അശറത്തുല്‍ മുബശ്ശിരീന്‍

അന്‍വര്‍ അബൂബക്കര്‍

Last Update 2025 April 28, 30 Shawwal, 1446 AH

ചോദ്യം: അബൂബക്ക൪ സിദ്ദീഖ്, ഉമ൪ ഇബ്നു ഖത്വാബ്, ഉസ്മാന്‍ ഇബ്നു അഫാന്‍, അലിയ്യ് ബ്നു അബീത്വാലിബ്, സഅ്ദ് ബ്നു അബീവക്വാസ്, സഈദ് ബ്നു സെയ്ദ്, ത്വല്‍ഹത്ത് ഇബ്നു ഉബൈദില്ല, സുബൈ൪ ഇബ്നുല്‍ അവ്വാം, അബൂഉബൈദത്തുബ്നുല്‍ ജ൪റാഹ് (റളിയല്ലാഹു അന്‍ഹും അജ്‍മഈന്‍) എന്നിവരില്‍ ഒരു സ്വഹാബി കൂടി ഉള്‍പ്പെട്ടവരാണ് അശറത്തുല്‍ മുബശ്ശിരീന്‍ (العشرة المبشرین). ആരാണ് ആ സ്വഹാബി?

ഉത്തരം: അബ്ദുറഹ്മാന്‍ ഇബ്നു ഔഫ് رضى الله عنه

സ്വ൪ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട 10 സ്വഹാബികളെ കുറിച്ച് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉണ൪ത്തിയവരാണ് താഴെ:

(1) അബൂബക്ക൪ സിദ്ദീഖ് رضى الله عنه
(2) ഉമ൪ ഇബ്നു ഖത്വാബ് رضى الله عنه
(3) ഉസ്മാന്‍ ഇബ്നു അഫാന്‍ رضى الله عنه
(4) അലിയ്യ് ബ്നു അബീത്വാലിബ് رضى الله عنه
(5) ത്വല്‍ഹത്ത് ഇബ്നു ഉബൈദില്ല رضى الله عنه
(6) സുബൈ൪ ഇബ്നുല്‍ അവ്വാം رضى الله عنه
(7) അബ്ദുറഹ്മാന്‍ ഇബ്നു ഔഫ് رضى الله عنه
(8) സഅ്ദ് ബ്നു അബീവക്വാസ് رضى الله عنه
(9) സഈദ് ബ്നു സെയ്ദ് رضى الله عنه
(10) അബൂഉബൈദത്തുബ്നുല്‍ ജ൪റാഹ് رضى الله عنه

ഇസ്‌ലാമിന്റെ മഹത്തായ ദൗത്യത്തിനായി ജീവിതം സമര്‍പ്പിച്ച ഈ മഹാന്മാര്‍ക്ക് പ്രവാചകനിലൂടെ ﷺ അല്ലാഹു നല്‍കിയ ഉറപ്പായിരുന്നു അവരെ നിത്യവിജയികളാക്കി എന്നത്. അവര്‍ തങ്ങളുടെ സമ്പത്ത്, കുടുംബം, ജീവിതം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിച്ചു, പരലോക വിജയത്തെ ഭൂമിയിലെ സുഖസൗകര്യങ്ങള്‍ക്കു മുകളിലേയ്ക്ക് ഉയര്‍ത്തി. അതുകൊണ്ടു തന്നെ, ഇന്നത്തെ തലമുറക്കും അവരില്‍ നിന്ന് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്—വിശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടെയും ജീവിക്കുമ്പോഴാണ് നിത്യവിജയം ലഭിക്കുക. ദീനിന് വേണ്ടി ചെലവഴിക്കുന്ന സമയം, ദുഃഖസഹനങ്ങള്‍, സാമ്പത്തിക ചെലവുകള്‍, കൂട്ടുകെട്ടുകള്‍ — ഇവയൊന്നും വെറുതെയാകില്ല, മറിച്ച്, അവയെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ വിലപ്പെട്ട കനികളായി അവശേഷിക്കും. അല്ലാഹു നമ്മെയും അല്ലാഹു തൃപ്തിപ്പെട്ട പ്രവാചകാനുചരന്‍മാരുടെ കൂട്ടത്തില്‍ സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കട്ടെ!

തസ്‌കിയ : മറ്റു ലേഖനങ്ങൾ