അയ്യൂബ് നബി(അ) നേരിട്ട പരീക്ഷണം
തയ്യാറാക്കിയത്: നാസ്വിഹ് അബ്ദുൽബാരി
Last Update 2025 January 12, 12 Rajab, 1446 AH
അല്ലാഹു പ്രവാചകന്‍മാരുടെ ചരിത്രം പറഞ്ഞു തരുന്നത് പാഠം ഉള്‍കൊള്ളാനാണ്...
അയ്യൂബ് നബി(അ)... വലിയ സമ്പന്നന്‍... ധാരാളം സ്ഥലം, സുഹൃത്തുക്കള്‍, സമ്പത്ത്, മക്കള്‍, കുടുംബാംഗങ്ങള്‍...
ശരീരത്തില്‍ ഒരു തരം വ്രണം വന്നു... ഹൃദയവും നാവും അല്ലാത്തതിനെ അത് ബാധിച്ചു...
എല്ലാവരും വിട്ടു അകന്നുപോയി...
ഭാര്യ മാത്രം കൂടെ... ഭര്‍ത്താവിന്റെ പഴയ ആ കാലം നല്ല സ്വഭാവം... ദാരിദ്ര്യം പിടികൂടിയപ്പോള്‍ ജോലി എടുക്കേണ്ടി വന്നു...
ഇമാം അബൂ യഅ്‍ലാ(റഹി) തന്റെ മുസ്‍നദിലും, അബൂ നഈം(റഹി) തന്റെ ഹില്‍യയിലും ഉദ്ധരിച്ച, ഇമാം അല്‍ബാനി(റഹി) സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്... വേറെയും റിപ്പോര്‍ട്ടുകളുണ്ട്...
അനസ്ബ്‍നു മാലിക്(റ) നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു:
അല്ലാഹുവിന്റെ പ്രവാചകന്‍ അയ്യൂബ് നബി(അ)ക്ക് പതിനെട്ട് വര്‍ഷം ശക്തമായ രോഗ പരീക്ഷണം ബാധിച്ചു. രണ്ട് സഹോദരന്‍മാര്‍ ഒഴികെ അടുത്തവരും അകന്നവരും അദ്ദേഹത്തെ കൈവിട്ടു. ആ രണ്ട് സഹോദരന്‍മാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് തിരിച്ച് പോകാറുണ്ടായിരുന്നു.
ഒരു ദിവസം ഈ സഹോദരന്‍മാരില്‍ ഒരാള്‍ പറഞ്ഞു, ലോകത്താരും ചെയ്യാത്ത എന്തോ തെറ്റ് അയ്യൂബ് നബി(അ) ചെയ്തിട്ടുണ്ട്.
അപ്പോള്‍ അടുത്ത സഹോദരന്‍ ചോദിച്ചു, എന്താണത്?
സഹോദരന്‍ പറഞ്ഞു, പതിനെട്ട് വര്‍ഷമായി അല്ലാഹു അയ്യൂബ്(അ)യോട് കരുണ കാണിച്ച്, അസുഖം മാറ്റികൊടുത്തില്ല. അവര്‍ രണ്ടുപേരും അയ്യൂബ് നബി(അ)യെ സമീപിച്ച് അക്ഷമയോടെ ഈ കാര്യം പറഞ്ഞു.
അയ്യൂബ് നബി(അ) തന്റെ ആവശ്യനിര്‍വഹണങ്ങള്‍ക്ക് വേണ്ടി പുറത്തുപോയാല്‍ ഭാര്യ കാത്ത് നിന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ച് എത്തിക്കേണ്ടിടത്ത് എത്തിക്കുമായിരുന്നു. ഒരു ദിവസം ആവശ്യനിര്‍വ്വഹണം കഴിഞ്ഞ് പുറത്തുവരാന്‍ വൈകി.
അപ്പോള്‍ അല്ലാഹു അയ്യൂബ് നബി(അ)ക്ക് വഹ്‍യ് നല്‍കി.
(നാം ഉത്തരം നല്‍കി:) 'നീ നിന്റെ കാലുകൊണ്ടു കൊട്ടുക; ഇതാ, തണുത്ത സ്നാനജലവും, പാനീയവും!'
അദ്ദേഹത്തിനു തന്റെ വീട്ടുകാരെയും അവരോടൊപ്പം അവരുടെ അത്ര (വേറെ)യും നാം പ്രദാനം ചെയ്കയും ചെയ്തു; നമ്മുടെ പക്കല്‍നിന്നുള്ള ഒരു (പ്രത്യേക) കാരുണ്യവും, ബുദ്ധിമാന്‍മാര്‍ക്ക് ഒരു സ്മരണയുമായിട്ടത്രെ (അങ്ങിനെ ചെയ്തത്). (സൂറഃ സ്വാദ് 41-43)
അദ്ദേഹം മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വന്നപ്പോള്‍ ശരീരത്തിലെ അസുഖങ്ങളെല്ലാം മാറിയിരുന്നു. ആദ്യത്തേക്കാള്‍ നല്ല അവസ്ഥയില്‍ എത്തി.
അദ്ദേഹത്തെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു:
അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ.
അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ട ആ പ്രവാചകനെ താങ്കള്‍ കണ്ടിട്ടുണ്ടോ?
അല്ലാഹുവാണ സത്യം. അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നപ്പോള്‍ താങ്കളെക്കാള്‍ ശരിക്കും അദ്ദേഹത്തോട് സാദൃശ്യമുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.
അദ്ദേഹം പറഞ്ഞു,
ഞാന്‍ തന്നെയാണ് അദ്ദേഹം (അയ്യൂബ്).
അയ്യൂബ് നബി(അ)ക്ക് കൂട്ടിയിട്ട ഗോതമ്പിന്റെയും ബാര്‍ളിയുടെയും രണ്ട് കൂമ്പാരങ്ങളുണ്ടായിരുന്നു. അല്ലാഹു മേഘത്തെ അയച്ച് ആദ്യത്തേതില്‍ സ്വര്‍ണ്ണവും, മറ്റേതില്‍ വെള്ളിയും വര്‍ഷിപ്പിച്ചു’.
ഒരുപാട് ഗുണപാഠങ്ങളുളള ചരിത്രമാണ് അയ്യൂബ് നബി(അ)യുടേത്...
അല്ലാഹു ഇഷ്ടപ്പെടുന്നവരെ അവന്‍ കൂടുതല്‍ പരീക്ഷിക്കും... അമ്പിയാക്കളാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുക.
ജനങ്ങളില്‍ ഏറ്റവും കഠിന പരീക്ഷണത്തിന് വിധേയരാകുന്നവര്‍ പ്രവാചകന്‍മാരാണ്. പിന്നീട് അതിനെ തുടര്‍ന്ന് വരുന്നവര്‍, പിന്നീട് അതിനെ തുടര്‍ന്ന് വരുന്നവര്‍... (അല്‍ബാനിയും സ്വഹീഹുല്‍ ജാമിഅ്)
ചിലര്‍ എഴുതി... ഇസ്‍ലാമിക പ്രബോധന രംഗത്ത് ഒരൊറ്റ പ്രവാചകനും അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയാണ് ഇവിടുത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരിടുന്നത്.
രോഗം മാറ്റാന്‍ കഴിവുളളവന്‍ അല്ലാഹു മാത്രം.
അല്ലാഹു അല്ലാത്തവരിലേക്ക് എത്തിക്കാന്‍ പിശാച് പരിശ്രമിക്കും... തങ്ങന്‍മാരും ബീവിമാരും ഇതിനായി ഇരിക്കുന്ന കേന്ദ്രങ്ങളുണ്ട്...
അയ്യൂബ് നബി(അ) അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു...
അയ്യൂബിനെയും (ഓര്‍ക്കുക), തന്റെ രക്ഷിതാവിനെ വിളിച്ചു കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (അമ്പിയാഅ് 83)
നമ്മുടെ അടിയാന്‍ അയ്യൂബിനെയും, ഓര്‍ക്കുക. അതായതു, അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചപ്പോള്‍; നിശ്ചയമായും പിശാച് അവശതയും, പീഢനവുമായി എന്നെ സ്പര്‍ശിച്ചിരിക്കുന്നു എന്ന്. (സ്വാദ് 41)
അയ്യൂബ് (അ) തന്നെ ബാധിച്ചതു പൈശാചികമായ ഉപദ്രവമാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. തന്റെ രോഗത്തില്‍ പിശാചിന് പങ്കുണ്ടെന്ന അയ്യൂബ് നബി(അ)യുടെ വാക്കിനെ അല്ലാഹു നിഷേധിച്ചിട്ടില്ല.
ഇമാം ദഹ്ഹാക്(റഹി)യില്‍ നിന്നും നിവേദനം: എന്റെ ശരീരത്തിലുള്ള രോഗത്തിലൂടെയും സ്വത്തും സന്താനങ്ങളും നഷ്ടപ്പെട്ട ശിക്ഷയിലൂടെയും പിശാച് എന്നെ ബാധിച്ചിരിക്കുന്നു എന്നാണ് അയ്യൂബ് നബി(അ) തന്റെ റബ്ബിനെ വിളിച്ച് സഹായം തേടി പ്രാര്‍ഥിച്ചത്. അപ്പോള്‍ നാം അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി…(ത്വബ്‍രി: 26/106)
അവശത കൊണ്ടുള്ള ഉദ്ദേശ്യം തനിക്കുണ്ടായ വേദനകളും രോഗങ്ങളുമാണ്. പീഢനം കൊണ്ടുള്ള ഉദ്ദേശ്യം കുടുംബത്തിന്റേയും സമ്പത്തിന്റേയും നാശമാണ്. അയ്യൂബ് നബി(അ) ഇതെല്ലാം പിശാചിലേക്ക് ചേ൪ത്തി പറയാന്‍ കാര്യം അവനാണ് ഈ പരീക്ഷണത്തിന്റെ കാരണക്കാരന്‍ എന്നത് കൊണ്ടാണ്. (ഫത്ഹുല്‍ ക്വദീ൪)
ശൈഖ് അബ്‍ദുര്‍റഹ്‍മാന്‍ ഇബ്നു നാസര്‍ അസ്സഅദി(റഹി) വിശദീകരിച്ചു: ഒരു പരീക്ഷണമായിക്കൊണ്ട് പിശാചിന് അദ്ദേഹത്തിന്റെ (അയ്യൂബ് നബി(അ)യുടെ) ശരീരത്തില്‍ ആധിപത്യം നല്‍കപ്പെട്ടു. അങ്ങനെ പിശാച് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഊതി. അപ്പോള്‍ വലിയ വ്രണങ്ങളുണ്ടാകുകയും നീണ്ട കാലയളവ് അദ്ദേഹം കഴിച്ച് കൂട്ടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് പരീക്ഷണം കഠിനമാകുകയും കുടുംബാംഗങ്ങള്‍ മരിക്കുകയും സമ്പത്ത് നശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം തന്റെ റബ്ബിനെ വിളിച്ച് തേടി. എന്റെ നാഥാ എനിക്ക് ഇതാ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണ കാണിക്കുന്നവരില്‍ അതി കാരുണ്യവാനാണല്ലോ. (തഫ്‍സീ൪ സഅദി)
വളരെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുവെങ്കിലും, അല്ലാഹു അയ്യൂബ് (അ)യുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും, അദ്ദേഹത്തിനു കരുണ ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ വിട്ടകന്നുപോയ കുടുംബങ്ങളെയും, ബന്ധുക്കളെയും അല്ലാഹു അദ്ദേഹത്തിലേക്കു തിരിച്ചുവരുത്തുകയും, അവര്‍ പൂര്‍വ്വാധികം വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങിനെ, അദ്ദേഹത്തിനു കൂടുതല്‍ സന്തുഷ്ടമായ നിലപാടും, ക്ഷേമൈശ്വര്യങ്ങളും കൈവന്നു.
ഇതു അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്ത വമ്പിച്ച ഒരു അനുഗ്രഹമാണ്.
എന്ത് തന്നെ ബാധിച്ചാലും അല്ലാഹുവിന്റെ കാരുണ്യത്തെത്തൊട്ട് നിരാശ പാടില്ല.
അല്ലാഹു അല്ലാത്ത ഒരു സൃഷ്ടിയിലേക്കും ഹൃദയം തിരിയാന്‍ പാടില്ല... അയ്യൂബ് നബി(അ)യുടെ ഹൃദയവും നാവും അല്ലാത്തതെല്ലാം രോഗം ബാധിച്ചു... അത് ഉപയോഗിച്ച് അല്ലാഹുവിലേക്ക് അടുത്തു...
ക്ഷമയുടെ പര്യവസാനം ദുനിയാവിലും ആഖിറത്തിലും നന്മയാണ്.
അയ്യൂബ് നബി ക്ഷമിച്ചു... നല്ല പര്യവസാനം ലഭിച്ചു...
ക്ഷമ ഇല്ലെങ്കില്‍ അല്ലാഹുവിന്റെ വിധിയെ തള്ളിപറയും... ദുനിയാവിലും ആഖിറത്തിലും നഷ്ടം.
തുടര്‍ച്ച...
ആപത്തുകളിലും, പരീക്ഷണങ്ങളിലും, അയ്യൂബ് (അ) പ്രദര്‍ശിപ്പിച്ച ക്ഷമയും, അദ്ദേഹം കൈക്കൊണ്ട നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കി.
ഈ പരീക്ഷണം അല്ലാഹുവിങ്കലുള്ള സ്ഥാനം ഉന്നതമായിത്തീരാന്‍ കാരണമായി... സാക്ഷിപത്രം...
അദ്ദേഹത്തെ നാം ക്ഷമിക്കുന്നവനായി കണ്ടു; വളരെ നല്ല അടിയാനാണ്; വളരെ താഴ്മയോടെ മടങ്ങുന്നവനാണ് (സ്വാദ് 44)
എന്തിനാണ് ഈ ചരിത്രം പഠിപ്പിക്കുന്നത്...
നമുക്ക് മാതൃക ഉളളത് കൊണ്ടാണ്...
ഇന്ന് കുറേ പുസ്തകങ്ങള്‍ കിട്ടും... കറാമത്തിന്റെ പേരില്‍ എഴുതി നിറച്ചത്... അല്ലാഹു അല്ലാത്തവരിലേക്ക് എത്തിക്കുന്നതാണ്...
പുത്തന്‍പള്ളി വലിയ്യ് കുഞ്ഞഹമ്മദ് മുസ്‍ല്യാര്‍... വിവാഹം കഴിച്ച് ഭാര്യയുമായി സുഖം പങ്കിടുമ്പോള്‍ പരലോകം നഷ്ടപ്പെടും എന്ന് കരുതി, കെട്ടിയ പെണ്ണിന്റെ കന്യകത്വം നഷ്ടപ്പെടുത്താതെ തിരിച്ച് ഏല്‍പിച്ചു...
കണിറ്റിലെ വെള്ളം ഹജ്ജിന് പോകുമ്പോള്‍ ഊതി മന്ത്രിച്ചത് ഇന്ന് വിഷ ബാധ ചികിത്സക്ക് ഉപയോഗിക്കുന്നു...