ഖുർആൻ ദൈവികഗ്രന്ഥമാണെന്നതിന് എന്താണ് തെളിവ്?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 12 October 2019

ഖുർആൻ ദൈവികഗ്രന്ഥമാണെന്നതിനുള്ള ചില തെളിവുകൾ താഴെ പറയുന്നു.

1. അത് സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു.

2. അത് അന്ത്യനാൾ വരെ മാറ്റമില്ലാതെ നിലനിൽക്കുന്നു.

3. അത് പ്രധാനം ചെയ്യുന്ന സാന്മാർഗികക്രമം കിടയറ്റതാണ്.

4. അത് പ്രയോഗികമാണ്.

5. അത് പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്.

6. അതിന്റെ സാഹിത്യം നിസ്തുലമാണ്.

7. അത് നടത്തിയ പ്രവചനങ്ങൾ സത്യസന്ധമായി പുലർന്നിട്ടുണ്ട്.

8. ദൈവത്തിന്റെ ദൃഷ്ടാന്തങ്ങൾ എന്ന നിലയിൽ പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി അതിൽ നടത്തിയ പരാമർശങ്ങൾ പ്രമാദമുക്തമാകുന്നു.

9. അതിനാൽ അശാസ്ത്രീയമായ യാതൊരു പരാമർശവുമില്ല.

10. അതിൽ യാതൊരു വൈരുധ്യവുമില്ല.

11. അതിലേതുപോലെയുള്ള ഒരു അധ്യായമെങ്കിലും കൊണ്ടുവരാൻ മനുഷ്യരോട് അത് നടത്തിയ വെല്ലുവിളിക്ക് മറുപടി നൽകാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.

12. അതുമായി ലോകത്ത് നിയുക്തനായ വ്യക്തി സത്യസന്ധനും നിസ്വാർത്ഥനുമാണ്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ