ഇസ്ലാമും സ്ത്രീകളും

തയ്യാറാക്കിയത്: ഡോ. അബ്ദുറസാഖ് അല്‍ ബദര്‍, വിവ: ഉമര്‍കോയ മദീനി

Last Update 28 November 2018, 20 Rabiʻ I, 1440 AH

ഒരു വിശ്വാസി അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന നിയമങ്ങളും മാനദണ്ഡങ്ങളും ഇവിടെ ഉണര്‍ത്തുകയാണ്. അ തു ഗ്രഹിച്ചു ജീവിക്കുന്നതു മൂലം ഐഹികവും പാരത്രികവുമായ നേട്ട ങ്ങള്‍ കരസ്ഥമാക്കുവാനും ഇസ്ലാം മനുഷ്യര്‍ക്കു നല്‍കിയ ആദരവും മാന്യതയും തിരിച്ചറിയുവാനും മുഴുവന്‍ വിശ്വാസി വിശ്വാസിനികള്‍ ക്കും സാധ്യമായേക്കാം.

ഒന്ന്: ഏറ്റവും ശരിയായതും കുറ്റമറ്റതുമായ നിയമ നിര്‍ദ്ദേശങ്ങള്‍ അഖിലലോകങ്ങളുടെയും സൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്‍റെ നിയമങ്ങള്‍ മാത്രമായിരിക്കും. (വിവ: മനുഷ്യര്‍ എത്ര തന്നെ സൂക്ഷ്മതയോടെ തീരുമാനമെടുത്താലും, സൃഷ്ടാവി നെ പോലെ സൂക്ഷ്മവും കൃത്യവുമായ അറിവിന്‍റെ അഭാവത്തില്‍ അവയിലെല്ലാം ആത്യന്തികമായി അബദ്ധങ്ങള്‍ പിണയുക സ്വാഭാവികമാണ്.)

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു:

إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെ യല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാ ത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാ ക്കുന്നില്ല.(യൂസുഫ് 40)

أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ

ജാഹിലിയ്യത്തിന്‍റെ (അനിസ്ലാമിക മാര്‍ഗത്തിന്‍റെ) തീര്‍ പ്പുകളാ ണോ അവര്‍ അന്വേഷിക്കുന്നത്? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവിനേക്കാള്‍ നല്ല വിധികര്‍ത്താവായി ആരാണുള്ളത്?(മാഇദ 50)

وَهُوَ خَيْرُ الْحَاكِمِينَ

അവനത്രെ ഏറ്റവും നല്ല വിധി കര്‍ത്താവ് (അഅ്റാഫ് 7, സുഫ് 80)

أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ

അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും യുക്തി മാനായ വിധികര്‍ത്താവല്ലയോ?(ത്വീന്‍ 8)

كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ وَاللَّهُ عَلِيمٌ حَكِيمٌ

അപ്രകാരം അവന്‍ തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാ ക്കി കൊടുക്കുന്നു അല്ലാഹു അറിയുന്നവനും യുക്തിമാനുമത്രെ.(നൂര്‍ 59)

രണ്ട്: സൃഷ്ടാവായ നാഥനുള്ള അനുസരണത്തിലും ഇസ്ലാമിക മര്യാദകള്‍ പാലിച്ചു ജീവിക്കുന്നതിലുമാണ് ഒരു വിശ്വാസിയുടെ സൗഭാ ഗ്യം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസത്തിലും പുണ്യകര്‍മങ്ങളിലു മുള്ള ഏറ്റക്കുറവനുസരിച്ച് അവന്‍റ സൗഭാഗ്യത്തിലും ഏറ്റക്കുറവുണ്ടാകുന്നു.

അല്ലാഹു പറയുന്നു:

إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا

നിങ്ങളോട് വിലക്കിയിരിക്കുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജി ക്കുന്ന പക്ഷം നിങ്ങളുടെ തിന്മകളെ നാം മായ്ച്ചു കളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്ന താണ്. (നിസാഅ് 31)

യാസീന്‍കാരുടെ ഇടയില്‍ നിന്നു വിശ്വാസിയായ സഹോദരന്‍ സ്വര്‍ഗത്തില്‍ വെച്ച് ഇപ്രകാരം പറയുന്നതായി അല്ലാഹു അറിയിക്കുകയുണ്ടായി:

إِنِّي آمَنْتُ بِرَبِّكُمْ فَاسْمَعُونِ . قِيلَ ادْخُلِ الْجَنَّةَ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ . بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ

അയാള്‍ പ്രഖ്യാപിച്ചു: (മനുഷ്യരേ) കേള്‍ക്കുക! ഞാനിതാ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. (അപ്പോള്‍ അക്രമികള്‍ അയാളെ വധിക്കുകയും രക്തസാക്ഷിയായ നിങ്ങള്‍) സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. അദ്ദേഹം പറ ഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ട വരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തത് എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! (എന്ന് അയാള്‍ കൊതി ക്കുകയും ചെയ്തു). (യാസീന്‍ 25, 26, 27)

قَدْ أَفْلَحَ مَنْ زَكَّاهَا . وَقَدْ خَابَ مَنْ دَسَّاهَا

തീര്‍ച്ചയായും അതിനെ (മനസിനെ) പരിശുദ്ധമാക്കിയ വന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ശംസ് 9,10)

يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِمَّا كُنْتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَنْ كَثِيرٍ قَدْ جَاءَكُمْ مِنَ اللَّهِ نُورٌ وَكِتَابٌ مُبِينٌ . يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ

വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചു കൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാ ഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.(മാഇദ 15,16)

മൂന്ന്: വിശ്വാസി സമൂഹത്തിനും സത്യമതത്തിനുമെ തിരില്‍ ഭൂമുഖത്ത് നിരവധി ശത്രുക്കളുണ്ടായിരിക്കും, വിശ്വാസികളെ നിന്ദിക്കുന്നതിലും അപമാനിക്കുന്നതിലും അവര്‍ ബദ്ധ ശ്രദ്ധരായിരിക്കും.

ദീനിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും രോഷാകുലരാകുന്ന ശത്രുക്കള്‍ ഇസ്ലാമിനും വിശ്വാസികള്‍ക്കുമെതിരില്‍ നിരന്തര കുപ്രചാ രണങ്ങളിലേര്‍പ്പെടുകയും അവരുടെ നേതാവായ ഇബ്ലീസിന്‍റെ നേതൃ ത്വത്തില്‍ കഠിനാദ്ധ്വാനത്തിലേര്‍പെടുകയും ചെയ്യും. മുസ്ലിംകളെ വഴി കേടിലാക്കുകയോ തരപ്പെട്ടില്ലെങ്കില്‍ അപമാനിക്കുകയോ ചെയ്യുക അവരുടെ ലക്ഷ്യമാണ്. മുസ്ലിംകള്‍ക്ക് അല്ലാഹു നല്‍കിയിരിക്കുന്ന സമ്പൂര്‍ണ മതനിയമങ്ങളിലും അനുഗ്രഹത്തിലും അസൂയാലുക്കളാണവര്‍!

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا . قَالَ أَرَأَيْتَكَ هَذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَى يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا . قَالَ اذْهَبْ فَمَنْ تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاءً مَوْفُورًا . وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ وَعِدْهُمْ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا

നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുകഎന്ന് നാം മലക്കു കളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ, അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവനെ ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞു തരൂ. തീര്‍ച്ചയായും ഉയര്‍ത്തെഴുന്നേല്‍പിന്‍റെ നാളു വരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ;തിക ഞ്ഞ പ്രതിഫലം തന്നെ. അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയേയും നീ വിളിച്ചുകൂട്ടുകയും ചെയ്തു കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു കൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാ കുന്നു.(ഇസ്റാഅ് 61,62,63,64)

إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ

തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷ ക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായി രിക്കുവാന്‍ വേണ്ടി മാത്രമാണ്.(ഫാത്വിര്‍ 6)

ആയതിനാല്‍ തന്നെ അവനില്‍ നിന്നും അവന്‍റെ ലക്ഷ്യസാക്ഷാത്കാ രത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ കുത്സിതപ്രവര്‍ത്തനങ്ങളില്‍ നിന്നും ജാഗരൂകരായി അകന്നു നില്‍ക്കേണ്ടതാണ്.

നാല്: തന്‍റെ കാര്യങ്ങളുടെയെല്ലാം നിയന്ത്രണം നാഥനായ അല്ലാഹു വിന്‍റെ കരങ്ങളിലാണെന്നും തന്‍റെ അഭിമാനവും അന്തസും അവന്‍ നിശ്ചയിക്കുന്നതാണെന്നും ഒരു മുസ്ലിം അറിഞ്ഞിരിക്കണം.

وَمَنْ يُهِنِ اللَّهُ فَمَا لَهُ مِنْ مُكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ

വല്ലവനെയും അല്ലാഹു നിന്ദ്യനാക്കുവാന്‍ തീരുമാനിക്കുന്ന പക്ഷം അവനെ ആദരിക്കുവാന്‍ ആരുമില്ല, നിശ്ചയമായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു.(ഹജ്ജ് 18)

അതിനാല്‍ തന്നെ ഒരു സത്യവിശ്വാസി അല്ലാഹുവ നോടുള്ള ബന്ധം നന്നാക്കുകയും അഭിമാനത്തോടെ ജീവിക്കാനുള്ള ഭാഗ്യം അവ നോട് തേടുകയുമാണ് ചെയ്യേണ്ടത്.

നബി(ﷺ) ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:

اللهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

അല്ലാഹുവേ എന്‍റെ മുഴുന്‍ കാര്യങ്ങളുടെയും സംരക്ഷ ണമായ എന്‍റെ മതത്തിനെ നീ നന്നാക്കേണമേ, ഞാന്‍ ജീവിക്കു ന്ന ദുനിയാവിലെ എന്‍റെ കാര്യങ്ങളെല്ലാം നീ ശരിയാക്കണേ, ഞാന്‍ മടങ്ങിപ്പോകുന്ന പരലോകത്തിലെ എന്‍റെ അവസ്ഥയും നീ നന്നാക്കിത്തരേണമേ, എന്‍റെ ജീവിതം നന്മകള്‍ വര്‍ദ്ധിപ്പിക്കാനുള്ളതും മരണം എല്ലാ ദുരിതങ്ങളുടെ യും അവസാനവുമാക്കി നീ മാറ്റേണമേ. (മുസ്ലിം 272)

ഈ പ്രാര്‍ത്ഥനയിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് വ്യക്തമായും മനസിലാകുന്ന ഒരു കാര്യം അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു സൃഷ്ടി യുടെയും കാര്യങ്ങള്‍ ശരിയായിത്തീരുകയില്ലെന്നതാണ്.

അഞ്ച്: ഒരു വ്യക്തിയുടെ ഈ ജീവിതത്തിലെ ഏറ്റവും വലിയ ചിന്തയും ആഗ്രഹവും അല്ലാഹുവിന്‍റെയടുക്കല്‍ സ്വീകാര്യനാകുകയും അതു വഴി അവന്‍ തന്‍റെ മാന്യന്മാരായ ദാസന്മാര്‍ക്ക് ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് അര്‍ഹനായിത്തീരണമെന്നതുമായിരിക്കണം.

أُولَئِكَ فِي جَنَّاتٍ مُكْرَمُونَ

അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.(മആരിജ് 35)

സ്വര്‍ഗം! അതാകുന്നു യഥാര്‍ത്ഥ ആദരവ്. രഹസ്യവും പരസ്യവുമായ ജീവിതത്തിലുള്ള സൂക്ഷമതയിലൂടെ മാത്രമേ അതു കരസ്ഥമാക്കാനാകൂ,

അല്ലാഹു പറയുന്നു:

إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ

അല്ലാഹുവിന്‍റെയടുക്കല്‍ നിങ്ങളിലെ ഉത്തമന്മാര്‍ നിങ്ങളിലെ കൂടുതല്‍ സൂക്ഷ്മതയുള്ളവരാകുന്നു. (ഹുജുറാത്ത് 13)

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قِيلَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، مَنْ أَكْرَمُ النَّاسِ؟ قَالَ أَكْرَمُهُمْ أَتْقَاهُمْ

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ജനങ്ങളില്‍ ആരാണ് ഏറ്റവും ആദരണീയനെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി? പറയുകയു ണ്ടായി: അവരിലെ ഏറ്റവും മാന്യന്മാരാകുന്നു അവരിലെ ഏറ്റവും ഭക്തര്‍. (ബുഖാരി 3374)

ഈ മാര്‍ഗത്തിലൂടെയല്ലാതെ ആരെങ്കിലും ആദരവ് അന്വേഷിച്ചാല്‍ അവന്‍ മരീചികക്കൊപ്പം സഞ്ചരിച്ച് ലക്ഷ്യം കാണാതെ മടങ്ങുന്നവനും പരവശനുമായിത്തീരും.

ആറ്: ചൂഷണത്തിനും അതിക്രമത്തിനും കൈയ്യേറ്റങ്ങള്‍ക്കും ഇടനല്‍ കാത്തതാണ്, വിശിഷ്യാ സ്ത്രീകളുമായി ബന്ധപ്പെട്ട, മുഴുവന്‍ ഇസ്ലാ മിക നിയമങ്ങളുമെന്ന് ഓരോ വിശ്വാസിനിയും മനസിലാക്കട്ടെ,

ത്രികാലജ്ഞാനിയും യുക്തിമാനും സൃഷ്ടികളെ കുറിച്ച് സൂ ക്ഷ്മജ്ഞാനമുള്ളവനും സൃഷ്ടികളുടെ നന്മയെ കുറിച്ചും വിനാശത്തെ കുറിച്ചും അറിയുന്നവനുമായ അല്ലാഹു അതവരിപ്പിച്ച നിയമങ്ങളുടെ പ്രത്യേകതയാണത്.

അതുകൊണ്ടു തന്നെ അല്ലാഹു അവതരിപ്പിച്ച ഏതെങ്കിലും നിയമങ്ങളെ കുറിച്ച് അതു സ്ത്രീവിരുദ്ധമാണെന്നോ അതല്ലെങ്കില്‍ അന്യായമാണെന്നോ ഏതെങ്കിലും വിഭാഗത്തിന്‍റെ അവകാശങ്ങള്‍ ഹനി ക്കുന്നതാണെന്നോ ആക്ഷേപിക്കുന്നവര്‍ അല്ലാഹുവിനെ കണക്കാക്കേ ണ്ട രൂപത്തില്‍ കണക്കാക്കാത്തവരും ഗൗരവത്തോടെ വീക്ഷിക്കാത്ത വരുമാണ്.

مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

(ഹേ മനുഷ്യരേ) നിങ്ങള്‍ക്കെന്തു പറ്റി! അല്ലാഹുവിനു നിങ്ങള്‍ എന്തു കൊണ്ട് ഗൗരവം കാണുന്നില്ല.? (നൂഹ് 13)

ആദരവും ഗൗരവവും നല്‍കേണ്ട അല്ലാഹുവിനെയും അവന്‍റെ നിയമങ്ങളെയും ആ രൂപത്തില്‍ നിങ്ങളെന്തു കൊണ്ട് വീക്ഷിക്കുന്നില്ല?.

അല്ലാഹുവിനോടുള്ള ആദരവില്‍ പെട്ടതാണ് അവന്‍റെ കല്‍പന കള്‍ അനുസരിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുകയും നിരോധനങ്ങളും വിലക്കുകളും പാലിക്കുകയും ചെയ്യുകയെന്നത്, അവ യൊന്നുമില്ലാതെ അല്ലാഹുവിനെ ആദരിക്കുന്നുവെന്നു പറയുന്നത് തീര്‍ ത്തും യാഥാര്‍ത്ഥ്യവിരുദ്ധമാണ്. അത്തരക്കാര്‍ക്ക് ഇഹത്തിലും പരത്തി ലും നിന്ദ്യതയും അപമാനവും തീര്‍ച്ചയാണ്.

വിഷയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പായി മുകളില്‍ പറയപ്പെട്ട കാര്യങ്ങള്‍ അടിസ്ഥാനപരമായി നാം അറിഞ്ഞിരിക്കേണ്ടതാണ്.

തുടരും...

0
0
0
s2sdefault

നിസാഇയ്യ : മറ്റു ലേഖനങ്ങൾ