നല്ല അയല്ക്കാരന്‍

തയ്യാറാക്കിയത്: ഉസ്മാന്‍ പാലക്കാഴി

Last Update January 30, 2018, Jumada Al-Awwal 24, 1440 AH

വളരെ നല്ലവനും ധനികനുമാണ് മുനീര്‍. അദ്ദേഹത്തിന് അഹ്മദ് എന്നു പേരുളള ഒരു അയല്ക്കാ രനുണ്ട്. അഹ്മദ് വളരെ ദരിദ്രനാണ്. എന്താവശ്യമുണ്ടെങ്കിലും മുനീര്‍ അഹ്മദിനെ സഹായിക്കും. ധനികനാണെന്ന നാട്യമോ അഹങ്കാരമോ അദ്ദേഹത്തില്‍ ഒട്ടുമില്ല.

ഒരിക്കല്‍ മുനീര്‍ കച്ചവടാവശ്യാര്ത്ഥംേ ദൂരെയെങ്ങോ പോയി. ഇടയ്ക്കിടെ അങ്ങനെ പോകാറുണ്ട്. പിന്നീട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ആയിടയ്ക്കാണ് അഹ്മദിന്റെഴ ഭാര്യ തീരെ സുഖമില്ലാതെ ആശുപത്രിയില്‍ കിടപ്പിലായത്. താമസിയാതെ അവര്ക്ക്ആ ഒരു ഓപ്പറേഷന്‍ ആവശ്യമാണെന്നും അല്ലാത്തപക്ഷം ജീവന്‍ രക്ഷപ്പെടില്ലെന്നും അതിന് ഭീമമായ സംഖ്യ വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ അഹ്മദ് വളരെയധികം ദുഃഖിതനായി. കൂലിപ്പണിക്കാരനായ തനിക്ക് ഭീമമായ ഒരു സംഖ്യ ആരെങ്കിലും കടംതരുമോ? ആരോടെങ്കിലും യാചിച്ച് കാശുണ്ടാക്കാന്‍ മനസ്സ് സമ്മതിക്കുന്നുമില്ല. മുനീര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ എന്തെങ്കിലും പോംവഴിയുണ്ടാകുമായിരുന്നു.

ഒടുവില്‍ അഹ്മദ് കാശുണ്ടാക്കാന്‍ ഒരു വഴി കണ്ടെത്തി; തന്റെവ കൊച്ചുവീടും സ്ഥലവും വില്ക്കു ക! ഭാര്യയുടെ ജീവനാണല്ലോ പ്രധാനം. അവള്‍ സുഖംപ്രാപിച്ച ശേഷം വല്ല വാടകവീട്ടിലും താമസിക്കാം.

വീടും സ്ഥലവും വില്ക്കാളന്‍ തീരുമാനിച്ച വിവരമറിഞ്ഞ് ഒരു കച്ചവടക്കാരന്‍ അഹ്മദിനെ സമീപിച്ചു. അയാള്‍ വില പറഞ്ഞു; ഒരു ലക്ഷം രൂപ.

“വെറും ഒരു ലക്ഷമോ” – അഹ്മദ് ചോദിച്ചു.

“അതുതന്നെ അധികമാണ്. അതിന്റെ് പകുതിപോലും കിട്ടാന്‍ മാത്രം ഈ വീടും സ്ഥലവുമില്ല” – കച്ചവടക്കാരന്‍ തറപ്പിച്ചു പറഞ്ഞു.

“സ്നേഹിതാ! ഒരു ലക്ഷത്തിന് ഈ വീടും സ്ഥലവും ഇല്ലായിരിക്കാം. പക്ഷേ, ഈ വീടിന് ഒരു അയല്ക്കാ രനുണ്ട്; മുനീര്‍. ഉദാരനും മാന്യനും ഭക്തനുമായ മനുഷ്യന്‍. ഞാന്‍ രോഗിയായാല്‍ അയാള്‍ എന്നെ സന്ദര്ശിഷക്കും. എന്റെ ആവശ്യങ്ങള്‍ ചോദിച്ചറിയും. എന്റെന സുഖത്തില്‍ സന്തോഷിക്കും. എന്റെോ ദുഃഖത്തില്‍ അയാളും ദുഃഖിക്കും. ഇന്നേവരെ അയാളില്നിാന്ന് മോശമായ ഒരു വാക്കുപോലും കേള്ക്കാ ന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. എപ്പോള്‍ വരുമെന്നുമറിയില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ആവശ്യമായ സഹായം ചെയ്തു തന്നേനെ” – നല്ലവനായ അയല്വാ സിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അഹ്മദിന്റെ് കണ്ണുകള്‍ നിറഞ്ഞു.

ഈ വാക്കുകള്‍ കേട്ടപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: “മുനീറിനെപ്പോലുളള ഒരു അയല്വാുസിയുണ്ടെങ്കില്‍ എത്രകിട്ടിയാലും ഈ വീട് വില്ക്കുഅന്നത് ശരിയല്ല. കാശിന് പടച്ചവന്‍ എന്തെങ്കിലും വഴി കാണിച്ചു തരും. ഞാന്‍ പോകുന്നു.”

ഇതും പറഞ്ഞ് കച്ചവടക്കാരന്‍ തിരിച്ചുപോയി. അഹ്മദ് കൂടുതല്‍ ദുഃഖിതനായി. ആകെയുളള ഒരു വഴിയായിരുന്നു വീടുവില്ക്ക ല്‍. അതും മുടങ്ങിയാല്‍ എന്തുചെയ്യും?

എന്നാല്‍ അന്നു രാത്രിതന്നെ മുനീര്‍ മടങ്ങിയെത്തി. വിവരങ്ങളെല്ലാം അറിഞ്ഞ മുനീര്‍ പിറ്റേദിവസം കാലത്തുതന്നെ ആശുപത്രിയിലെത്തി. അഹ്മദിന്റെം ഭാര്യയെ ആശ്വസിപ്പിച്ചു; രോഗശമനത്തിനു വേണ്ടി പ്രാര്ത്ഥി ച്ചു. അഹ്മദിനെ അരികില്‍ വിളിച്ചുകൊണ്ട് മുനീര്‍ പറഞ്ഞു:

“സഹോദരാ, നിനക്ക് ആകെയുളള കിടപ്പാടം നീ വില്ക്ക രുത്. നിന്നെ അയല്ക്കാരരനായി എനിക്ക് വേണം. നിന്റെക ഭാര്യയെ ചികിത്സിക്കാന്‍ കാശില്ലാതെ നീ വിഷമിക്കേണ്ട. എന്തു ചെലവുവന്നാലും അത് ഞാന്‍ വഹിക്കാം.”

സന്തോഷാധിക്യത്താല്‍ മുനീറിനെ കെട്ടിപ്പിടിച്ച് അഹ്മദ് വിതുമ്പിക്കരഞ്ഞു.

ഈ വിവരമറിഞ്ഞ പലരും തങ്ങള്ക്ക് മുനീറിനെപ്പോലുളള ഒരു അയല്വാ സിയെ കിട്ടിയെങ്കില്‍ എന്നാശിച്ചുപോയി

0
0
0
s2sdefault