അധികരിപ്പിച്ച് ദുആ ചെയ്യുവാന്‍

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ്

Last Update January 31, 2018, Jumada Al-Awwal 25, 1440 AH
رَبَّنَا آتِنَا فِي الدُّنيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്‍ക്ക് ദുനിയാവില്‍ നന്മ നല്‍കേണമേ, ആഖിറത്തിലും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് നീ ഞങ്ങളെ കാക്കേണമേ..

(നബി(സ) ഏറ്റവും കൂടുതല്‍ ഈ ദുആ നിര്‍വ്വഹിച്ചിരുന്നതായി അനസി(റ)വില്‍നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.)

اللَّهُمَّ إنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ بَعْدُ

അല്ലാഹുവേ, ഞാന്‍ പ്രവര്‍ത്തിച്ചതിലെ തിന്മയില്‍നിന്നും ഇനിയും ഞാന്‍ പ്രവര്‍ത്തിച്ചതിലെ തിന്മയില്‍നിന്നും നിശ്ചയം ഞാന്‍ നിന്നോട് അഭയം തേടുന്നു.

(നബി(സ) ഏറ്റവും കൂടുതല്‍ ഈ ദുആ നിര്‍വ്വഹിച്ചിരുന്നതായി ആഇശാ(റ)വില്‍നിന്ന് ഇമാം നസാഈ റിപ്പോര്ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

يَا مُقَلِّبَ القلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

ഹൃദയങ്ങള്‍ മാറ്റിമറിക്കുന്നവനേ, നീ എന്‍റെ ഹൃദയത്തെ നിന്‍റെ ദീനില്‍ ഉറപ്പിക്കേണമേ.

(നബി(സ) ഏറ്റവും കൂടുതല്‍ ഈ ദുആ നിര്‍വ്വഹിച്ചിരുന്നതായി ഉമ്മു സലമയി(റ)യില്‍നിന്ന് ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

അദ്കാര്‍ : മറ്റു ലേഖനങ്ങൾ