തബ്ലീഗ് ജമാഅത്തിനെ കുറിച്ച് അശ്ശൈഖ് മുഹമ്മദ് ഇബ്നു ഇബ്രാഹീം ആലുശ്ശൈഖ്(رحمه الله)

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

Last Update 2019 March 03, 1440 Jumada II 26

ശൈഖ് മുഹമ്മദ്ബ്നു ഇബ്രാഹീം(رحمه الله) സഊദി അറേബ്യയിലെ റോയല്‍ കോര്‍ട്ട് (രാജകീയ കോടതി) തലവനായ ഖാലിദ്ബ്നു സഊദ് രാജകുമാരന് എഴുതിയ കത്തില്‍ നിന്ന്.

അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാതുഹു മുഹമ്മദ്ബ്നു അബ്ദുല്‍ ഹാമിദ് അല്‍ഖാദിരി, ഷാ അഹ്മദ് തുറാനി, അബ്ദുസ്സലാം അല്‍ഖാദിരി, സഊദ് അഹ്മദ് ദഹ്ലവി എന്നിവര്‍ ‘കുല്ലിയത്തുദ്ദഅ്വ വ തബ്ലീഗ് അല്‍ ഇസ്ലാമിയ്യ’ എന്ന ഒരു ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കുകും, അതിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് രാജാവിനയച്ച കത്തും ലഘുലേഘയും, അതോടൊപ്പം താങ്കള്‍ അയച്ച ഇത്രാം നമ്പര്‍ കത്തും (നമ്പര്‍ 36/4/5- തിയ്യതി 21-1-1382) കിട്ടി.

അവരുടെ ലഘുലേഖയില്‍ നിന്ന് മനസ്സിലായതനുസരിച്ച്, ഈ സംഘടന ബിദ്അത്തിന്‍റെയും തെറ്റുകളുടെയും സംഘടനയാണെന്നും അതില്‍ ഒരു നന്മയുമില്ലെന്നും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. മാത്രമല്ല അവര്‍ അസത്യങ്ങളുടെയും ബിദ്അത്തുകളുടെയും ശിര്‍ക്കിലേക്കും ക്വബ്റാരാധനയിലേക്കും ജനങ്ങളെ ക്ഷണിക്കുന്ന സംഘടനയാണെന്നും ഞാന്‍ കണ്ടെത്തി. വളരെ വ്യക്തമായി പറഞ്ഞാല്‍, ഈ സംഘടനയെകുറിച്ച് മൌനം അവലംബിക്കാന്‍ പാടില്ല. (ജനങ്ങളെ ബോധവത്കരിക്കണം) അതിനാല്‍ അവരുടെ പിഴച്ച വാദങ്ങളും അബദ്ധങ്ങളും തെറ്റാണെന്ന് നമ്മള്‍ തെളിയിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട് (ഇന്‍ ശാ അല്ലാഹ്).

അവന്‍റെ മതത്തെയും, അവന്‍റെ വാക്കിനെയും സഹായിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

വസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു (ശൈഖ് മുഹമ്മദ് ഇബ്നു ഇബ്രാഹീം 405 29-1-1382 A.H)

0
0
0
s2sdefault