അല്ലാഹുവാണെ! തന്‍റെ പദവിയെ കുറിച്ച് (ജനങ്ങള്‍) അറിയാതിരിക്കുന്നത് ഒരടിമയെ സന്തോഷിപ്പിക്കുന്നില്ലെങ്കില്‍ അവന്‍ തന്‍റെ റബ്ബിനോട് സത്യസന്ധത പുലര്‍ത്തിയിട്ടില്ല. അയ്യൂബ് അസ്സഖ്തിയാനി رحمه الله
(അവലംബം: അല്‍ ഹില്‍യ: 3/6)
ഏതൊരു മുബ്തദിഉം അവന്‍റെ ആശയത്തിന് വിരുദ്ധമായ പ്രമാണങ്ങൾ ഒളിപ്പിച്ചു വെക്കാൻ ആഗ്രഹിക്കുന്നവനായിട്ടല്ലാതെ നിനക്ക് കാണാൻ സാധിക്കുകയില്ല, അത്തരം പ്രമാണങ്ങളെ അവന്‍ വെറുക്കുന്നതൊടൊപ്പം, ആ പ്രമാണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ഉദ്ധരിക്കുന്നതും അത് വച്ച് സംസാരിക്കുന്നതും ആ പ്രമാണമനുസരിച്ച് പ്രവർത്തിക്കുന്നവരെയും അവൻ വെറുക്കുന്നു. സലഫുകളില്‍ ചിലര്‍ പറഞ്ഞതുപോലെ "ഏതൊരുത്തനും പുതിയ ഒരു ബിദ്അത്ത് ഉണ്ടാക്കി കഴിഞ്ഞാൽ അവന്‍റെ ഹൃദയത്തിൽ നിന്നും ഹദീസിനോടുള്ള (സ്നേഹം) മാധുര്യം നീക്കപ്പെടും. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله
(അവലംബം: മജ്മൂഉല്‍ ഫതാവ 20/161-162)
ഹദീഥിന്‍റെ വക്താക്കളോട് വിദ്വേഷമില്ലാത്ത ഒരു മുബ്തദിഉം ദുനിയാവിലില്ല. ഒരാള്‍ ബിദ്അത്തിന്‍റെ ആളായി മാറിയാല്‍ ഹദീഥിന്‍റെ മാധുര്യം അയാളുടെ ഹൃദയത്തില്‍ നിന്നും നഷ്ടമാകും. അഹ്മദ് ഇബ്‌നു സിനാന്‍ അല്‍ ക്വത്വാന്‍
(അവലംബം: അക്വീദതുസ്സലഫ് വ അസ്വ്ഹാബുല്‍ ഹദീഥ്, പേജ് 104)
വിശുദ്ധ ക്വുര്‍ആനിന്‍റെ വ്യാഖ്യാനം അറിയാതെ പാരായണം ചെയ്യുന്നവരുടെ വിഷയത്തില്‍ എനിക്ക് അതിശയം തോന്നുന്നു, അവര്‍ക്ക് എങ്ങനെയാണ് അതിന്‍റെ പാരായണ മാധുര്യം ആസ്വധിക്കാനാവുന്നത്.ഇമാം ത്വബ്‌രി رحمه الله
(അവലംബം: മുഉജമല്‍ ഉദബാഅ് 18/63)
സുന്നത്തിനെ പ്രധിരോധിക്കുകയാണ് ഏറ്റവും ഉല്‍കൃഷ്ടമായ ജിഹാദ്. യഹ്‌യബ്‌നു യഹ്‌യ رحمه الله
(അവലംബം: മജ്മൂഉ ഫതാവ 13/4)
എനിക്കറിയുന്ന മുഴുവന്‍ ജ്ഞാനവും ജനങ്ങള്‍ക്ക് ലഭിക്കണമെന്നും അതിന്‍റെ പേരില്‍ അവര്‍ എന്നെ പ്രശംസിക്കരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു.ഇമാം ശാഫിഈ رحمه الله
(അവലംബം: അല്‍ ഹില്‍യ: 9/119)
ക്വുര്‍ആന്‍ വൈകാരികതകളെ തടഞ്ഞ് പരിശുദ്ധിയെ കല്‍പിക്കുന്നു. ദേഹേച്ഛകളില്‍നിന്നും താന്തോന്നിത്ത വഴികളില്‍നിന്നും അകന്ന് ജീവിക്കാന്‍ ആവശ്യപ്പെടുന്നു. ചെകുത്താന്‍റെ പാതകളെ പിന്തുടരുന്നതില്‍ നിന്നും മനുഷ്യനെയത് വിലക്കുന്നു. എന്നാല്‍ ഗാന-സംഗീതങ്ങള്‍ അങ്ങനെയല്ല. മേല്‍പറയപ്പെട്ടവയില്‍ നിന്ന് തീര്‍ത്തും വിരുദ്ധ നിലപാടാണ് അതിന്‍റേത്. അത് അധമവികാരങ്ങളിലേക്ക് ഉള്ളുണര്‍ത്തുന്നു, ഗോപ്യവികാരങ്ങളെ ഇളക്കിവിടുന്നു. അതിന്‍റെ ആസ്വാദകരെ അസ്വസ്ഥചിത്തരാക്കുന്നു. എല്ലാത്തരം മ്ലേച്ഛതകളിലേക്കും അവരെയത് ഉദ്ധീപിപ്പിക്കുന്നു. ആണും പെണ്ണും കൂടിച്ചേരുന്നതിലേക്കത് ആനയിക്കുന്നു. ഇബ്‌നുല്‍ ഖയ്യിം رحمه الله
(അവലംബം: ഇഗാസത്തുല്ലഹ്ഫാന്‍)
കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കുന്നവരെയും സംരക്ഷിക്കുന്നവരെയും പുകഴ്ത്തുന്നവരെയും അവരുടെ ഗ്രന്ഥങ്ങളെ പ്രശംസിക്കുന്നവരെയും മറ്റേതെങ്കിലും തരത്തില്‍ അവരെ സഹായിക്കുന്നവരെയും ശിക്ഷിക്കേണ്ടത് അനിവാര്യമാണ്. വിവരദോഷിയോ, കപടക്കാരനോ അല്ലാതെ ഇത്തരം ന്യായവാദങ്ങളുന്നയിക്കുകയില്ല. ഇത്തരക്കാരെ ശിക്ഷിക്കുക തന്നെ വേണം. കാരണം അവര്‍ നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും ശൈഖുമാരുടെയുമൊക്കെ പേരില്‍ കള്ളം കെട്ടിച്ചമച്ച് മതത്തെയും ചിന്തയെയും ദുഷിപ്പിക്കുന്നു. മാത്രവുമല്ല രാജ്യത്ത് കുഴപ്പമുണ്ടാക്കുകയും മനുഷ്യരെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 2/132)
എന്‍റെ കര്‍മ്മങ്ങളില്‍ നിന്ന് കടുകുമണിയോളമെങ്കിലും അല്ലാഹു സ്വീകരിച്ചിരിക്കുന്നു എന്ന് അറിയാനാകുമെങ്കില്‍ അതാണ് ഈ ദുനിയാവിനേക്കാളും അതിലെ സകലതിനേക്കാളും എനിക്ക് ഏറെ ഇഷ്ടകരം. എന്തുകൊണ്ടെന്നാല്‍, ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നാണ് അല്ലാഹു പറയുന്നത്. ഫുദാലത്ത് ബ്നു സൈദ് رحمه الله
(അവലംബം: ഇബ്നു റജബ് അല്‍ ഹമ്പലിയുടെ ലതാഇഫുല്‍ മആരിഫ്, വാള്യം 1)
സുന്നത്ത് കല്പിക്കലും ബിദ്അത്ത് വിരോധിക്കലുമാണ് നന്മ കല്പിക്കലും തിന്മ വിരോധിക്കലുമെന്നതിന്‍റെ സാരം. അത് ഉത്തമമായ സല്‍ക്കര്‍മ്മമാണ്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മിന്‍ഹാജുസ്സുന്നഃ 5/235)
സംഗീതം സത്യമാണെന്ന് ബുദ്ധിയുള്ളവന്‍ പറയുമൊ? നമുക്കിടയില്‍ ഫാസിഖുകളാണ് അപ്രകാരം ചെയ്യാറുള്ളത് ഇമാം മാലിക് رحمه الله
(അവലംബം: : തഫ്സീര്‍ ഖുര്‍തുബി 2/132)
ബിദ്അത്തിന്‍റെ അടയാളങ്ങള്‍ അതിന്‍റെ വക്താക്കളില്‍ വളരെ വ്യക്തമായിരിക്കും. അതില്‍ ഏറ്റവും പ്രകടമായത് നബി(സ)യുടെ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്നവരോടുള്ള ശക്തമായ വിദ്വേഷവും അവരെ പുച്ഛിക്കലുമാണ്. അബൂ ഉഥ്മാന്‍ അസ്സാബൂനി رحمه الله
(അവലംബം: അഖീദത്തു അസ്ഹാബില്‍ ഹദീഥ്, പേജ് 102)
വാളും കുന്തവും ഉപയോഗിച്ചുള്ള ജിഹാദിനെക്കാള്‍ നാവും പ്രമാണവും കൊണ്ടുള്ള ജിഹാദിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇബ്നുല്‍ ഖയ്യിം رحمه الله
(അവലംബം: അല്‍ ക്വസീദതുൂനിയ്യഃ 1/5)
സുന്നത്തില്‍ നിങ്ങള്‍ നിങ്ങളെ പരിമിതപ്പെടുത്തുക, ക്ഷമയോടെ. അവര്‍ (സലഫുകള്‍) എവിടെ നിര്‍ത്തിയോ അവിടെ നിര്‍ത്തുക. അവര്‍ എന്ത് പറഞ്ഞുവോ അത് പറയുകയും യാതൊന്ന് ഒഴിവാക്കിയോ അവ തഴയുകയും ചെയ്യുക. നിങ്ങള്‍ സലഫുസ്സ്വാലിഹീങ്ങളുടെ പാത പിന്തുടരുക. ഇമാം ഔസാഇ رحمه الله
(അവലംബം: ആജുര്‍രിയുടെ അശ്ശരീഅ:)
ആരെങ്കിലും ഇസ്ലാമില്‍ ഒരു ബിദ്അത്ത് നിര്‍മ്മിക്കുകയും, അത് നല്ലതായി കാണുകയും ചെയ്താല്‍ അവന്‍ ജല്‍പ്പിക്കുത് നബി(സ്വ) രിസാലത്തില്‍ വഞ്ചന കാണിച്ചിട്ടുണ്ടെന്നാണ്. കാരണം അല്ലാഹു പറയുന്നു: 'ഇന്നേ ദിവസം നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു'. അന്നേ ദിവസം ദീനല്ലാത്തത്, ഇന്നും ദീനാവില്ല. ഇമാം മാലിക് رحمه الله
(അവലംബം: അല്‍-ഇഅ്ത്വിസാം 1/49)
അറിയുക; ഗാനങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഹൃദയഭിത്തിയില്‍ കാപട്യത്തിന്‍റെ നിറം ചാര്‍ത്താനുള്ള അതിന്‍റെ കഴിവ് ഒന്ന് വേറെത്തന്നെയാണ്. ജലസേചനം സസ്യവളര്‍ച്ചയെ എവ്വിധം പുഷ്ടിപ്പെടുത്തുമൊ അവ്വിധം ഗാനം കാപട്യത്തെ പുഷ്ടിപ്പെടുത്തും. മനുഷ്യ ഹൃദയങ്ങളെ അത് ആലസ്യത്തിലാഴ്ത്തും. ക്വുര്‍ആന്‍ ഗ്രഹിക്കുതില്‍ നിന്നും അതിന്‍റെ ആഴങ്ങളില്‍ വ്യാപരിക്കുന്നതില്‍ നിന്നും അവയെ വിലക്കി നിര്‍ത്തും. ഒരു ഹൃദയത്തില്‍ സംഗീതവും ക്വുര്‍ആനും ഒരുമിക്കാനുള്ള സാധ്യതയേതുമില്ല; അവ രണ്ടും അത്രമേല്‍ വിരുദ്ധങ്ങളാണ്. ഇബ്നുല്‍ ഖയ്യിം رحمه الله
(അവലംബം: ഇഗാസത്തുല്ലഹ്ഫാന്‍)
ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്ര കണ്ട് ആവശ്യമാണോ അതിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാരാണ് മതപരമായ അറിവിനോട്. കാരണം വെള്ളവും ഭക്ഷണവും ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മതി, എന്നാല്‍ അറിവ് ശ്വാസോഛാസം പോലെ ആവശ്യമാണ് ഇമാം അഹ്മദ് رحمه الله
(അവലംബം: ത്വബഖാതുല്‍ ഹനാബിലഃ: 1/146)
മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബത്തിനെ കാക്കുന്ന മറയാണ് മുആവിയ(റ). ഒരാള്‍ ആ മറ തകര്‍ത്താല്‍ അതിനപ്പുറത്തുള്ള മറ്റെന്തിനേയും തകര്‍ക്കാന്‍ അയാള്‍ ധൈര്യം കാട്ടും. അബൂ തൗബ റബീഅ് ബ്ന്‍ നാഫിഅ് അല്‍ ഹലബി رحمه الله
(അവലംബം: താരീഖ് ബഗ്ദാദ് 1/209, ബിദായ 8/142)
ബിദ്അത്തിന്‍റെ ആളുകളുടെ പ്രകടമായ അടയാളമാണ് സച്ചരിതരുടെ മാര്‍ഗം പിന്‍പറ്റുന്നവരെ ആക്ഷേപിക്കല്‍. ഇമാം അബൂഹാതിമിര്‍റാസി رحمه الله
(അവലംബം: ശൈഖ് വലീദ് ബിന്‍ മുഹമ്മദ് സൈഫുസ്ര്‍, ശര്‍ഹു ഉസൂലിസ്സുന്ന, പേജ്: 33)
സനദ് വ്യക്തമാക്കല്‍ മതത്തില്‍ പെട്ടതാണ്. അതില്ലായിരുന്നുവെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയുമായിരുന്നു. അബ്ദുല്ലാഹിബ്നു മുബാറക് رحمه الله
(അവലംബം: മുഖദ്ദിമ, ഇമാം മുസ്ലിം)
എതിരാളിക്ക് പിഴവ് പറ്റണമെന്ന ആഗ്രഹത്തോടെ ഞാന്‍ ആരുമായും സംവാദം നടത്തിയിട്ടില്ല. എന്‍റെ ഹൃദയത്തില്‍ ഒരു അറിവുണ്ടെങ്കില്‍ അത് മുഴുവനാളുകള്‍ക്കും ലഭിക്കണമെന്നും, അത് ഒരിക്കലും എന്നിലേക്ക് ചേര്‍ത്തുപറയപ്പെടരുതെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇമാം ശാഫിഈ رحمه الله
(അവലംബം: ആദാബുശ്ശാഫിഈ വ മനാക്വിബുഹു; പേ:68)
വിവാഹ വിരുന്നു സല്‍കാരങ്ങളില്‍ വിനോദ പരിപാടികള്‍ അഥവാ സംഗീതങ്ങളും കളികോലാഹങ്ങളുമുണ്ടെങ്കില്‍ അവരുടെ ക്ഷണം സ്വീകരിക്കേണ്ടതില്ല. ഹസനുല്‍ ബസ്വരി رحمه الله
(അവലംബം: അല്‍ ജാമിഉ ഫില്‍ ഖൈറുവാനി)
ഒരാള്‍ തന്‍റെ സഹോദരനെ സ്വകാര്യമായി ഉപദേശിക്കുന്നപക്ഷം അവന്‍ അവനെ അലങ്കരിക്കുകയായിരിക്കും. ഒരാള്‍ തന്‍റെ സഹോദരനെ പരസ്യമായി ഉപദേശിക്കുന്നപക്ഷം അവന്‍ അവനെ വികലപ്പെടുത്തുകയായിരിക്കും ഇമാം ശാഫിഈ رحمه الله
(അവലംബം: ഹില്‍യതുല്‍ ഔലിയാഅ് . വാ:9; പേ:140)
കേള്‍ക്കുന്നതെല്ലാം പറയുന്ന മനുഷ്യന്‍ രക്ഷപ്പെടുകയില്ല. അവന്‍ ഒരിക്കലും അനുകരണീയനല്ല. ഇമാം മാലിക് رحمه الله
(അവലംബം: മുഖദ്ദിമ, ഇമാം മുസ്ലിം)
ഒരാള്‍ പകലിന്‍റെ അന്ത്യത്തില്‍ സൂഫിയായാല്‍ ഉച്ചയാകുമ്പോഴേക്കും അയാള്‍ മഹാവിഡ്ഢിയായിത്തീരുന്നു. ഇമാം ശാഫിഈ رحمه الله
(അവലംബം: അല്‍ഫിക്റുസ്സൂഫി - 33)
സ്വയം വിലയിരുത്തുന്ന നിലയിലല്ലാതെ ഒരു വിശ്വാസിയെ നിങ്ങള്‍ കണ്ടെത്തുകയില്ല. ഹസനുല്‍ ബസ്വരി رحمه الله
(അവലംബം: ഇഗാഥതുല്ലഹ്ഫാന്‍)
പണ്ഡിതന്മാരുടെ പരിചയാണ് എനിക്കറിയില്ല എന്ന വാചകം. അതവന്‍ ഉപേക്ഷിച്ചാല്‍ അക്രമി (ശൈത്വാന്‍) അവനെ ആക്രമിക്കും. ഇമാം മാലിക് رحمه الله
(അവലംബം: : അല്‍ ഇന്‍തിക്വാഅ്)
ഹൃദയത്തില്‍ മത്തുണ്ടാക്കുന്ന മദ്യമാണ് സംഗീതം. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 2/132)
പണ്ഡിതന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യര്‍ മൃഗങ്ങള്‍ക്ക് സമാനമാകുമായിരുന്നു. ഹസനുല്‍ ബസ്വരി رحمه الله
(അവലംബം: മുഖ്തസ്വര്‍ മിന്‍ഹാജുല്‍ ഖാസിദീന്‍ പേ: 17)
ഒരു ബിദ്അത്തിന്‍റെ വക്താവ് നീ അവനോടൊപ്പമിരിക്കുമ്പോള്‍ അവന്‍റെ ബിദ്അത്തുകളാണ് നിന്നോട് പറയുന്നതെങ്കില്‍ നീ അവനെ സൂക്ഷിക്കുകയും അവനില്‍നിന്ന് ഓടിയകലുകയും ചെയ്യുമായിരുന്നു. പക്ഷേ അവന്‍ അവന്‍റെ സദസ്സുകള്‍ ആരംഭിക്കുമ്പോള്‍ സുന്നത്തില്‍ സ്ഥിരപ്പെട്ട ഹദീഥുകള്‍ പറയുകയും പിന്നീട് അവന്‍റെ ബിദ്അത്തുകള്‍ നിന്നിലേക്ക് തിരുകികയറ്റുകയും ചെയ്യും. അതാകട്ടെ നിന്‍റെ ഹൃദയത്തില്‍ കുടിയിരിക്കും. പിന്നെയെങ്ങനെയാണ് അത് നിന്‍റെ ഹൃദയത്തില്‍ നിന്ന് പടിയിറങ്ങുക?! മുഫദ്ദല്‍ ഇബ്നു മുഹല്ലല്‍ رحمه الله
(അവലംബം: ഇബ്നു ബത്ത്വ, അല്‍ ഇബാനത്തുല്‍ കുബ്റാ 2/444)
പ്രവാചക കുടുംബത്തേയും അവിടുത്തെ പത്നിമാരേയും അധിക്ഷേപിക്കുന്നതും അവരെ കുറച്ചു കാണുതും നിഷിദ്ധമാണ്. അല്ലാഹുവിന്‍റെ ശാപത്തിന് വിധേയനായവനേ അവ്വിധം പ്രവര്‍ത്തിക്കൂ. ക്വാദീ ഇയാദ്വ് رحمه الله
(അവലംബം: അശ്ശിഫാ, 2/1106)
ഒരു മാര്‍ഗ്ഗ ഭ്രംശിയോട് നീ കൂടിയിരിക്കരുത്. കാരണം അവനില്‍നിന്നുള്ള രണ്ടാലൊന്ന് നിന്നില്‍ നിന്നും തെറ്റുകയില്ല. ഒന്നുകില്‍ അവന്‍ നിന്നെ കുഴപ്പത്തിലാക്കും അതോടെ നീ അവനെ അനുഗമിക്കും. അല്ലങ്കില്‍ നീ അവനെ വിട്ടുപിരിയും മുമ്പ് അവന്‍ നിന്നെ ദ്രോഹിക്കും. മുസ്അബ് ഇബ്നു സഅദ് رحمه الله
(അവലംബം: ഇബ്നു ബത്ത്വ, അല്‍ ഇബാനത്തുല്‍ കുബ്റാ 2:442)
പണ്ഡിതന്മാര്‍ എന്നത് മഴ പോലെയാണ്. അത് എവിടെ പെയ്താലും അതില്‍ പ്രയോജനമുണ്ടാകും. സുഫ്യാനുഥ്ഥൗരി رحمه الله
(അവലംബം: ജാമിഉ ബയാനുല്‍ ഇല്‍മ് വ ഫള്ലിഹി 1/56)
ദേഹേച്ഛ പിന്‍പറ്റുന്നവരോടൊപ്പം നിങ്ങള്‍ കൂടിയിരിക്കരുത്, അവരോട് സംസാരിക്കുകയുമരുത്. കാരണം അവര്‍ നിങ്ങളെ അവരുടെ വഴികേടില്‍ ആഴ്ത്തുതില്‍ നിന്നും അല്ലെങ്കില്‍ നിങ്ങളറിഞ്ഞ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആശയകുഴപ്പമുണ്ടാക്കുതില്‍ നിന്നും നിര്‍ഭയനല്ല ഞാന്‍. അബൂ ഖിലാബ رحمه الله
(അവലംബം: ഇമാം ദഹബി, സിയര്‍ 4: 472)
ഈ സമുദായത്തിന് ഒരു വ്യക്തിയെ നിശ്ചയിച്ചുകൊണ്ട് ആ വ്യക്തിയുടെ ത്വരീക്വത്തിലേക്ക് ആളെ കൂട്ടാനും ആ ത്വരീക്വത്തിന്‍റെ പേരില്‍ സ്നേഹിക്കാനും വെറുക്കുവാനും ഒരാള്‍ക്കും പാടുള്ളതല്ല. ഇങ്ങനെയുള്ള സമീപനങ്ങളെല്ലാം അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടും തിരുസുന്നത്തിനോടും സ്ഥിരപ്പെട്ട ഇജ്മാഇനോടും മാത്രം. ബിദഈ കക്ഷികളുടേതാണ് പ്രസ്തുത നടപടി; അവര്‍ തങ്ങള്‍ക്ക് ഒരു വ്യക്തിയേയോ ഒരു പ്രമേയത്തേയോ നിശ്ചയിക്കും. അതിലൂടെ അവര്‍ സമുദായത്തില്‍ ഛിദ്രതയുണ്ടാക്കും. വിശുദ്ധ ക്വുര്‍ആനിനെക്കാളും തിരുസുത്തിനെക്കാളും അവര്‍ തങ്ങള്‍ നിശ്ചയിച്ച വ്യക്തിയുടേയോ പ്രമേയത്തിന്‍റേയോ പേരില്‍ പരസ്പരം സ്നേഹവും വെറുപ്പും വെച്ചുപുലര്‍ത്തും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഉല്‍ ഫതാവാ 20: 164)
നന്മ കല്‍പിക്കുന്നവര്‍ക്ക് മൂന്ന് ഗുണങ്ങള്‍ ഉണ്ടാവണമെന്ന് ജ്ഞാനികള്‍ പറയുന്നു: പറയുന്ന വിഷയത്തില്‍ പൂര്‍ണമായ അറിവ്, മാന്യത, അതുകൊണ്ടുണ്ടാകാവുന്ന ദുരിതങ്ങള്‍ സഹിക്കാനുള്ള ക്ഷമ. ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് رحمه الله
(അവലംബം: മുഅല്ലഫാത്ത്, വാള്യം 13, പുറം 125)
നിവേദകന്‍മാരെപ്പറ്റി ആദ്യകാലത്ത് ആരും അന്വേഷിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ കുഴപ്പം സംഭവിച്ചപ്പോള്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാരുടെ പേര് പറയൂ എന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. എന്നിട്ട് അഹ്ലുസ്സുത്തിലേക്ക് നോക്കി അവരുടെ ഹദീസ് സ്വീകരിക്കപ്പെടുകയും, ബിദ്അത്തുകാരെ നിരീക്ഷണം നടത്തി അവരുടെ ഹദീസ് തള്ളുകയും ചെയ്തു. ഇബ്നുസിരീന്‍ رحمه الله
(അവലംബം: മുഖദ്ദിമ, ഇമാം മുസ്ലിം)
സ്വഹാബികളഖിലം നീതിമാന്മാരാണ്. അമ്പിയാക്കന്മാരേയും റുസുലുകളേയും കഴിച്ചാല്‍ സൃഷ്ടികളിലെ മഹാന്മാരായ ഔലിയാക്കളും വിശുദ്ധരുമാണവര്‍. അഹ്ലുസ്സുത്തിന്‍റെ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമാണിത്. കാര്യബോധമില്ലാത്ത നന്നേചെറിയ സംഘങ്ങള്‍ മാത്രമേ സ്വഹാബികളും മറ്റുള്ളവരും ഒരുപോലെത്തയൊണ് എന്നഭിപ്രായപ്പെട്ടിട്ടുള്ളൂ. ഖുര്‍തുബി رحمه الله
(അവലംബം: അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, 16/285, 286)
വാളുകൊണ്ട് യുദ്ധം ജയിക്കുന്നത് പോലെ അല്ലാഹുവിന്‍റെ സൈന്യം പ്രബോധനത്തിലൂടെയും മറ്റുള്ളവരുടെ മേല്‍ വിജയം നേടും. ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് رحمه الله
(അവലംബം: : മുഅല്ലഫാത്ത്, വാള്യം 7, പുറം 156)
അല്ലാഹുവില്‍ നിന്നാകുന്നു രിസാലത്ത്. അത് എത്തിക്കല്‍ മാത്രമാകുന്നു റസൂല്‍(സ)യുടെ ബാധ്യത. അതിന് കീഴ്പ്പെടല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്. ഇമാം മുഹമ്മദ് ബ്നു ശിഹാബ് അസ്സുഹ്രി رحمه الله
(അവലംബം: ഇമാം ബുഖാരി, അസ്ക്വലാനി, ഫത്ഹുല്‍ബാരി 13: 504)
ഇസ്ലാമിന്‍റെ പാദം സമര്‍പ്പണത്തിന്‍റേയും സര്‍വ്വാത്മനാ അംഗീകരിക്കുന്നതിന്‍റേയും പുറത്താണ് ഉറച്ചു നില്‍ക്കുക. - ഇമാം ത്വഹാവി رحمه الله
(അവലംബം: ശറഹുല്‍ അക്വീദതിത്ത്വഹാവിയ്യ 1:231)
ഒരാള്‍ക്ക് അല്ലാഹുവിന്‍റെ റസൂല്‍(സ)യില്‍നിന്ന് ഒരു സുന്നത്ത് വ്യക്തമായിക്കഴിഞ്ഞാല്‍ പിന്നെ ലോകരില്‍ ഒരാളുടെ വാക്കിന് വേണ്ടിയും ആ സുന്നത്ത് ഉപേക്ഷിക്കാന്‍ പാടില്ലെന്ന വിഷയത്തില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. -ഇമാം ശാഫിഈ رحمه الله
(അവലംബം: ഇബ്നുല്‍ ക്വയ്യിം, ഇഅ്ലാമുല്‍ മുവക്വഈന്‍ 2:201)
ഗാനാസ്വാദനം പതിവാക്കുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്ത ഒരു വ്യക്തിയില്‍ ക്വുര്‍ആന്‍ ശ്രവണത്തിന് യാതൊരു താത്പര്യവുമുണ്ടാകില്ല. അതു കേള്‍ക്കുന്നതുമുഖേന യാതൊരാനന്ദവും അവനനുഭവിക്കുകയില്ല. ഗാനവരികള്‍ കേള്‍ക്കുന്നത്ര ആവേശം ക്വുര്‍ആനിക വചനങ്ങള്‍ കേള്‍ക്കുന്നതില്‍ അവന്നുണ്ടാവുകയുമില്ല. അഥവാ ഇനി കേള്‍ക്കുകയാണെങ്കില്‍ത്തന്നെ അശ്രദ്ധമായും ഇടയില്‍ സംസാരങ്ങളില്‍ മുഴുകിയുമായിരിക്കും അവനതു കേള്‍ക്കുക. എന്നാല്‍, താളമേളങ്ങളുടെ ശബ്ദ വീചികള്‍ കേള്‍ക്കാനായാലോ, നിശ്ചലം, സാകൂതം അവനതിനെ ശ്രവിച്ചിരിക്കും. അവനതില്‍ ഹൃദയപൂര്‍വം ലയിച്ചിരിക്കും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഉല്‍ ഫതാവാ)
വിജ്ഞാനം അത് ദീനാണ്. നിങ്ങള്‍ നിങ്ങളുടെ ദീന്‍ ആരില്‍ നിന്നാണ് സ്വീകരിക്കുന്നതെന്ന് നോക്കുക. ഇമാം ഇബ്നു സിരീന്‍ رحمه الله
(അവലംബം: സ്വഹീഹ് മുസ്ലിം 1:14)
ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന സത്യപ്രതിജ്ഞ നമസ്കാരത്തിനും നോമ്പിനും മുമ്പിലാണ് വരുന്നത്. ശിര്‍ക്കിനെയും കള്ളദൈവങ്ങളിലുള്ള വിശ്വാസത്തെയും നിരോധിക്കല്‍ അമ്മയെയും അമ്മായിയെയും വിവാഹം ചെയ്യുന്നത് നിരോധിക്കുതിനെക്കാള്‍ പ്രാധാന്യത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്. ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍വഹാബ് رحمه الله
(അവലംബം: അബ്ദുര്‍റഹ്മാനു ബ്നു മുഹമ്മദ് ബ്നി ക്വാസിം അജ്ദി, അദ്ദുററുസ്സനിയ്യഃ ഫീ അജ്വിബതിജ്ദിയ്യഃ, വാള്യം 2, പുറം 79)
അല്ലാഹുവിന്‍റെ റസൂല്‍(സ്വ) ചര്യയാക്കിയ സുന്നത്തുള്ളതോടൊപ്പം ഒരാള്‍ക്കും ഒരു അഭിപ്രായവുമില്ല ഉമര്‍ ബ്ന്‍ അബ്ദില്‍ അസീസ് رحمه الله
(അവലംബം: ഇബ്നുല്‍ ക്വയ്യിം, ഇഅ്ലാമുല്‍ മുവക്വിഈന്‍ 2:201)
നിങ്ങള്‍ തന്നിഷ്ടത്തെ പിന്‍പറ്റുന്ന ദേഹേച്ഛക്കാരോടൊപ്പമിരിക്കരുത്, അവരോട് നിങ്ങള്‍ തര്‍ക്കിക്കുകയുമരുത്. കാരണം അവര്‍ അവരുടെ വഴികേടില്‍ നിങ്ങളെ മുക്കികളയും എന്നതില്‍ ഞാന്‍ നിര്‍ഭയനല്ല. അല്ലെങ്കില്‍ നിങ്ങള്‍ നേരെ ചൊവ്വേ മനസ്സിലാക്കിയ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും എന്നതിലും ഞാന്‍ നിര്‍ഭയനല്ല. അബൂ ഖിലാബ رحمه الله
(അവലംബം: ഇബ്നു ബത്ത്വ, അല്‍ഇബാനത്തുല്‍ കുബ്റാ 1: 369)
ഒരാളെപ്പറ്റി മോശമായ ഒരു വാര്‍ത്ത ഒരാള്‍ വന്നുപറഞ്ഞാല്‍ തിടുക്കപ്പെട്ട് അത് വിശ്വസിക്കരുത്. അതിലെ സത്യം മനസ്സിലാക്കുന്നത് വരെ കാത്തിരിക്കുക. കള്ളം പെട്ടന്ന് പ്രചരിക്കുന്നു. ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍വഹാബ് رحمه الله
(അവലംബം: മുഅല്ലഫാത്ത്, വാള്യം 7, പുറം 284)
ഒരു യുവാവ് അഹ്ലുസ്സുത്തി വല്‍ ജമാഅത്തിന്‍റെ കൂടെ തന്‍റെ യൗവ്വനത്തില്‍ വളരുന്നത് കണ്ടാല്‍ അവനില്‍ താങ്കള്‍ക്ക് പ്രതീക്ഷകള്‍ പുനരാവര്‍ത്തിക്കാം. ആ യൗവ്വനം ബിദ്ഈ വിഭാഗങ്ങള്‍ക്കൊപ്പമാണ് കാണുന്നതെങ്കില്‍ താങ്കള്‍ അവനില്‍ നിരാശപ്പെട്ടേക്കുക. കാരണം യുവത തങ്ങളുടെ യൗവ്വനത്തിന്‍റെ തുടക്കത്തിനനുസരിച്ചാണ്. മലാഈ رحمه الله
(അവലംബം: ഇബ്നു ബത്ത്വ, അല്‍ ഇബാനത്തുല്‍ കുബ്റാ 1: 205)
അല്ലാഹു ഇറങ്ങും എന്ന് പറയുമ്പോള്‍ എങ്ങനെ എന്ന് ചോദിക്കുന്നവനോട് നീ ചോദിക്കുക! അല്ലാഹുവിന്‍റെ രൂപം നിനക്കറിയുമോ എന്ന്. ഇല്ല എന്നാണ് മറുപടിയെങ്കില്‍ അവനോട് പറയണം, എങ്കില്‍ അവന്‍റെ ഇറക്കത്തിന്‍റെ രൂപവും നമുക്കറിയില്ല. ഇബ്നുതൈമിയ്യ رحمه الله
(അവലംബം മജ്മൂഉല്‍ ഫതാവാ 3: 25)
ഗാനം പിശാചില്‍നിന്ന് തുടങ്ങുന്നു. കാരുണ്യവാനായ റബ്ബിന്‍റെ കോപത്തില്‍ അത് അവസാനിക്കുകയും ചെയ്യുന്നു. ഉമര്‍ ബ്ന്‍ അബ്ദില്‍ അസീസ് رحمه الله
(അവലംബം: : ഗദാഉല്‍ അല്‍ബാബ്)
വിശ്വാസി പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നത് പേടിച്ചരണ്ട് ഹൃദയം പിടച്ച് ഭയചകിതനായിക്കൊണ്ടായിരിക്കും. തെമ്മാടിയാകട്ടെ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ഭയനായിക്കൊണ്ടുമായിരിക്കും. ഹസനുല്‍ ബസ്വരി رحمه الله
(അവലംബം: ഇബ്നു കഥീര്‍; തഫ്സീറുല്‍ ക്വുര്‍ആനില്‍ അദീം 2:235)
ആളുകള്‍ അല്ലാഹുവിന്‍റെ റസൂല്‍(സ)യില്‍ നിന്നുള്ള ഹദീഥുകള്‍ നിങ്ങളോട് പറഞ്ഞാല്‍ നിങ്ങളത് സ്വീകരിക്കുക. അവരുടെ അഭിപ്രായമാണ് താങ്കളോട് അവര്‍ പറയുന്നതെങ്കില്‍ അവ നിങ്ങള്‍ കുപ്പയിലേക്കെറിയുക. ഇമാം ശഅ്ബി رحمه الله
(അവലംബം: സുനനുദ്ദാരിമി 1: 72)
ഒരാള്‍ ഒരു ആരാധനാകര്‍മ്മം നിര്‍വ്വഹിക്കാന്‍ പുറപ്പെടുമ്പോള്‍, സുന്നത്ത് മുറുകെപിടിച്ച് ജീവിക്കുന്ന ഒരാളെ സുഹൃത്തായി ലഭിക്കുകയെന്നത് അയാള്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹത്തില്‍ പെട്ടതാണ്. അബ്ദുല്ലാഹ് ബ്നു ശൗദബ് رحمه الله
(അവലംബം: ലാലികാഇ, ശറഹു ഉസൂലി ഇഅ്തിഖാദി അഹ്ലിസ്സു 1: 60)
രോഗം ഭയന്ന് നല്ല വസ്തുക്കള്‍ തിന്നുന്നതില്‍നിന്ന് തടി കാക്കുന്നവര്‍ നരകത്തെ പേടിച്ച് തെറ്റുകളില്‍നിന്ന് എങ്ങിനെ തങ്ങളുടെ തടി കാക്കാതിരിക്കുന്നത്; ഞാന്‍ അത്ഭുതം കൂറുന്നു. ഇബ്നു ശുബ്റുമ رحمه الله
(അവലംബം: മാവര്‍ദി, അദബുദ്ദുന്‍യാ വദ്ദീന്‍ 103-105, നദ്റത്തുഈം 7: 2673)
കാപട്യത്തെ വിശ്വാസിയല്ലാതെ ഭയന്നിട്ടില്ല. കപടനല്ലാതെ അതിനെതൊട്ട് നിര്‍ഭയനായിട്ടുമില്ല ഹസനുല്‍ ബസ്വരി رحمه الله
(അവലംബം: അസ്ക്വലാനി; ഫത്ഹുല്‍ബാരി 1:135)
വളര്‍ന്നു വലുതാകുന്ന അറബികളുടേയും അനറബികളുടേയും സൗഭാഗ്യമാണ് അവര്‍ക്ക് ഒരു അഹ്ലുസ്സുത്തിലെ പണ്ഡിതനോടൊപ്പമിരുന്ന് പഠിക്കാനുള്ള ഉദവി അല്ലാഹു നല്‍കുക എന്നത്. അയ്യൂബുസുഖ്തിയാനി رحمه الله
(അവലംബം: ശറഹു ഉസൂലി ഇഅ്തിഖാദി അഹ്ലിസ്സുന്ന 1:60)
അല്ലാഹുവിനെക്കുറിച്ച ഓര്‍മ ചികിത്സയും ജനങ്ങളെക്കുറിച്ചുള്ള ഓര്‍മ രോഗവുമാണ്. മക്ഹൂല്‍ رحمه الله
(അവലംബം: അല്‍വാബിലുസ്സ്വയ്യിബ്, റാഫിഅ്, അല്‍കലിമത്തുത്ത്വയ്യിബ് 142)
ഏതൊരു പ്രവൃത്തിയും അതില്‍ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കുന്നില്ലെങ്കില്‍ ആ പ്രവൃത്തി ചെയ്തവന് അതില്‍ യാതൊരു പ്രതിഫലവുമില്ല, അത്പോലെത്തെ യാതൊരു പ്രവൃത്തിയും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പ്പനയില്ലാത്തതാണ് എങ്കില്‍ പ്രസ്തുത പ്രവര്‍ത്തനം അത് ചെയ്തവനിലേക്ക് തള്ളപ്പെടുന്നതാണ്. അല്ലാഹുവും റസൂലും കല്‍പ്പന നല്‍കാത്ത ഒരു കാര്യം ദീനില്‍ ആരൊക്കെ പുതുതായി നിര്‍മ്മിക്കുന്നുവോ അവന് ദീനില്‍ ഒരു സ്ഥാനവുമില്ല. ഇമാം ഇബ്നു റജബ് رحمه الله
(അവലംബം: ജാമിഉല്‍ ഉലൂമി വല്‍ ഹികം 1:176)
പ്രവൃത്തിപദത്തിലുണ്ടെങ്കിലേ പറയുന്ന വാക്കുകള്‍ ശരിയാകൂ, പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും നിയ്യത്തിലുണ്ടെങ്കിലേ ശരിയാകൂ, ക്വല്‍ബിലെ നിയ്യത്തും പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും സുന്നത്തിന് അനുസരിച്ചായെങ്കിലേ ശരിയാകൂ. ഹസനുല്‍ ബസ്വരി رحمه الله
(അവലംബം: ഇമാം ലാലിക്കാഇ; ശറഹു ഉസൂലിഇഅ്തികാദി അഹ്ലിസ്സുന്ന 1:57)
അഹ്ലുസ്സുത്തി വല്‍ജമാഅത്ത്, അവര്‍ സ്വഹാബികളില്‍നിന്ന് സ്ഥിരപ്പെടാത്ത ഏതൊരു വാക്കിനെകുറിച്ചും പ്രവൃത്തിയെകുറിച്ചും പറയുന്നത് അത് ബിദ്അത്താണ് എന്നാണ്. കാരണം അതൊരു പുണ്യകാര്യമായിരുന്നു എങ്കില്‍ അവര്‍ അതിലേക്ക് നമ്മേക്കാള്‍ മുന്നിട്ട് ചെല്ലുമായിരുന്നു. ഇബ്നു കഥീര്‍ رحمه الله
(അവലംബം: ക്വുര്‍ആനില്‍ അദീം 4: 156)
തുടര്‍ച്ചയായി റസൂലുല്ലാഹി (സ) ഉപേക്ഷിച്ചത് ഉപേക്ഷിക്കല്‍ സുന്നത്താണ്. തുടര്‍ച്ചയായി അദ്ദേഹം പ്രാവര്‍ത്തികമാക്കിയത് പ്രവര്‍ത്തിക്കല്‍ സുന്നത്താകുന്നത് പോലെ. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഉല്‍ ഫതാവാ 26: 172)
ശരീഅത്തിന്‍റെ വിധിവിലക്കുകളില്‍ തനിക്ക് ശറആക്കപ്പെടാത്തതിനെ തേടിപ്പോകുന്നവരെല്ലാം ശരീഅത്തിനെ പൊളിക്കുന്നവരാണ്. ആരൊക്കെ ശരീഅത്തിനെ എതിര്‍ക്കുന്നുവോ അവന്‍റെ പ്രസ്തുത പ്രവര്‍ത്തനം ബാത്വിലാണ്. ആരെങ്കിലും വിധിവിലക്കുകളില്‍ തനിക്ക് ശറആക്കപ്പെടാത്തത് ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അവന്‍റെ പ്രവര്‍ത്തനം ബാത്വിലാണ്. ഇമാം ശാത്വിബി رحمه الله
(അവലംബം: അല്‍മുവാഫഖാത്ത് 2:333)
നിങ്ങളുടെ മതത്തില്‍ ഏറ്റവും നല്ലവര്‍ ആരെന്ന് ജൂതരോട് ചോദിച്ചു നോക്കുക, അവര്‍ പറയും മൂസ(അ)യുടെ അനുചരന്‍മാരാണെന്ന്. അതേ ചോദ്യം ക്രിസ്ത്യാനികളോട് ചോദിക്കുക, അവര്‍ പറയും ഈസ(അ)യുടെ അനുചരന്‍മാരാണെന്ന്. എന്നാല്‍ നിങ്ങളുടെ മതത്തിലെ ഏറ്റവും നികൃഷ്ടന്‍മാര്‍ ആരാണെന്ന് റാഫിദ്വികളോട് ചോദിച്ചു നോക്കുക, അവര്‍ പറയും മുഹമ്മദി(സ)ന്‍റെ സ്വഹാബികളാണ് ഏറ്റവും നികൃഷ്ടര്‍ എന്ന്!!! സ്വഹാബികളില്‍നിന്ന് വളരെ കുറച്ചു പേരെ മാത്രമേ അവര്‍ മാറ്റി നിര്‍ത്തൂ. റാഫിദ്വികളാല്‍ പുകഴ്ത്തപ്പെടുന്നവരേക്കാള്‍ ഇരട്ടിയിരട്ടിയാണ് അവരാല്‍ ഇകഴ്ത്തപ്പെടുന്ന സ്വഹാബികള്‍. ഇബ്നു അബില്‍ ഇസ്സ് رحمه الله
(അവലംബം: ശറഹുത്ത്വഹാവി, പേജ് 470 >
അന്ന് ദീനല്ലാത്തത് ഇന്നൊരിക്കലും ദീനാവുകയില്ല. ഇമാം മാലിക് رحمه الله
(അവലംബം: ഇമാം ശാത്വിബി, അല്‍ ഇഅ്തിസ്വാം 1: 49)
വിശുദ്ധ ക്വുര്‍ആനിനും തിരുസുന്നത്തിനും സമര്‍പ്പിക്കാത്തവന്‍റേയും അതിന് കീഴൊതുങ്ങാത്തവന്‍റേയും ഇസ്ലാം ഉറക്കുകയില്ല. അതിനാല്‍ അതിന്നെതിരില്‍ അവന്‍ തിരിയാതിരിക്കണം. തന്‍റെ ബുദ്ധികൊണ്ടോ ചിന്തകൊണ്ടോ അനുമാനംകൊണ്ടോ അവയെ എതിര്‍ക്കാതിരിക്കുകയും വേണം. ഇബ്നു അബില്‍ ഇസ്സ് رحمه الله
(അവലംബം: ശറഹുത്ത്വഹാവി, 1: 219)
നബിചര്യകളും സത്യമാര്‍ഗ്ഗങ്ങളും ധാരാളമായി മനുഷ്യബുദ്ധിക്ക് വെളിപ്പെടുന്നതിന്നെതിരില്‍ വരും. പക്ഷെ, മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഈ സംഘട്ടനത്തില്‍ പ്രമാണങ്ങള്‍ അനുധാവനം ചെയ്യല്‍ അനിവാര്യമാണ്. ബുദ്ധിക്കെതിരെന്ന് പ്രകടമായി തോന്നുന്ന വിഷയമാണ്; ആര്‍ത്തവകാരി നോമ്പ് ക്വദാഅ് വിട്ടുന്നതും നമസ്ക്കാരം കദ്വാഅ് വീട്ടുന്നില്ല എന്നതും. ഇമാം അബൂസ്സിനാദ് رحمه الله
(അവലംബം: ഫത്ഹുല്‍ബാരി 4: 192)
അല്ലാഹുവില്‍നിന്നാകുന്നു രിസാലത്ത്. അത് എത്തിക്കല്‍ മാത്രമാകുന്നു റസൂല്‍(സ)യുടെ ബാധ്യത. അതിന് കീഴ്പ്പെടല്‍ നമ്മുടെമേല്‍ നിര്‍ബന്ധമാണ്. ഇമാം സുഹ്'രി رحمه الله
(അവലംബം: ഫത്ഹുല്‍ബാരി 13: 504)
പ്രവാചകന്‍മാരെക്കഴിച്ചാല്‍ വിശ്വാസികളില്‍ ശ്രേഷ്ഠരും, അല്ലാഹുവിന്‍റെ വലിയ്യുകളില്‍ നേതാക്കളുമായ സ്വഹാബികളോട് ഹൃദയത്തില്‍ വെറുപ്പ് വെച്ചു പുലര്‍ത്തുന്നവരേക്കാള്‍ വഴികെട്ടവരായി വേറെ ആരുണ്ട്? ഇബ്നു അബില്‍ ഇസ്സ് رحمه الله
(അവലംബം: ശറഹുത്ത്വഹാവി, പേ. 470)
അന്ത്യനാളില്‍ മീസാന്‍ സ്ഥാപിക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രവാചകനും അത് പഠിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും അതിനെ നിഷേധിച്ചാല്‍ അവന്‍ പ്രവാചകനെ തള്ളിയവനാണ്. ആര്‍ പ്രവാചകനെ തള്ളിയോ അവര്‍ അല്ലാഹുവിനെയും തള്ളിയിരിക്കുന്നു. ഇമാം അഹ്മദ് رحمه الله
(അവലംബം: ഫത്ഹുല്‍ബാരി)
അല്ലാഹുവിന്‍റെ റസൂലിന്‍റെ അനുചരന്‍മാരെ കുറിച്ച് നന്മകള്‍ പറയുക. അവര്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങളെപ്പറ്റി അഭിപ്രായം പറയാതിരിക്കുക. ഇബ്നു അബീ സൈദ് رحمه الله
(അവലംബം: അര്‍രിസാല)
ഒരു സത്യവിശ്വാസി ഏറ്റവും നല്ല കര്‍മങ്ങള്‍ ചെയ്യും. എങ്കിലും അവന് ഭയമാണ്. ഒരു മലയോളം സമ്പത്ത് ചെലവഴിച്ചാലും പ്രതിഫലം കാണുന്നത് വരെ അവന് അതിനെ കുറിച്ച് ഉറപ്പുണ്ടാകുകയില്ല. ഭക്തി കൂടുന്തോറും അവന്‍റെ ഈ ഭയവും കൂടിക്കൊണ്ടിരിക്കും. എന്നാല്‍, ഒരു കപടവിശ്വാസിയാകട്ടെ, അവന്‍ പറയും, 'ഇവിടെ പാപികളായ ധാരാളം ആളുകളുണ്ട്. എന്‍റെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന കാര്യത്തില്‍ സംശയമില്ല.' അങ്ങനെ അവന്‍ പാപങ്ങളില്‍ മുഴുകുകയും അല്ലാഹുവിനെ കുറിച്ച് വ്യര്‍ത്ഥമായ ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യും. ഹസനുല്‍ ബസ്വരി رحمه الله
(അവലംബം: ദഹബി; സിയറു അഅ്ലാമുന്നുബലാഅ് 4:586)
സ്വഹാബികളുടെ അപദാനങ്ങളാണ് നമ്മള്‍ പറയേണ്ടത്. അവര്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങളും പ്രശ്നങ്ങളും എടുത്തു പറഞ്ഞുകൂടാ. അവരെ, അല്ലെങ്കില്‍ അവരിലൊരാളെ ചീത്തപറയുകയൊ നിസ്സാരമാക്കുകയോ അവഹേളിക്കുകയൊ ചെയ്യുന്നവന്‍ മുബ്തദി ആണ്. ദുഷിച്ച നിഷേധിയായ റാഫീദ്വിയാണ്. അവനില്‍ നിന്ന് യാതൊരു പ്രായശ്ചിത്തവും അല്ലാഹു സ്വീകരിക്കുകയില്ല. സ്വഹാബികളോടുള്ള സ്നേഹം സുന്നത്താണ്. അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന സല്‍കര്‍മ്മമാണ്. അവരെ മാതൃകയാക്കുന്നത് അല്ലാഹുവിലേക്കടുക്കാനുള്ള മാര്‍ഗമാണ്. അവരുടെ ജീവിത ചര്യകള്‍ സ്വീകരിക്കുന്നത് നേട്ടമാണ്. ഇമാം ഹര്‍ബ് رحمه الله
(അവലംബം: ഇബ്നുല്‍ ഖയ്യിം, ഹാദില്‍ അര്‍വാഹ്, പേജ് 294)
ശത്രുക്കള്‍ക്ക് എന്നോട് എന്ത് ചെയ്യാന്‍ സാധിക്കും? എന്‍റെ ഹൃദയത്തില്‍ തന്നെ എന്‍റെ സ്വര്‍ഗീയാരാമങ്ങളുണ്ട്. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ വിട്ടുപിരിയാതെ അത് എന്‍റെ കൂടെത്തന്നെയാണ്. കാരാഗൃഹവാസം എത് എനിക്ക് എന്‍റെ നാഥനനോടൊപ്പം തനിച്ചാകാനുള്ള ഒരവസരമാണ്. വധശിക്ഷ എനിക്ക് രക്തസാക്ഷ്യവും നാടുകടത്തല്‍ ഒരു ഹിജ്റയുമാണ്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ഇബ്നുല്‍ ഖയ്യിം, അല്‍ വാബില്‍, പേജ് 69)
അഹ്ലുസ്സുത്തി വല്‍ ജമാഅത്ത് പ്രവാചക സ്വഹാബികളെ സ്നേഹിക്കുന്നു. അവരോടുള്ള സ്നേഹത്തില്‍ അതിരു കവിയുകയൊ അവരില്‍ ഒരാളുമായി ബന്ധവിഛേദനം നടത്തുകയൊ ചെയ്യുന്നില്ല. അവരോട് വിദ്വേഷം പ്രകടിപ്പിക്കുന്ന, അവരെപ്പറ്റി ഉദ്ദേശ്യശുദ്ധിയില്ലാതെ സംസാരിക്കുന്ന ആരോടും നമ്മുക്ക് വെറുപ്പാണ്. ഇമാം ത്വഹാവി رحمه الله
(അവലംബം: അക്വീദത്തു അഹ്ലുസ്സുന്നത്തി വല്‍ ജമാഅ)
പാപങ്ങള്‍ ചങ്ങലയും പൂട്ടും പോലെയാണ്. തൗഹീദിന്‍റെ വിശാലമായ ഉദ്യാനത്തില്‍ ഉലാത്തുന്നതില്‍ നിന്നും സല്‍കര്‍മ്മങ്ങളുടെ ഫലങ്ങള്‍ സംഭരിക്കുന്നതില്‍ നിന്നും ആ അപരാധിയെ അത് തടയും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 14/49)
ആരെങ്കിലും വല്ല പിഴച്ച ബിദ്അത്തും ഉണ്ടാക്കിയാല്‍ പിശാച് അയാളെ ഇബാദത്തുമായി ഇണക്കും. അല്ലെങ്കില്‍ അയാള്‍ക്ക് ഭക്തിയും കരച്ചിലും ഇട്ടുകൊടുക്കും. എന്തിനെന്നാല്‍ അതു മുഖേന മറ്റുള്ളവരെ കൂടി വേട്ടയാടിപ്പിടിക്കാന്‍. ഇമാം ഔസാഇ رحمه الله
(അവലംബം: ശൈഖ് വലീദ് ബ്നു മുഹമ്മദ് സൈഫുസ്ര്‍, ശര്‍ഹു ഉസൂലിസ്സുന്ന, പേജ് 36)
വളച്ചൊടിക്കല്‍ കള്ളവും പിന്മാറല്‍ മറച്ചുവെക്കലുമാണ്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 28/235)
സ്വഹാബികളെപ്പറ്റി നാം നല്ലതേ പറയൂ. അവരോടുള്ള സ്നേഹം ദീനാണ്, ഈമാനാണ്, ഇഹ്സാനാണ്. അവരോടുള്ള വിദ്വേഷം കുഫ്റാണ്, നിഫാക്വാണ്, ത്വുഗ്യാനാണ്. ഇമാം ത്വഹാവി رحمه الله
(അവലംബം: അക്വീദത്തു അഹ്ലുസ്സുന്നത്തി വല്‍ ജമാഅ)
ഹൃദയത്തെ കഠിനമാക്കുന്ന രണ്ട് കാര്യങ്ങളാണ് അമിതസംസാരവും അമിതഭോജനവും. ഫുളൈലുബ്നു ഇയാള് رحمه الله
(അവലംബം: ഇബ്നു ഹിബ്ബാന്‍, റൗളതുല്‍ ഉക്വലാഅ് പേ:45)
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് രണ്ട് കൈകള്‍ പോലെയാണ്. അവയിലൊന്ന് മറ്റൊന്നിനെ കഴുകുന്നു. അല്പം പരുഷത കാണിക്കാതെ മാലിന്യത്തെ ഇളക്കി കളയാനാവില്ല. കാരണം, വൃത്തിയും വെടിപ്പും ഉണ്ടാകുന്നതിന് അത് അനിവാര്യമാണ്; അത് അവിടെ പ്രശംസനീയവുമാണ്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 28/53)
സത്യത്തെ കുറിച്ച് മിണ്ടാതിരിക്കുന്നവന്‍ ഊമയായ പിശാചും, അസത്യം പറയുന്നവന്‍ സംസാരിക്കുന്ന പിശാചുമാണ്. അബൂഅലിയ്യു ദുഖാഖ് رحمه الله
(അവലംബം: അബ്ദുല്‍മാലിക് റമദാനി; സിത്തു ദുറര്‍ മിന്‍ ഉസ്വൂലി അഹ്ലില്‍ അഥര്‍)
ഒരു ജനതയുടെ മേല്‍ അല്ലാഹു തിന്മ ഉദ്ദേശിച്ചാല്‍ അവര്‍ക്കായി അവന്‍ കുതര്‍ക്കത്തിന്‍റെ വാതില്‍ തുറന്നുകൊടുക്കുകയും സല്‍കര്‍മ്മങ്ങളുടെ വാതില്‍ അടക്കുകയും ചെയ്യും. ഇമാം ഔസാഈ رحمه الله
(അവലംബം: ഇക്തിദാഉല്‍ ഇല്‍മ് വല്‍ അമല്‍ പേ: 122)
അല്ലാഹുവിന്‍റെ ദീന്‍ വിശുദ്ധ ക്വുര്‍ആനിനാലും തിരുസുന്നത്തിനാലും ഇജ്മാഇനാലും സ്ഥാപിതമാണ്. ഇവ മൂന്നിലും പാപസുരക്ഷിതത്വമുണ്ട്. സമുദായം ഏതൊന്നില്‍ ഭിന്നിച്ചുവോ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. ഈ സമുദായത്തിന് ഒരു വ്യക്തിയെ നിശ്ചയിച്ചുകൊണ്ട് ആ വ്യക്തിയുടെ ത്വരീക്വത്തിലേക്ക് ആളെ കൂട്ടാനും പ്രസ്തുത ത്വരീക്വത്തിന്‍റെ പേരില്‍ സ്നേഹിക്കാനും വെറുക്കുവാനും ഒരാള്‍ക്കും പാടുള്ളതല്ല. പ്രസ്തുത സമീപനങ്ങളെല്ലാം അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടും തിരുസുന്നത്തിനോടും സ്ഥിരപ്പെട്ട ഇജ്മാഇനോടും മാത്രം. ബിദഈ കക്ഷികളുടേതാണ് പ്രസ്തുത നടപടി; അവര്‍ തങ്ങള്‍ക്ക് ഒരു വ്യക്തിയേയോ ഒരു പ്രമേയത്തേയോ നിശ്ചയിക്കും. അതിലൂടെ അവര്‍ സമുദായത്തില്‍ ഛിദ്രതയുണ്ടാക്കും. വിശുദ്ധ ക്വുര്‍ആനിനേക്കാളും തിരുസുത്തിനേക്കാളും അവര്‍ തങ്ങള്‍ നിശ്ചയിച്ച വ്യക്തിയുടേയോ പ്രമേയത്തിന്‍റേയോ പേരില്‍ സ്നേഹവും വെറുപ്പും വെച്ചുപുലര്‍ത്തും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 20/164)
സുന്നത്ത് പിന്‍പറ്റല്‍ തീക്കട്ട പിടിച്ചു നില്‍ക്കുന്നത് പോലെയാണ്. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വാളുപയോഗിക്കുന്നതിനെക്കാള്‍ ഇക്കാലത്ത് അതാണ് ഉത്തമം. അബൂഉബൈദുല്‍ ഖാസിം ബ്നു സല്ലാം رحمه الله
(അവലംബം: സിയറു അഅ്ലാമുന്നുബലാഅ് 19/493)
അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയും സ്തുതിക്കുന്നതിലൂടെയും ആരാധിക്കുന്നതിലൂടെയും സമാനതകളില്ലാത്ത ഒരു ആനന്ദം ഈ ലോകത്ത് വെച്ച് മനുഷ്യന് കണ്ടെത്താം. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മിന്‍ഹാജുസ്സു 5/389)
തനിക്ക് സ്വഹാബികളോട് മുഴുവന്‍ സ്നേഹമുണ്ടാവുകയും അവരെക്കുറിച്ച് തന്‍റെ ഹൃദയത്തില്‍ യാതൊരു പകയും അവശേഷിക്കാതിരിക്കുകയും ചെയ്യുംവരെ അവന്‍റെ ഒരു കര്‍മ്മവും ആകാശത്തിലേക്കുയരില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. അബൂ അയ്യൂബ് സഖ്തിയാനി رحمه الله
(അവലംബം: ലാലികാഇ, ശറഹു ഇഅ്തിക്വാദിസ്സുന്ന)
അല്ലാഹു ഉപരിയിലാണ്. അവന്‍റെ അറിവ് എല്ലായിടത്തുമുണ്ട്. ഒന്നും അതില്‍നിന്നൊഴിവല്ല. ഇമാം മാലിക് رحمه الله
(അവലംബം: ഇമാം അഹ്മദ്, അര്‍റദ്ദു അലല്‍ ജഹ്മിയ്യ; ഔനുല്‍ മഅ്ബൂദ് 7/271)
ഹൃദയത്തില്‍ അല്ലാഹുവല്ലാതെ മറ്റൊന്നും അവശേഷിക്കാതിരിക്കുകയും, അല്ലാഹു ഇഷ്ടപ്പെടുന്ന വ്യക്തികളെയും വസ്തുക്കളെയും ഇഷ്ടപ്പെടുകയും, അവന്‍ വെറുക്കുന്ന വ്യക്തികളെയും വസ്തുക്കളെയും വെറുക്കുകയും, അവന് കൂറുള്ളവരോട് കൂറ് കാണിക്കുകയും, അവന് ശത്രുതയുള്ളവരോട് ശത്രുത കാണിക്കുകയും, അവന്‍ കല്‍പിച്ചത് കല്‍പിക്കുകയും, അവന്‍ വിലക്കിയതിനെ വിലക്കുകയും ചെയ്യുന്നതിലൂടെ തൗഹീദിന്‍റെ പൂര്‍ണ്ണത കണ്ടെത്താന്‍ സാധിക്കും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ഇബ്നുല്‍ ഖയ്യിം, മദാരിജ് 3/485)
ഈ അറിവ് മതകാര്യമാണ്. അതിനാല്‍, നിങ്ങളുടെ മതം ആരില്‍ നിന്നും സ്വീകരിക്കുന്നുവെന്ന് നിങ്ങള്‍ നോക്കിക്കൊള്ളുക. ഇബ്നു സീരീന്‍ رحمه الله
(അവലംബം: മുക്വദ്ദിമതു സ്വഹീഹു മുസ്ലിം 2/132)
ഏതെങ്കിലുമൊരു സ്വഹാബിയെ അവമതിക്കുകയൊ, അദ്ദേഹത്തില്‍ നിന്നുണ്ടായ ഏതെങ്കിലും ഒരു കാര്യത്തോട് നീരസം വെക്കുകയൊ ചെയ്യുന്നവന്‍ മുബ്തദിആണ്. അവന്‍ പ്രവാചക സുന്നത്തിനും സലഫുസ്വാലിഹുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനാണ്. അബൂ അയ്യൂബ് സഖ്തിയാനി رحمه الله
(അവലംബം: ലാലികാഇ, ശറഹു ഇഅ്തിക്വാദിസ്സുന്ന 2/132)
നിങ്ങള്‍ കൊണ്ടുവന്നതെല്ലാം വഴിയോരത്തുള്ള നിര്‍മ്മിതികളാണ്. നിങ്ങള്‍ അസ്ലിലേക്കാണ് നോക്കേണ്ടത്. ഒരിക്കലും വലിയവനായി തോന്നുന്ന ഒരാളുടേയും വാക്കിനുവേണ്ടി മതാധ്യാപനങ്ങള്‍ ഒഴിവാക്കപ്പെടാവതല്ല. കാരണം മതമാണ് വലുത്, അവരുടെ വ്യാഖ്യാനങ്ങളിലും അബദ്ധങ്ങള്‍ വരാം. ഒരുപക്ഷേ ചില ഹദീസുകള്‍ അവര്‍ക്ക് ലഭിച്ചില്ലെന്നും വരാം. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: തല്‍ബിസു ഇബ്ലീസ് പേജ്. 136)
പ്രവാചകാനുചരന്‍മാരെ ഏറ്റവും നന്നായി ബഹുമാനിക്കുന്നവന്‍ കാപട്യത്തില്‍ നിന്നും മുക്തനാണ്. അബൂ അയ്യൂബ് സഖ്തിയാനി رحمه الله
(അവലംബം: ലാലികാഇ, ശറഹു ഇഅ്തിക്വാദിസ്സുന്ന)
സത്യവിശ്വാസി സംസാരിക്കുമ്പോള്‍ അതില്‍ ജ്ഞാനമുണ്ടായിരിക്കും; അവന്‍ മൗനം പാലിക്കുമ്പോള്‍ അവന്‍ ആഴത്തിലുള്ള ചിന്തയിലായിരിക്കും; അവന്‍ നോക്കുമ്പോള്‍ അതില്‍ നിന്നും അവന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളും; അവന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ആശ്വാസമായിരിക്കും. ഇപ്രകാരമാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ നിരന്തരം ഇബാദത്തിലാണ്. ഫുളൈലുബ്നു ഇയാള് رحمه الله
(അവലംബം: അബൂനുഐം, ഹില്‍യതുല്‍ ഔലിയ 8:98)
ചൂടും തണുപ്പും അനുഭവിക്കുന്നത് പോലെയാണ് പ്രശ്നങ്ങളും പ്രതിസന്ധികളും. അത് ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍, അതിന്‍റെ പേരില്‍ കോപിക്കുകയോ വ്യാകുലപ്പെടുകയോ മനം മടുക്കുകയോ ചെയ്യുകയില്ല. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ഇബ്നുല്‍ ഖയ്യിം, മദാരിജ് 3:289)
ഒരു സത്യവിശ്വാസി വളരെ കുറച്ച് മാത്രം സംസാരിക്കുകയും ധാരാളം പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍, ഒരു കപടവിശ്വാസിയാകട്ടെ ധാരാളം സംസാരിക്കുകയും വളരെ കുറച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യും. ഫുളൈലുബ്നു ഇയാള് رحمه الله
(അവലംബം: അബൂനുഐം, ഹില്‍യതുല്‍ ഔലിയ 8:98)
സ്വഹാബത്തിനെതിരിലുള്ള വിമര്‍ശനം, അത് ചെയ്യുന്നവന്‍റെ നിന്ദ്യതയുടെ ലക്ഷണമാണ്. പ്രസ്തുത പ്രവണത ബിദ്അത്തും വഴികേടുമാണ്. ഇബ്നു സംആനി رحمه الله
(അവലംബം: ഫത്ഹുല്‍ബാരി)
ഒരു മനുഷ്യന്‍ അല്ലാഹുവിന് പുറമെ മറ്റാരെയും ഭയപ്പെടുകയില്ല. അതല്ലെങ്കില്‍ അവന്‍റെ ഹൃദയത്തില്‍ രോഗമുണ്ട്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ബസ്സാര്‍, പേജ് 74)
താബിഈങ്ങള്‍ ധാരാളം ഉണ്ടായിരിക്കെ ഞങ്ങള്‍ പറയുമായിരുന്നു, നിശ്ചയം, അല്ലാഹു അവന്‍റെ അര്‍ശിന് മീതെയാണ്. അല്ലാഹുവിന്‍റെ വിശേഷണങ്ങളെ സംബന്ധിച്ച് സുന്നത്തില്‍ വന്നത് പോലെ ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇമാം ഔസാഇ رحمه الله
(അവലംബം: ഔനുല്‍ മഅ്ബൂദ് വാള്യം 7 പേജ് 271)
സ്വഹാബികളെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നുവെന്ന സന്ദേശം ഒന്നിലധികം ആയത്തുകളിലൂടെ അവന്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവരെ അല്ലെങ്കില്‍ അവരിലൊരാളെ ആക്ഷേപിക്കുന്നവന്‍ അല്ലാഹുവിനോട് യുദ്ധത്തിലേര്‍പ്പെട്ടവനാണ്. അല്ലാഹു അവനെ പരാജിതനാക്കുകയും നശിപ്പിക്കുകയും ചെയ്യട്ടെ. ഇബ്നു ഹജറുല്‍ ഹൈതമി رحمه الله
(അവലംബം: സവാജിര്‍ 2/132)
വിപരീതങ്ങളായ രണ്ട് നിലപാടുകളും ശരിയാണ് എന്നുണ്ടെങ്കില്‍, സലഫുകളില്‍ ചിലര്‍ മറ്റു ചിലരുടെ ഇജ്തിഹാദും വിധികളും അഭിപ്രായങ്ങളും തിരുത്തുകയില്ലായിരുന്നു. ഒരു കാര്യവും അതിന്‍റെ വിപരീതവും ഒന്നിച്ച് ശരിയാകുമെന്നത് ബുദ്ധി അംഗീകരിക്കുന്നില്ല. ഇപ്രകാരം പറഞ്ഞവന്‍ എത്ര നല്ലവന്‍: വിപരീതങ്ങളായ രണ്ടെണ്ണം ഒരുമിച്ച് ശരിയാണെന്ന് പറയുന്നതാണ് അസംഭവ്യമായതില്‍ ഏറ്റവും മോശമായത്. ഇബ്നു അബ്ദില്‍ ബര്‍റ് رحمه الله
(അവലംബം: ജാമിഉ ബയാനില്‍ ഇല്‍മി വ ഫദ്ലിഹി, 2/88)
തൗഹീദിന് സാക്ഷ്യം വഹിക്കുന്നത് മൂലം നന്മയുടെ വാതില്‍ തുറക്കും. പാപങ്ങളില്‍ നിന്നുള്ള പശ്ചാത്താപം മൂലം തിന്മയുടെ വാതില്‍ അടയുകയും ചെയ്യും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 10/256)
നമ്മുടെ രക്ഷിതാവ് ഏഴാകാശങ്ങള്‍ക്ക് മീതെ സൃഷ്ടികളില്‍ നിന്ന് വേറിട്ട് സിംഹാസനാരോഹിതനാണെന്ന് നാം മനസിലാക്കുന്നു. ജഹ്മിയ്യാക്കള്‍ പറയുന്നത് പോലെ അല്ലാഹു ഇവിടെയൊക്കെ ഉണ്ട് എന്ന് നാം പറയുന്നില്ല. ഇമാം ഹാകിം رحمه الله
(അവലംബം: ഉലൂമുല്‍ ഹദീഥ്)
സ്വഹാബികളെ ആക്ഷേപിക്കുന്നത് ജമാഅത്തില്‍ ഛിദ്രതയുണ്ടാക്കുന്നതിന് തുല്യമാണ്. പ്രവാചക സുന്നത്തിനെ വലിച്ചെറിയുന്നതിന്‍റെ ലക്ഷണമാണ് ഈ പുതിയ പ്രവണത. സ്വഹാബത്തിനെ ചീത്ത വിളിക്കുന്നവന്‍ കുറ്റമാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. ജലാലുല്‍ ബല്‍ക്വീനി رحمه الله
(അവലംബം: ഇബ്നു ഹജറുല്‍ ഹൈതമി رحمه الله, സവാജിര്‍ 2/132)
പാപങ്ങള്‍ ഉപദ്രവത്തിന് കാരണമാകും. പശ്ചാത്താപം ആ കാരണങ്ങളെ നീക്കും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 10/255)
സ്വഹാബത്തിനെ ആക്ഷേപിക്കുന്നത് നിഷിദ്ധമായ ദുര്‍വൃത്തികളില്‍ പെട്ടതാണ്. കുഴപ്പങ്ങളിലകപ്പെട്ടവരായിരുന്നാലും അല്ലെങ്കിലും ശരി അവരെ നാം ആക്ഷേപിച്ചു കൂടാ. അവര്‍ മുജ്തഹിദുകളായതു കൊണ്ടു തന്നെ അവര്‍ക്കിടയിലുണ്ടായ യുദ്ധങ്ങള്‍ അവരുടെ ഇജ്തിഹാദീ തീരുമാനങ്ങള്‍ക്കനുസരിച്ചുള്ളതാണ്. അവയെ അങ്ങനെ വേണം കണക്കാക്കാന്‍. ഇമാം നവവി رحمه الله
(അവലംബം: ശര്‍ഹു മുസ്ലിം)
അല്ലാഹുവില്‍ നിന്നും നിരന്തരം അനുഗ്രഹങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു അടിയാന്‍ അല്ലാഹുവിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടിരിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ അവന്‍ പാപിയായി എണ്ണപ്പെടും. അപ്പോള്‍ അവന്‍ പാപമോചനം തേടണം. അവന്‍ എപ്പോഴും ഒരനുഗ്രഹത്തില്‍ നിന്നും മറ്റൊരനുഗ്രഹത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ നിരന്തരം പാപമോചനം തേടല്‍ അവന് അനിവാര്യമാണ്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 10/88)
സ്വഹാബികളെ ചീത്തപറയുകയും അവരോട് വിദ്വേഷം വെക്കുകയും തങ്ങളുടെ കാര്യങ്ങളില്‍ അവരെടുത്ത തീരുമാനങ്ങളേയും അവര്‍ക്കിടയിലുണ്ടായ യുദ്ധങ്ങളേയും നല്ലതല്ലാത്ത രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍ അല്ലാഹുവിന്‍റെ കല്പനാ നിര്‍ദ്ദേശങ്ങളില്‍ നിന്നും, അവരുടെ കാര്യത്തില്‍ അവന്‍ നല്‍കിയ വസ്വിയ്യത്തില്‍ നിന്നും വ്യതിചലിച്ചവനാണ്. സ്വഹാബത്തിനെ ദുഷിച്ചു പറയാന്‍ അവന്‍റെ നാവ് നിവരുത്. നബിയോടും അനുചരന്‍മാരോടും മുസ്ലിംകളോടും അവന്‍റെ ഹൃദയത്തില്‍ ദുഷ്ട് പതിയിരിക്കുന്നതുകൊണ്ടാണത്. അബൂ നുഐം رحمه الله
(അവലംബം: അല്‍ ഇമാമത്തു വര്‍റദ്ദു അലര്‍റാഫിദ്വ 2/132)
ആരെങ്കിലും അല്ലാഹുവിനെ അവന്‍റെ ഏതെങ്കിലും ഒരു സൃഷ്ടിയുമായി സാദൃശ്യപ്പെടുത്തിയാല്‍ അവന്‍ കാഫിറായി. അത് പോലെ അല്ലാഹു അവനെ സംബന്ധിച്ച് സ്വയം വിശേഷിപ്പിച്ച ഏതെങ്കിലും വിശേഷണത്തെ തള്ളിപ്പറഞ്ഞാലും അവന്‍ കാഫിറായി. അല്ലാഹുവും അവന്‍റെ റസൂലും അല്ലാഹുവിനെ സംബന്ധിച്ച് വിശേഷിപ്പിച്ച ഒരു വിശേഷണത്തിലും യാതൊരു സാദൃശ്യവുമില്ലതന്നെ. നുഐമ്ബ്നു ഹമ്മാദ് رحمه الله
(അവലംബം: ശര്‍ഹുല്‍ അഖീദത്തിത്വഹാവിയ്യ - പേ:177)
അടിയാന് തന്‍റെ യജമാനനോടുള്ള സ്നേഹം കൂടുന്നതിനനുസരിച്ച് മറ്റു വസ്തുക്കളോടുള്ള അവന്‍റെ സ്നേഹം ചുരുങ്ങുകയും അതിന്‍റെ എണ്ണം കുറയുകയും ചെയ്യും. അടിയാന് തന്‍റെ യജമാനനോടുള്ള സ്നേഹം കുറയുന്നതിനനുസരിച്ച് മറ്റു വസ്തുക്കളോടുള്ള അവന്‍റെ സ്നേഹം കൂടുകയും അതിന്‍റെ എണ്ണം അധികരിക്കുകയും ചെയ്യും. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 1/94)
കക്ഷിതാല്‍പര്യമുള്ളവനും വിഡ്ഢിയുമല്ലാതെ തഖ്ലീദ് ചെയ്യുകയില്ല. ഇമാം ത്വഹാവി رحمه الله
(അവലംബം: ഇബ്നു ആബിദീന്‍ رحمه الله, റസ്മല്‍ മുഫ്തി വാ. 1, പേജ് 32)
പ്രവാചക സ്വഹാബത്തിന്‍റെ സദ്ഗുണങ്ങളെടുത്തു പറയുന്നതും അവര്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങളെപ്പറിയുള്ള സംസാരം അവസാനിപ്പിക്കുന്നതും സുത്തില്‍പ്പെട്ടതാണ്. സ്വഹാബികളെ മൊത്തത്തിലൊ അവരില്‍ ഒരാളെയോ ആക്ഷേപിക്കുന്നവന്‍ മുബ്തദിഉം റാഫിദ്വിയുമാണ്. സ്വഹാബികളോടുള്ള സ്നേഹം സുന്നത്താണ്. അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ആരാധനയും. അവരുടെ ജീവിതത്തെ പിന്തുടരുന്നത് ദൈവസാമീപ്യ മാര്‍ഗവും അവരുടെ വീക്ഷണങ്ങളെ കൈകൊള്ളുന്നത് അനുഗ്രഹവുമാണ്. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: അസ്സുന്ന)
ഈ ഉമ്മത്തിന്‍റെ രോഗം സമ്പത്താണ്. പണ്ഡിതന്‍മാരാണ് ഈ ഉമ്മത്തിന്‍റെ വൈദ്യന്‍മാര്‍. അപ്പോള്‍, വൈദ്യന്‍മാര്‍ തന്നെ രോഗം കൊണ്ടുവരികയാണെങ്കില്‍, അവര്‍ എങ്ങനെ ജനങ്ങളെ ചികിത്സിക്കും? സുഫ്യാനു ഥൗരി رحمه الله
(അവലംബം: ഇമാം ദഹബി رحمه الله, സിയര്‍ 7/243)
നിങ്ങളുടെ കര്‍മത്തിന്‍റെ മാധുര്യം നിങ്ങളുടെ ഹൃദയത്തില്‍ ആസ്വദിക്കാനാകുന്നില്ലെങ്കില്‍, സൂക്ഷിക്കുക! നിങ്ങളുടെ നാഥന്‍ ആസ്വാദനത്തെ അറിയുന്നവനാണ്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ഇബ്നൂല്‍ ഖയ്യിം رحمه الله, മദാരിജ് 2/68)
പ്രവാചകാനുചരന്‍മാരെ ചീത്ത വിളിക്കുന്നവന്‍ മതത്തില്‍ നിന്നും തെറിച്ചു പോയിരിക്കുന്നു എന്നതില്‍ എനിക്ക് സന്ദേഹമില്ല. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: ഖിലാല്‍ رحمه الله , അസ്സു)
റസൂലിന്‍റെ കല്‍പന ലഭിക്കുകയോ അത് അറിയുകയോ ചെയ്തവന്, അത് സമൂഹത്തിന് വിശദീകരിച്ച് കൊടുക്കലും ആത്മാര്‍ത്ഥമായി അവരെ ഉപദേശിക്കലും അവിടുത്തെ കല്‍പന പിന്‍പറ്റാന്‍ ആജ്ഞാപിക്കലും നിര്‍ബന്ധമാണ്. അത് സമൂഹത്തിലെ മഹത് വ്യക്തിയുടെ അഭിപ്രായത്തിനെതിരായാലും ശരി. കാരണം, ഏതെങ്കിലും വിഷയത്തില്‍ പ്രവാചക കല്‍പനക്ക് എതിരായി തെറ്റായ ഒരഭിപ്രായം വല്ല മഹത് വ്യക്തിയും വെച്ചുപുലര്‍ത്തിയിട്ടുണ്ടെങ്കില്‍, അതിനേക്കാളെല്ലാം ആദരിക്കാനും പിന്‍പറ്റാനും അര്‍ഹതയുള്ളത് റസൂലിന്‍റെ കല്‍പന തന്നെയാണ്. അതുകൊണ്ടാണ്, സ്വഹാബികളും അവര്‍ക്ക് ശേഷമുള്ളവരും പ്രാമാണിക നബിചര്യക്കെതിരായിട്ടുള്ളവരെ ഖണ്ഡിച്ചത്. ചിലപ്പോള്‍ അവരുടെ ഖണ്ഡനം പരുഷമാകും. ഹാഫിള് ഇബ്നു റജബ് رحمه الله
(അവലംബം: ഗരീബ് അല്‍ ഹദീഥ്)
സ്വഹാബികളിലാരെയെങ്കിലും അവമതിക്കുന്നവന്‍ നാശത്തിലാണാപതിക്കുക. അവനാണ് ദുര്‍വിധികള്‍. ജനങ്ങളില്‍ അതിശ്രേഷ്ഠരായ സ്വഹാബത്തിനെ അവമതിക്കാന്‍ അവന്‍ ലക്ഷ്യമിടുന്നുവെങ്കില്‍, അറിയുക, സ്വഹാബികള്‍ റസൂലിന്‍റെ സഹവാസികളാണ്. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: ഖിലാല്‍ رحمه الله, അസ്സു)
മതനിയമങ്ങളിലും അത് പിന്‍പറ്റുന്നതിലുമാണ് ആരാധന സ്ഥാപിതമായത്; തങ്ങളുടെ ദേഹേഛകളെയോ ആചാരങ്ങളെയോ പിന്‍പറ്റുന്നതിലല്ല. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഉ ഫതാവാ 1/80)
റസൂലി(സ്വ)ന്‍റെ വചനങ്ങളെ തള്ളിക്കളയുന്നവന്‍ നാശത്തിന്‍റെ വക്കിലാണ്. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: സ്വഹീഹ് ഇബ്നു ഖുസൈമ)
ഇക്കാലത്ത്, അബൂബകറിന്‍റെയും ഉമറിന്‍റെയും താഴെ നില്‍ക്കുന്ന മുആവിയയെയും ഉമര്‍ ഇബ്നു അബ്ദില്‍ അസീസിനെയും പോലെയുള്ള ഭരണാധികാരികള്‍ നമ്മുടെ അധികാരം വാഴണമെന്നത് അല്ലാഹുവിന്‍റെ ഹിക്മത്തിന് യോജിക്കുന്നതല്ല. പ്രത്യുത,നമ്മുടെ പദവിക്കും നിലപാടിനുമനുസരിച്ചുള്ളതായിരിക്കും നമ്മുടെ നേതാക്കള്‍. നമുക്ക് മുമ്പുള്ളവരെ ഭരിച്ചവര്‍ അന്നത്തെ ജനങ്ങളുടെ പദവിക്കും നിലപാടിനുമനുസരിച്ചുള്ളവരായിരുന്നു. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: മിഫ്താഹു ദാറുസ്സഅദ വാ.1. പേ. 178)
ഒരു മനുഷ്യന്‍ തന്‍റെ വിജ്ഞാനഗ്രന്ഥങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ വസ്വിയ്യത്ത് ചെയ്തു എന്നിരിക്കട്ടെ, അതില്‍ വചനശാസ്ത്രഗ്രന്ഥവുമുണ്ടായിരുന്നാല്‍ ആ വസ്വിയ്യത്തില്‍ പ്രസ്തുത ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുകയില്ല കാരണം അതൊരു വിജ്ഞാനമേയല്ല. ഇമാം ശാഫിഈ رحمه الله
(അവലംബം: ഇമാം ദഹബി رحمه الله , സിയര്‍ 10/30)
ഏതെങ്കിലുമൊരു സ്വഹാബിയെ ദുഷിച്ചു പറയുന്നവനെ കണ്ടാല്‍ അവനെ നിങ്ങള്‍ കരുതിയിരുന്നോളൂ. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: ഇബ്നു കഥീര്‍ رحمه الله അല്‍ബിദായ വിന്നിഹായ)
സത്യം അറിയുന്നതിലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലുമാണ് മുഴുവന്‍ ദീനും നിലകൊള്ളുന്നത്. പ്രവര്‍ത്തനത്തോടൊപ്പം ക്ഷമയുണ്ടായിരിക്കണം. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 10/38)
ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്, അത് സൃഷ്ടിയേ അല്ല. അത് സൃഷ്ടിക്കപ്പെട്ടതല്ല എന്ന് പറയുതിന്ന് നീ ദുര്‍ബലനാകരുത്. അല്ലാഹുവിന്‍റെ സംസാരം അവനില്‍നിന്നുമുളളതാണ്. അവനില്‍നിന്നുമുളള യായൊന്നും സൃഷ്ടിക്കപ്പെട്ടതല്ല. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: ശറഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലി സുന്നത്തി വല്‍ജമാഅ 1/157)
ആദ്യകാലക്കാരായ മുസ്ലിംകള്‍ എറ്റവും ഉത്തമരും സച്ചരിതരും ആയതിനാല്‍ അവരുടെ ഭരണാധികാരികളും അപ്രകാരമുള്ളവരായി. എന്നാല്‍, ജനങ്ങള്‍ ദുര്‍ബ്ബലരായപ്പോള്‍ നേതാക്കളും അതേ രൂപത്തിലുള്ളവരായി. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: മിഫ്താഹു ദാറുസ്സഅദ വാ.1. പേ. 178)
അല്ലാഹുവില്‍ നിന്നും ഹൃദയത്തെ തടവിലാക്കിയവനാണ് തടവുകാരന്‍. ദേഹേച്ഛകള്‍ക്ക് അടിമപ്പെട്ടവനാണ് ബന്ധനസ്ഥന്‍. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ഇബ്നുല്‍ ഖയ്യിം رحمه الله, അല്‍ വാബില്‍ പേ. 69)
പ്രവാചക സ്വഹാബത്തിനെ സംബന്ധിച്ച് അല്ലാഹു ക്വുര്‍ആനിലും തൗറാത്തിലും ഇഞ്ചീലിലും വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നബിയുടെ പവിത്ര നാവിലൂടെ അവരുടെ ശ്രേഷ്ഠത പ്രഖ്യാപിക്കപ്പെട്ടതാണ്. പിന്‍ഗാമികളിലാര്‍ക്കുമില്ലാത്ത ഭാഗ്യമാണത്. അല്ലാഹു അവരില്‍ കരുണ വര്‍ഷിച്ചു. അവര്‍ സിദ്ദീക്വുകളുടേയും ശഹീദുകളുടേയും സ്വാലിഹുകളുടേയും ഉന്നത പദവിയിലെത്തുക വഴി അല്ലാഹു അവരെ അനുമോദിച്ചു. നബിയില്‍ നിന്ന് അവിടുത്തെ മഹിത ചര്യകളെ നമുക്കെത്തിച്ചു നല്‍കിയതവരാണ്. അദ്ദേഹത്തെ കണ്ടും, അദ്ദേഹത്തിന് വഹ്'യ് ഇറങ്ങുന്നതിന് സാക്ഷികളായും ജീവിച്ച അവര്‍, റസൂലിന്‍റെ ഉപദേശങ്ങളിലെ ആമ്മും ഖാസ്സ്വും അസ്മും ഇര്‍ഷാദും കൃത്യമായി മനസിലാക്കിയവരാണ്. നാം അറിഞ്ഞതും നമുക്കറിവില്ലാത്തതുമായ പ്രവാചകചര്യകള്‍ മുഴുവന്‍ അവര്‍ക്കറിയാമായിരുന്നു. ജ്ഞാനത്തിലും ഇജ്തിഹാദിലും ഭക്തിയിലും ബുദ്ധിശേഷിയിലും അറിവാര്‍ജ്ജിക്കുന്നതിലും പ്രമാണബദ്ധമായി നിയമങ്ങള്‍ നിര്‍ദ്ധരിച്ചെടുക്കുന്നതിലും നമ്മെക്കാളെത്രയോ മീതെയാണവര്‍. നമ്മുടെ അഭിപ്രായങ്ങളേക്കാള്‍ നമുക്ക് ബഹുമാനവും സ്വീകാര്യതയും അവരുടെ വീക്ഷണങ്ങള്‍ക്കു മാത്രമാണ്. ഇമാം ശാഫിഈ رحمه الله
(അവലംബം: ബൈഹക്വി رحمه الله, മനാക്വിബുശ്ശാഫിഈ)
വിജ്ഞാനം തേടുന്നവന്‍ അറിയണം; അല്ലാഹു അവന്‍റെ മേല്‍ ആരാധന നിര്‍ബന്ധമാക്കി. വിജ്ഞാനമില്ലാതെ ആരാധന ചെയ്യാന്‍ സാധ്യമല്ല. അതിനാല്‍ വിജ്ഞാനം തേടലും അവന്‍റെ മേല്‍ നിര്‍ബന്ധ ബാധ്യതയായി. ഇമാം ആജുര്‍രി رحمه الله
(അവലംബം: അഖ്ലാക്വുല്‍ ഉലമാഅ്, പേ:43)
ഏത് വിഷയത്തിലും ഞാന്‍ പറഞ്ഞതിന് വിരുദ്ധമായി ഹദീഥിന്‍റെ ആളുകള്‍ റസൂലില്‍നിന്നുള്ള വര്‍ത്തമാനം സ്വഹീഹായി ഗണിച്ചാല്‍, എന്‍റെ ജീവിത കാലത്തായാലും മരണശേഷമായാലും ഞാനതില്‍ നിന്നും മടങ്ങുന്നു. ഇമാം ശാഫിഈ رحمه الله
(അവലംബം: അബൂനുഐം; ഹില്‍യതുല്‍ ഔലിയാഅ് (9/107))
അല്ലാഹു അവനെ തന്നെ വിശേഷിപ്പിച്ചതെന്തോ അത് നിങ്ങളും അവനെ വിശേഷിപ്പിക്കുവിന്‍. അവന്‍റെ സ്വന്തത്തിന് അവന്‍ നിഷേധിച്ചതെന്തോ അത് നിങ്ങളും നിഷേധിക്കുവിന്‍. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: മനാഖിബുല്‍ ഇമാം അഹ്മദ് പേജ്: 221)
ഈ ലോകത്ത് ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവന്‍ പരലോകത്തുള്ള സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ഇബ്നുല്‍ ഖയ്യിം رحمه الله, അല്‍ വാബില്‍ പേ. 69)
സ്വന്തം കര്‍മങ്ങളുടെ പ്രതിരൂപത്തില്‍ തന്നെയായിരിക്കും തങ്ങളുടെ മേല്‍ അധികാരമേല്‍പ്പിക്കപ്പെട്ട ഭരണാധികാരികളും പ്രത്യക്ഷപ്പെടുക. പാപികളെയും ദുഷ്ടരെയും അതേ രൂപത്തിലുള്ളവരല്ലാതെ ഭരിക്കരുതെന്നത് ദിവ്യജ്ഞാനത്തിന്‍റെ തീരുമാനമാണ്. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: മിഫ്താഹു ദാറുസ്സഅദ വാ.1. പേ. 178)
അല്ലാഹുവിന്‍റെ ദൂതരുടെ ചര്യ വന്നെത്തുകയും അതില്‍നിന്ന് അകന്ന് പോവുകയും ചെയ്യാത്ത ഒരാളും തന്നെയില്ല. അതിനാല്‍, ഞാന്‍ ഒരു വാക്ക് പറയുകയോ ഒരു തത്വം ആവിഷ്കരിക്കുകയോ ചെയ്തശേഷം അത് റസൂലിന് എതിരാവുകയാണെങ്കില്‍, റസൂല്‍ പറഞ്ഞത് തന്നെയാണ് സത്യം അതുതന്നെയാണ് എന്‍റെയും വാക്ക്. ഇമാം ശാഫിഈ رحمه الله
(അവലംബം: ബുഖാരി: ഖല്‍ക്വ് അഫ്ആല്‍ അല്‍-ഇബാദ്)
അനശ്വരമായ മോക്ഷം ആഗ്രഹിക്കുന്നവന്‍ ഉബൂദിയ്യയുടെ ഉമ്മറപ്പടിയില്‍ ഉറച്ചു നില്‍ക്കട്ടെ. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: ഇബ്നുല്‍ ഖയ്യിം رحمه الله, മദാരിജ് 1/531)
സലഫുകളുടെ അഭിപ്രായങ്ങളെ നീ സ്വീകരിക്കുക; ആളുകള്‍ നിന്നെ തള്ളിക്കളഞ്ഞാലും. ആളുകളുടെ അഭിപ്രായങ്ങളെ നീ വര്‍ജ്ജിക്കുക; അവര്‍ നിന്‍റെ മുമ്പില്‍ വാക്കുകളെ തേടിപിടിച്ച് കാണിച്ചുതന്നാലും. ഇമാം ഔസാഈ رحمه الله
(അവലംബം: ഇഅ്ലാമുല്‍ മൂഖിഈന്‍ 1:79)
അല്ലാഹുവിന്‍റെ പ്രശംസയും ആക്ഷേപവും ഒഴികെ മറ്റൊരാളുടെയും പ്രശംസ സ്വന്തത്തിന് ഉപകാരപ്പെടുകയില്ലെന്നും, ആക്ഷേപം സ്വന്തത്തിന് ദോഷം ചെയ്യുകയില്ലെന്നും ഉറച്ചു വിശ്വസിച്ചാല്‍ പ്രശംസയോടുള്ള സ്നേഹത്തെ നിനക്ക് അവഗണിക്കാന്‍ സാധിക്കും. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: 'അല്‍ ഫവാഇദ്')
നബി(സ)യുടെ ശേഷമുള്ളവരുടെ മൊഴികളില്‍ കൊള്ളേണ്ടവയും തള്ളേണ്ടവയും ഉണ്ടാകും, നബ(സ)യുടേതൊഴികെ. ഇമാം മാലിക് ബിനു അനസ് رحمه الله
(അവലംബം: സുനനുദ്ദാരിമി)
അല്ലാഹുവില്‍ നിന്നുള്ള മുഴുവന്‍ ശിക്ഷയും ശുദ്ധമായ നീതിയും, അല്ലാഹുവില്‍ നിന്നുളള മുഴുവന്‍ അനുഗ്രഹവും ശുദ്ധമായ കൃപയുമാണ്. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഉ ഫതാവാ 10/85)
അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും... അവന്‍ സ്വന്തത്തെ വിശേഷിപ്പിച്ച പോലെതന്നെയുളളവനാണ്. അവന്‍റെ സൃഷ്ടികള്‍ അവനെ വിശേഷിപ്പിക്കുതിനെല്ലാം ഉപരിയായുളളവനുമാണ്. ഇമാം ശാഫിഈ رحمه الله
(അവലംബം: അരിസാല)
അല്ലാഹുവിനുള്ള അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുന്നതില്‍ നിന്നും ജനങ്ങള്‍ മാറി നില്‍ക്കുകയും അതില്‍ വീഴ്ച വരുത്തുകയും ചെയ്യുകയാണെങ്കില്‍, അവരുടെ നേതാക്കളും ഭരണാധികാരികളും അവര്‍ക്കുള്ള അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയും അതില്‍ വീഴ്ച വരുത്തുകയും ചെയ്യും. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: മിഫ്താഹു ദാറുസ്സഅദ)
നിശ്ചയമായും, ഞാനൊരു മനുഷ്യന്‍ മാത്രമാണ്. എനിക്ക് അബദ്ധം പറ്റും, ശരിയാവുകയും ചെയ്യും. അതിനാല്‍ എന്‍റെ അഭിപ്രായങ്ങളിലേക്ക് നോക്കുക; കിതാബും സുന്നത്തുമായി യോജിച്ച് വരുന്നതെന്തോ, അത് നിങ്ങള്‍ സ്വീകരിക്കുക; കിതാബും സുത്തുമായി യോജിച്ചുവരാത്തത് നിങ്ങള്‍ അവഗണിച്ചുകളയുകയും ചെയ്യുക. ഇമാം മാലിക് ബിനു അനസ് رحمه الله
(അവലംബം: മുസന്നഫ് ഇബ്നു അബീശൈബ)
അസംബന്ധവാദികളും വായാടികളും അല്‍പത്വക്കാരുമായിട്ടല്ലാതെ വിധിവിശ്വാസ നിഷേധികളെ ഞാന്‍ കണ്ടിട്ടില്ല. ഇമാം മാലിക് ബിനു അനസ് رحمه الله
(അവലംബം: ഇന്‍തിഖാഅ് പേജ്: 34)
അല്ലാഹുവിന്‍റെ ഹിക്മത്തിനെ കുറിച്ച് ചിന്തിച്ചു നോക്കുക: ജനങ്ങളുടെ കര്‍മങ്ങള്‍ ഏതു തരത്തിലുള്ളതാണോ ആ തരത്തിലുള്ള നേതാക്കളെയും രാജാക്കളേയും അധികാരികളേയും അവര്‍ക്കല്ലാഹു നല്കി. സ്വന്തം കര്‍മങ്ങള്‍ നേതാക്കളുടെയും ഭരണാധികാരികളുടെയും രൂപത്തില്‍ തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെ അവര്‍ക്കനുഭവപ്പെട്ടു. ജനങ്ങള്‍ നന്‍മയിലാണെങ്കില്‍, അവരുടെ നേതാക്കളും ഭരണാധികാരികളും നന്‍മയിലായിരിക്കും. അവര്‍ അതില്‍ നിന്നും തിരിഞ്ഞു കളയുകയാണെങ്കില്‍, അവരുടെ നേതാക്കള്‍ അവരില്‍ നിന്നും തിരിഞ്ഞുകളയും. അവര്‍ അക്രമവും ക്രൂരതയും കാണിക്കുകയാണെങ്കില്‍, നേതാക്കളും ഭരണാധികാരികളും അവരോട് അക്രമവും ക്രൂരതയും കാണിക്കും. അവരില്‍ ചതിയും വഞ്ചനയും പ്രകടമാവുകയാണെങ്കില്‍, സമാനമായത് അവരുടെ നേതാക്കളിലും പ്രകടമാകുന്നതാണ്. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: മിഫ്താഹു ദാറുസ്സഅദ)
ഹദീഥിന്‍റെ ആളുകള്‍ തന്നെയാണ് പ്രവാചകന്‍റെയും ആളുകള്‍; എല്ലാ ഉച്ഛാസങ്ങളിലും അവര്‍ അവിടുത്തോടൊപ്പമാണ്; അവര്‍ അവിടുത്തോടൊപ്പം സഹവസിച്ചിട്ടില്ലെങ്കിലും. മാലിക് ഇബ്നു അനസ് رحمه الله
(അവലംബം: അല്‍ മുവത്വഅ; ദാറു ഇഹ്'യാഅ് കുതുബ് അല്‍-അറബിയ്യ, 1343)
ഏതൊരു കാര്യം നീ ആഗ്രഹിക്കുകയാണെങ്കിലും, ആ ആഗ്രഹിക്കുന്ന വസ്തുവും അതിന്‍റെ ഖജനാവും അല്ലാഹുവിന്‍റെ കൈയില്‍ മാത്രമാണെന്നും, അതില്‍നിന്നും അടിയാന് നല്‍കുവന്‍ അവന്‍ മാത്രമാണെന്നും നീ ഉറച്ചു വിശ്വസിക്കണം. അതിലൂടെ നിനക്ക് അത്യാഗ്രഹത്തെ കശാപ്പ് ചെയ്യാം. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: അല്‍ ഫവാഇദ്)
ഹദീഥ് സ്വഹീഹായി വന്നാല്‍, അതാണ് എന്‍റെ മദ്ഹബ്. ഇമാം അബൂഹനീഫ رحمه الله
(അവലംബം: അബ്ദുര്‍റസാഖ് ഇബ്നു ഹുമാം (126-211): അല്‍ അമാലീ)
മുസ്ലിം ഭരണാധികാരികളില്‍ ഏതെങ്കിലും ഒരു ഇമാമിനെതിരില്‍ വല്ലവനും പുറപ്പെട്ടാല്‍ അവന്‍ ഖവാരിജുകളില്‍പ്പെട്ടവനാണ്. അവന്‍ മുസ്ലിം ഐക്യം തകര്‍ത്തവനും സുന്നത്തുകള്‍ക്ക് എതിര് പ്രവര്‍ത്തിച്ചവനും അവന്‍റെ മരണം ജാഹിലിയ്യത്തിന്‍റെ മരണവുമാകുന്നു. ഇമാം അല്‍ ബര്‍ബഹാരി رحمه الله
(അവലംബം: ശറഹുസ്സുന്നഃ 34)
ഖദ്റിന്‍റെ വിഷയത്തില്‍ ഗഹനമായ ഗവേഷണത്തിലേര്‍പ്പെടുന്നത് സൂര്യന്‍റെ കണ്ണുകളിലേക്ക് നോക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അതിലേക്ക് കൂടുതല്‍ നോക്കുന്തോറും കൂടുതല്‍ പരിഭ്രാന്തിയുണ്ടാകുന്നു. ഇമാം അബൂഹനീഫ رحمه الله
(അവലംബം: ഖലാഇദു ഉഖൂദില്‍ ഇഖ്യാന്‍ പേജ്: 77)
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നത് ഈമാനിന്‍റെ ഏറ്റവും ശ്രേഷ്ടകരമായ സവിശേഷതകളില്‍ പെട്ടതാണ്. ഇമാം അഹ്മദ് ഇബ്നുഹമ്പല്‍ رحمه الله
(അവലംബം: ത്വബഖാതുല്‍ ഹനാബില 2/275)
ഇഖ്ലാസ് കരസ്ഥമാക്കാന്‍ നിന്‍റെ മനസ്സ് നിന്നോട് ആവശ്യപ്പെടുകയാണെങ്കില്‍, ആദ്യമായി നീ അത്യാഗ്രഹത്തിലേക്ക് തിരിയുക. എന്നിട്ട്, നിരാശയുടെ കത്തിയുപയോഗിച്ച് അതിനെ കശാപ്പ് ചെയ്യുക. ശേഷം, പ്രശംസയോടുള്ള സ്നേഹത്തിലേക്ക് തിരിയുക. എന്നിട്ട്, ഇഹലോകപ്രേമികള്‍ പരലോകത്തെ അവഗണിച്ചതു പോലെ നീ അതിനെ അവഗണിക്കുക. അത്യാഗ്രഹത്തെ കശാപ്പ് ചെയ്യുന്നതിലും പ്രശംസയോടുള്ള ഇഷ്ടത്തെ അവഗണിക്കുന്നതിലും നീ വിജയിച്ചാല്‍, ഇഖ്ലാസ് നിനക്ക് എളുപ്പമാകും. ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ رحمه الله
(അവലംബം: 'അല്‍ ഫവാഇദ്')
ഈമാന്‍ മൊത്തമായി യാതൊരു ഏറ്റക്കുറവുമുണ്ടാകാത്ത ഒരു ഏകകമായിരുന്നെങ്കില്‍ അതിന്‍റെ പേരില്‍ ആര്‍ക്കും ശ്രേഷ്ടതയുണ്ടാകുമായിരുന്നില്ല. ജനങ്ങളെല്ലാം തുല്ല്യരും ഏറ്റവ്യത്യാസങ്ങള്‍ നിരര്‍ത്ഥകവുമാകും. പക്ഷെ, ഈമാനിന്‍റെ പൂര്‍ണ്ണതകൊണ്ടാണ് സത്യവിശ്വാസികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്. ഈമാനിന്‍റെ മികവിനടിസ്ഥാനത്തിലാണ് അല്ലാഹുവിങ്കല്‍, സ്വര്‍ഗത്തിലെ സത്യവിശ്വാസികളുടെ പദവികളില്‍ ഏറ്റവ്യത്യാസമുണ്ടാകുന്നത്. കുറ്റക്കാര്‍ നരകത്തില്‍ പോകുന്നതും ഈമാനിലെ കുറവു കാരണമാണ്. ഇമാംശാഫിഈ رحمه الله
(അവലംബം: മനാഖിബു ശാഫിഈ)
ജനങ്ങളുടെ പ്രശംസ ഇഷ്ടപ്പെടുകയും അവരുടെ പക്കലുള്ളതിനോട് ആര്‍ത്തി കാണിക്കുകയും ചെയ്യുന്ന ഒരു ഹൃദയത്തില്‍ ഇഖ്ലാസിന് കുടികൊള്ളുവാന്‍ സാധ്യമല്ല. വെള്ളവും തീയും ഒരുമിച്ച് കുടികൊള്ളുകയില്ലെന്ന പോലെ. ഇബ്നുല്‍ ഖയ്യിം رحمه الله
(അവലംബം: അല്‍ ഫവാഇദ് പേ: 221)
നിങ്ങള്‍ നൂതനാശയങ്ങളെ സൂക്ഷിക്കുക. അദ്ദേഹത്തോട് (ഇമാം മാലികിനോട്) ചോദിക്കപ്പെട്ടു: ഓ അബൂഅബ്ദുല്ലാ എന്താണ് നൂതനാശയങ്ങള്‍? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ നാമങ്ങളിലും വിശേഷണങ്ങളിലും അവന്‍റെ വചനത്തിലും അറിവിലും കഴിവിലും ചര്‍ച്ചകള്‍ നടത്തുകയും, എന്നാല്‍ സ്വാഹാബിമാരും അവരെ ശരിയാംവണ്ണം പിന്തുടര്‍ന്ന പിന്‍ഗാമികളും മൗനം ദീക്ഷിച്ച കാര്യങ്ങളില്‍ മൗനമവലംബിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നൂതനാശയക്കാര്‍. ഇമാം മാലിക رحمه الله
(അവലംബം: ദമ്മുല്‍കലാം പുറം 173 എ)
ڇഅല്ലാഹു ഖുര്‍ആനിലും തൗറാത്തിലും ഇഞ്ചീലിലും റസൂലുല്ലാഹി(സ്വ)യുടെ അനുചരന്മാരെ പ്രശംസിച്ചിരിക്കുന്നു. റസൂലുല്ലാഹി(സ്വ)യുടെ നാവിലൂടെ തന്നെ അവരുടെ പിന്‍ഗാമികള്‍ക്കൊന്നുമുണ്ടാകാത്ത ശ്രേഷ്ടത അവര്‍ക്കുണ്ടെന്ന് ആദ്യമേ പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ. സത്യസന്ധന്മാരുടെയും രക്തസാക്ഷികളുടെയും ഉന്നതപദവികള്‍ പ്രാപിക്കാന്‍ അനുഗ്രഹിച്ചുകൊണ്ട് അവരെ ആശീര്‍വദിക്കട്ടെ. അല്ലാഹുവിന്‍റെ ദൂതരുടെ(സ്വ) ചര്യകള്‍ അവരാണ് നമുക്ക് എത്തിച്ചുതന്നത്. പ്രവാചകന് ദിവ്യസന്ദേശം അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ അവരത് നേരിട്ട് ദര്‍ശിച്ചു. അത്കൊണ്ട് തന്നെ പ്രവാചകന്‍ പൊതുവായതാണോ ഉദ്ദേശിച്ചത് അതോ പ്രത്യേകമോ, കണിശമായതാണോ, നിര്‍ദ്ദേശമായതാണോ എന്നൊക്കെ അവര്‍ മനസ്സിലാക്കിയിരുന്നു. നമുക്ക് അറിയാവുന്നതും അറിയാത്തതുമായ സുന്നത്തുകള്‍ അവര്‍ അറിയുന്നവരാണ്. ഏതു വിജ്ഞാനത്തിലും ഗവേഷണത്തിലും ഭക്തിയിലും ബുദ്ധിശക്തിയിലും, ഒരുകാര്യത്തില്‍നിന്ന് അറിവ് നേടിയെടുക്കുകയോ വിധി ആവിഷ്കരിക്കുകയോ, ചെയ്യുന്നതിലുമെല്ലാം അവര്‍ നമ്മെക്കാള്‍ ഉയര്‍ന്നവരാണ്. അവരുടെ വീക്ഷണങ്ങള്‍ നമുക്ക് ഏറ്റവും പ്രശംസനീയമാണ്. നമ്മെ സംബന്ധിച്ചേടത്തോളം നമുടെ വീക്ഷണങ്ങളെക്കാള്‍ നമുക്കേറ്റവും ഉചിതമായതും അതുതന്നെ - അല്ലാഹു അഅ്ലം. ഇമാം ശാഫിഈ رحمه الله
(അവലംബം: മനാഖിബു ശാഫിഈ 1/442)
അറിവിലൂടെയല്ലാതെ മാര്‍ഗദര്‍ശനം ലഭിക്കുകയില്ല; ക്ഷമയിലൂടെയല്ലാതെ സന്മാര്‍ഗം സിദ്ധിക്കുകയുമില്ല. ഇബ്നുതൈമിയ്യ رحمه الله
(അവലംബം: മജ്മൂഅ് ഫതാവാ 10/40)

 

0
0
0
s2sdefault