍ത്വുകളും ഒത്തതു മാത്രമാണ് അല്‍അസ്മാഉല്‍ഹുസ്നാ. ഇല്ലെങ്കില്‍ അത് അസ്മാഉല്‍ഹുസ്നയില്‍ എണ്ണപ്പെടുകയില്ല.
രണ്ട്:
അല്ലാഹുവിന്‍റെ നാമങ്ങള്‍ കേവലം സംജ്ഞാനാമങ്ങളല്ല. അവ നാമങ്ങളും വിശേഷണങ്ങളുമാണ്. അതി വിപുലമായ അര്‍ത്ഥസാരങ്ങളും വിശിഷ്ടവും വിശാലവും ഉന്നതവും ഉത്തമവുമായ ആശയങ്ങളുമുള്ള വിശേഷണങ്ങളെ അവ ഉള്‍കൊണ്ടിരിക്കുന്നു.
അല്ലാഹുവിന്‍റെ സത്തയെ അറിയിക്കുന്നു എന്ന പരിഗണനയില്‍ അവ നാമങ്ങളും അവ അറിയിക്കുന്ന ആശയങ്ങളെ പരിഗണിച്ചാല്‍ അവ വിശേഷണങ്ങളുമാണ്.
ഉദാഹരണത്തിന്, അല്‍അലീം, അല്‍ഹകീം, അസ്സമീഅ്, അല്‍ഹയ്യ്, അല്‍ക്വയ്യൂം, അല്‍അലിയ്യ്, അല്‍അളീം എന്നിവയെല്ലാം അല്ലാഹുവിന്‍റെ നാമങ്ങളാണ്. അഥവാ ഏകനായവനെ അറിയിക്കുന്ന പര്യായപദങ്ങളാണ്. എന്നാല്‍ അവക്കോരോന്നിനും പ്രത്യേകമായ, വ്യത്യസ്തങ്ങളും വിവിധങ്ങളുമായ അര്‍ത്ഥങ്ങളുണ്ട്. ആ പരിഗണനയില്‍ അവ വ്യത്യസ്ത പദങ്ങളാണ്.
മൂന്ന്:
അല്ലാഹുവിന്‍റെ നാമങ്ങളില്‍നിന്ന് വിശേഷണങ്ങള്‍ ഉരുത്തിരിയും. എന്നാല്‍ വിശേഷണങ്ങളില്‍നിന്ന് നാമങ്ങള്‍ എടുക്കപ്പെടുകയില്ല. ഉദാഹരണത്തിന് അര്‍റഹീം, അല്‍ക്വാദിര്‍, അല്‍അലീം എന്നീ നാമങ്ങളില്‍നിന്ന് റഹ്‍മത് (കാരുണ്യം), ക്വുദ്റത്ത് (കഴിവ്), ഇല്‍മ് (അറിവ്) എന്നീ വിശേഷണങ്ങള്‍ എടുക്കപ്പെടും. എന്നാല്‍ ഇറാദത്ത് (ഉദ്ദേശ്യം), മജീഅ് (വരല്‍), മക്ര്‍ (തന്ത്രം പ്രയോഗിക്കുന്നവരെ തന്ത്രം കൊണ്ട് ശിക്ഷിക്കല്‍) എന്നീ വിശേഷണങ്ങളില്‍നിന്ന് അല്‍മുരീദ് (ഉദ്ദേശിക്കുന്നവന്‍), അല്‍ജാഈ (വരുന്നവന്‍), അല്‍മാകിര്‍ (തന്ത്രം പ്രയോഗിക്കുന്നവന്‍) എന്നിങ്ങനെ പേരുകള്‍ എടുക്കപ്പെടുകയില്ല.
നാല്:
അല്ലാഹുവിന്‍റെ പ്രവൃത്തികളില്‍നിന്ന് നാമങ്ങള്‍ ഉരുത്തിരിയുകയില്ല. എന്നാല്‍ പ്രവൃത്തികളില്‍നിന്ന് വിശേഷണങ്ങള്‍ ഉരുത്തിരിയും. ഉദാഹരണത്തിന് ഇഷ്ടപ്പെടുന്നു, വെറുക്കുന്നു, കോപിക്കുന്നു തുടങ്ങിയ പ്രവൃത്തികള്‍ അല്ലാഹുവിന് ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപെട്ടിക്കുന്നു. എന്നാല്‍ ഈ പ്രവൃത്തികളില്‍നിന്ന് ഇഷ്ടപ്പെടുന്നവന്‍, വെറുക്കുന്നവന്‍, കോപിക്കുന്നവന്‍ എന്നിങ്ങനെ അര്‍ത്ഥം വരുന്ന അല്‍മുഹിബ്ബ്, അല്‍കാരിഹ്, അല്‍മുബ്ഗിദ്വ് എന്നിങ്ങനെ നാമങ്ങള്‍ എടുക്കപ്പെടുകയില്ല. എന്നാല്‍ അല്ലാഹുവിന്‍റെ പരിപൂര്‍ണതക്കും മഹത്വത്തിനുമനുസരിച്ച് ഇഷ്ടം, വെറുപ്പ്, കോപം തുടങ്ങിയുള്ള വിശേഷണങ്ങള്‍ അല്ലാഹുവിനു സ്ഥിരീകരിക്കപ്പെടും.
അഞ്ച്:
അല്ലാഹുവിന്‍റെ പ്രവൃത്തികള്‍ അവന്‍റെ നാമങ്ങളില്‍ നിന്നും അവന്‍റെ വിശേഷണങ്ങളില്‍ നിന്നുമാണ് ഉടലെടുക്കുന്നത്. അല്ലാഹു കരുണ ചൊരിയുന്നു. കാരണം അവന്‍ റഹ്‍മാനാണ്. റഹ്‍മത്ത് എന്ന വിശേഷണം ഉള്ളവനുമാണ്. അല്ലാഹുവിന്‍റെ നാമങ്ങളും അവന്‍റെ വിശേഷണങ്ങളും സമ്പൂര്‍ണമായതിനാല്‍ അവന്‍റെ പ്രവൃത്തികള്‍ അവന്‍റെ പൂര്‍ണതയില്‍ നിന്നാണ്.
പടപ്പുകളുടെ നാമങ്ങളാകട്ടെ അവരുടെ പ്രവര്‍ത്തികളില്‍ നിന്നാണ് ഉടലെടുക്കുന്നത്. പ്രസംഗിക്കുന്നവനെ പ്രാസംഗികന്‍ എന്നു വിളിക്കുന്നതുപോലെ.
ആറ്:
ഒരു നാമം അസ്മാഉല്‍ഹുസ്നയില്‍ എണ്ണപെടുവാന്‍ മൂന്നു ശര്‍ത്വുകള്‍ ഒക്കണമെന്ന പണ്ഡിത നിലപാട് ഉണര്‍ത്തിയല്ലോ.
തൗഹീദുല്‍അസ്മാഇ വസ്സ്വിഫാത്ത് (നാമവിശേഷണങ്ങളിലുള്ള തൗഹീദ്) നാല് വകുപ്പുകളെ ഉള്‍കൊള്ളുന്നു.
1. അല്ലാഹുവിനെ കുറിച്ചുള്ള പ്രസ്താവനകളുടെ വകുപ്പ് (ബാബുല്‍അഖ്ബാര്‍).
2. അല്ലാഹുവിന്‍റെ പ്രവൃത്തികളുടെ വകുപ്പ് (ബാബുല്‍ അഫ്ആല്‍).
3. അല്ലാഹുവിന്‍റെ വിശേഷണങ്ങളുടെ വകുപ്പ് (ബാബുസ്സ്വിഫാത്വ്).
4. അല്ലാഹുവിന്‍റെ നാമങ്ങളുടെ വകുപ്പ് (ബാബുല്‍ അസ്മാഅ്).
ഇവയില്‍ ഏറ്റവും ചെറിയ വകുപ്പാണ് അസ്മാഉല്‍ഹുസ്നയുടേത്. കാരണം, മുന്‍ സൂചിപ്പിച്ച നിബന്ധനകളൊത്തവ മാത്രമാണ് അസ്മാഉല്‍ഹുസ്നാ.
ഏഴ്:
അല്ലാഹുവിന്‍റെ നാമങ്ങള്‍ കൊണ്ട് അബ്ദുര്‍റഹ്‍മാന്‍, അബ്ദുല്ലാഹ് എന്നിങ്ങനെ അടിമത്ത പ്രയോഗമുള്ള നാമകരണം അനുവദനീയമാണ്. എന്നാല്‍ റഹ്‍മത്ത്, കറം, തുടങ്ങി അവന്‍റെ വിശേഷണങ്ങള്‍കൊണ്ട് അടിമത്ത പ്രയോഗമുള്ള നാമകരണം പാടില്ല. അഥവാ, അബ്ദുര്‍റഹ്‍മത്ത്, അബ്ദുല്‍കറം എന്നിങ്ങനെ പേരിടുവാന്‍ പാടുള്ളതല്ല.
എട്ട്:
അല്ലാഹുവിന്‍റെ നമാങ്ങള്‍ വിളിച്ച്, യാ റബ്ബ്, യാ റഹ്‍മാന്‍, യാ കരീം എന്നിങ്ങനെ അവനോടു പ്രാര്‍ത്ഥിക്കാം. എന്നാല്‍ അവന്‍റെ വിശേഷണങ്ങളെ വിളിച്ച്, യാ റഹ്‍മത്ത്, യാ കറം എന്നിങ്ങനെ പ്രാര്‍ത്ഥിക്കാവതല്ല.
ഒമ്പത്:
അല്ലാഹുവിന്‍റെ നാമങ്ങളിലും അവന്‍റെ വിശേഷണങ്ങളിലും ഇസ്തിആദത്ത് (അഭയതേട്ടം) നടത്താവുന്നതാണ്. അല്ലാഹുവിന്‍റെ അല്‍ക്വദീര്‍ എന്ന നാമത്തില്‍ ഞാന്‍ അഭയം തേടുന്നു, അല്ലാഹുവിന്‍റെ ക്വുദ്റത്ത് എന്ന വിശേഷണത്തില്‍ ഞാന്‍ അ ഭയം തേടുന്നു എന്നതുപോലെ.
പത്ത്:
അല്ലാഹുവിന്‍റെ നാമങ്ങള്‍കൊണ്ടും അവന്‍റെ വിശേഷണങ്ങള്‍കൊണ്ടും സത്യം ചെയ്യാവുന്നതാണ്.
പതിനൊന്ന്:
അല്ലാഹുവിന്‍റെ നാമങ്ങളെല്ലാം മുഹ്കമില്‍ പെട്ടതാണ്; മുതശാബിഹ് അല്ല. അഥവാ, അവയുടെ ആശയങ്ങള്‍ അറബി ഭാഷയില്‍ അറിയപെട്ടതാണ്. അജ്ഞമായതല്ല. എങ്ങിനെയെന്നതും (കയ്ഫിയ്യത്) യാഥാര്‍ത്ഥ്യവു(കുന്‍ഹ്)മാണ് അറിയപ്പെടാത്തത്.
അസ്മാഉല്ലാഹ്; പ്രത്യേകതകള്‍ തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല