പ്രസാധനരംഗത്തെ പുതിയൊരു കാല്‍വെപ്പാണ് SV Media & Publishing. ഇതര ഭാഷകളിലെ ഇസ്‌ലാമിക വൈജ്ഞാനിക രചനകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യദൗത്യം. വിജ്ഞാനകുതുകികള്‍ക്ക് ആധികാരികതയോടെ അറിവ് നുകരാന്‍ എളുപ്പമാകും വിധം മൂലഗ്രന്ഥത്തിനോടൊപ്പം പരിഭാഷയും ആധികാരിക വിശദീകരണങ്ങളും ഭൗതിക ലാഭേഛ കൂടാതെ പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ ശ്രമം.


SV Media & Publishing. ന്റെ പ്രഥമ സംരംഭമാണ് നിങ്ങളുടെ കൈകളിലുള്ള ''അല്‍അഖീദത്തുല്‍ വാസിത്വിയ്യ''. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തെയ്മിയ്യ(റഹ്മഹുല്ലാഹ്) യാണ് ഇതിന്റെ ഗ്രന്ഥകര്‍ത്താവ്. സച്ചരിതരായ മുന്‍ഗാമികളുടെ സന്മാര്‍ഗ പാത പിന്തുടര്‍ന്നുകൊണ്ട്, സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച വ്യതിയാന ചിന്തകളെ ഉന്മൂലനം ചെയ്യാനുള്ള സാമൂഹ്യ സംസ്‌കരണത്തിന് നേതൃത്വം നല്‍കിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം.

അറബ് ലോകത്തെ പ്രശസ്ത സലഫി പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കുകയും ശൈഖ് ഇബ്‌നുബാസ്(റഹ്മഹുല്ലാഹ്) ഉള്‍പ്പടെയുള്ള പ്രമുഖരുമായി സഹവസിക്കുകയും ചെയ്ത ശൈഖ് ഉമര്‍ അഹ്മദ് മലയ്ബാരി, വെളിയങ്കോട് ഉമര്‍ മൗലവി(റഹ്മഹുല്ലാഹ്) യാണ് ഈ ഗ്രന്ഥത്തിന്റെ പരിഭാഷകന്‍. 1952-ല്‍ ഉമര്‍ മൗലവി(റഹ്മഹുല്ലാഹ്) ഈ രചനയെ അന്ന് മുസ്‌ലിം സമൂഹത്തിന് ചിരപരിചിതമായിരുന്ന അറബി-മലയാളം ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരിച്ചു. അറിയപ്പെട്ടിരുന്ന അഖീദ ഗ്രന്ഥങ്ങള്‍, ഇസ്‌ലാഹി ചലനങ്ങളുടെ പ്രാരംഭയുഗത്തില്‍ തന്നെ മുസ്‌ലിം കൈരളിക്ക് പരിചയപ്പെടുത്താന്‍ നമ്മുടെ നേതാക്കള്‍ ബദ്ധശ്രദ്ധരായിരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഈ പരിഭാഷകള്‍.

വിശ്വപ്രമുഖരായ സലഫീ പണ്ഡിതന്‍മാര്‍ ''അല്‍അഖീദത്തുല്‍ വാസിത്വിയ്യ''ക്ക് നല്‍കിയ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലയുടെ പഠന ക്ലാസുകളുടെ ശബ്ദലേഖന സി.ഡിയും ഇതോടൊപ്പം ലഭ്യമാണ്.

Download PDF Version


''അല്‍ഉസൂലു സ്സലാസ'' എന്ന ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ്(റഹി)യുടെ പ്രസിദ്ധ ഗ്രന്ഥം വക്കം പി. മുഹമ്മദ് മൈതീന്‍(റഹി) പരിഭാഷപ്പെടുത്തി ‘മൌലികമായ മൂന്നു കാര്യങ്ങള്‍’ എന്ന പേരില്‍ 1948ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലങ്ങളില്‍ മലബാറിലും മറ്റും പണ്ഡിതന്‍മാരുണ്ടായിരുന്നുവെങ്കിലും മലയാള ഭാഷയില്‍ മതസാഹിത്യങ്ങള്‍ രചിക്കുവാന്‍ കഴിവുളളവര്‍ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിന്‍റെ മലയാളത്തിലുളള പരിഭാഷ അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. വക്കം മൌലവി(റഹി)യുടെ നേതൃത്വത്തില്‍ നടന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ മുഹമ്മദ് മൈതീനെപ്പോലെയുളളവര്‍ക്ക് പ്രചോദനം നല്‍കി. അക്കാലത്ത് അറബി മലയാളത്തിലായിരുന്നു മതസംബന്ധമായ മിക്ക രചനകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. മലയാളത്തിലുളള ഇത്തരം ഗ്രന്ഥങ്ങള്‍ എന്നെപ്പോലെയുളളവര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. ശൈഖിന്‍റെ ഈ ഗ്രന്ഥം പില്‍ക്കാലത്ത് കെ. ഉമര്‍ മൌലവി(റഹി) പരിഭാഷപ്പെടുത്തി ''ഇസ്ലാം മതത്തിന്‍റെ മൂലസിദ്ധാങ്ങള്‍'' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.... (കരുവളളി മുഹമ്മദ് മൌലവി(റഹി)യുടെ അവതാരികയില്‍ നിന്നും)

Download PDF Version


ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ്‌ رحمة اللهയുടെ

അൽക്വവാഇദുൽ അർബഅ്

ഇമാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബിമ്മൂന്റെ രചനകളിൽ നിന്നുള്ള സുപ്രധാനവും സംക്ഷിപ്തവു മായ ഒരു ലഘു കൃതിയാകുന്നു القواعد الأربع . ഇതിലെ തത്ത്വങ്ങൾ വിഭാവനം ചെയ്യുന്ന ആശയങ്ങളുടെ മറുപുറം മനസ്സിലാക്കുന്നതിലാണ് ഇവയുടെ പ്രാധാന്യം കുടിക്കൊള്ളുന്നത്. ഈ തത്ത്വങ്ങളോടുള്ള അവ ഗണനയും അജ്ഞതയും നിമിത്തം ബഹുദൈവ വിശ്വാസികളുടെയും ഏകദൈവ വിശ്വാസികളുടെയും അവസ്ഥകൾ തമ്മിൽ വേർതിരിച്ചു മനസിലാക്കുന്നതിൽ വലിയ ആശയക്കുഴപ്പം ആളുകളിൽ സംഭവിച്ച് കൊണ്ടി രിക്കുന്നു.

- ശൈഖ് സ്വാലിഹ് ആൽ ശെയ്ഖ്


വിശദീകരണം: ശെയ്ഖ് സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ആൽ ശെയ്ഖ് حفظه الله

വിവർത്തനം:-
മൂലകൃതി: കെ. ഉമർ മൗലവി.رحمة الله
വിശദീകരണം: അബ്ദുൽ ജബ്ബാർ അബ്ദുല്ല حفظه الله

Download PDF Version

0
0
0
s2sdefault