'ഇസ്മുല്‍ അഅ്ളം' കൊണ്ടുള്ള ദുആ

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ്

Last Update May 05, 2023, 13 Shawwal, 1444 AH
اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ الَّذِي لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

അല്ലാഹുവേ, നിശ്ചയം നീ തന്നെയാണ് അല്ലാഹുവെന്നും യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലയെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രിതനായ നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍; അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു.

അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) ഒരാള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് കേട്ടു. അപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ, ആ അല്ലാഹുവാണെ സത്യം. തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവന്‍റെ 'ഇസ്മുല്‍ അഅ്ളം' കൊണ്ടാണ് തേടിയിരിക്കുന്നത്; അതുകൊണ്ട് തേടിയാല്‍ അവന്‍ നല്‍കും. അതുകൊണ്ട് ദുആഅ് ചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകുകയും ചെയ്യും. (ഇബ്നു മാജ, ഇബ്നു ഹിബ്ബാന്‍ (റഹി) സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)

 

0
0
0
s2sdefault

അദ്കാര്‍ : മറ്റു ലേഖനങ്ങൾ