അല്‍അസ്മാഉല്‍മുസ്ദവജഃ
തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
Last Update 2023 September 16, 21 1 Rabiʻ I, 1445 AH
അല്ലാഹുവിന്‍റെ നാമങ്ങള്‍ പറയപ്പെടുമ്പോള്‍ തനിച്ചു പറയപ്പെടുന്ന നാമങ്ങളുണ്ട്. ഇത്തരം നാമങ്ങളെ തനിച്ചോ മറ്റൊന്നിനോടു ചേര്‍ത്തോ പറയാവുന്നതാണ്.
എന്നാല്‍ തനിച്ചു പറയാതെ മറ്റൊന്നിനോടു ചേര്‍ത്തു പറയപ്പെടേണ്ട നാമങ്ങളുമുണ്ട്. അല്‍മുക്വദ്ദിം (മുന്തിപ്പിക്കുന്നവന്‍) അല്‍മുഅഖ്ഖിര്‍ (പിന്തിപ്പിക്കുന്നവന്‍), അല്‍അവ്വല്‍ അല്‍ആഖിര്‍, അല്‍ബാസിത്വ് അല്‍ക്വാബിദ്വ്, അള്ള്വാഹിര്‍ അല്‍ബത്വിന്‍, എന്നിങ്ങനെ എതിരര്‍ത്ഥം അറിയിക്കുന്ന നമങ്ങളാണ് അവ. ഇത്തരം നാമങ്ങളാണ് അല്‍അസ്മാഉല്‍മുസ്ദവജഃ (ഇരട്ടനാമങ്ങള്‍). ഈ നാമങ്ങള്‍ എതിരര്‍ത്ഥമുള്ള നാമത്തോടു ചേര്‍ത്തു മാത്രമാണ് പറയപ്പെടുക. കാരണം അവകള്‍ ചേര്‍ത്തു പറയപ്പെടുമ്പോഴാണ് അല്ലാഹുവെ അറിയിക്കുന്നതായ അതിന്‍റെ വിശേഷണത്തിനു സമ്പൂര്‍ണത.
ഇമാം ഇബ്നുല്‍ക്വയ്യിം (റഹിമഹുല്ലാഹ്) പറഞ്ഞു: അല്ലാഹുവിന്‍റെ നാമങ്ങളില്‍ തനിച്ചും മറ്റൊന്നിനോടു ചേര്‍ത്തും പറയപ്പെടുന്നവയു ണ്ട്. നാമങ്ങളില്‍ അധികവും ഇവയാകുന്നു........ അല്ലാഹുവിന്‍റെ നാമങ്ങളില്‍ തനിച്ചുമാത്രം പറയപ്പെടാത്തവയുമുണ്ട്. അവ എതിരര്‍ത്ഥങ്ങളെ അറിയിക്കുന്ന നാമങ്ങളെ ചേര്‍ത്തുകൊണ്ടാണ് പറയപ്പെടുക..... (ബദാഇഉല്‍ ഫവാഇദ്)