സമസ്ത കേരള

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഖുര്‍ആനും സുന്നത്തും ആധാരമാക്കി നിലവില്‍ വന്ന 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സംഘടനയില്‍ നിന്നും പുറത്തു പോയവരാണ് 'സമസ്ത'ക്കാര്‍. പ്രവാചകന്മാര്‍ പഠിപ്പിച്ച യഥാര്‍ഥ തൗഹീദിനെതിരില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് അവര്‍. കേരളക്കരയില്‍ ദര്‍ഗാ സംസ്‌കാരവും കറാമത്ത് കച്ചവടവും കബറാളികളോടുള്ള പ്രാര്‍ഥനാസ്വഭാവവും നിലനിര്‍ത്തിപ്പോരുന്നതില്‍ 'സുന്നി'കള്‍ എന്ന പേരിലറിയപ്പെടുന്ന സമസ്തക്കാര്‍ മുന്നിലാണ്. സാധാരണ മുസ്‌ലിംജനതയെ അന്ധവിശ്വാസ-അനാചാരങ്ങളിലേക്ക് നയിച്ച്, അവരുടെ ഇഹലോകവും പരലോകവും ഇല്ലാതാക്കുന്ന പണിയിലാണ് സമസ്തയിലെ പണ്ഡിതന്മാര്‍. ശാഫിഈ മദ്ഹബുകാരാണ് ഞങ്ങള്‍ എന്ന് വാദിക്കാറുണ്ടെങ്കിലും ഇമാം ശാഫിഈ(റ)യുടെ ഒട്ടുമുക്കാല്‍ അഭിപ്രായങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സമസ്തയുടെ പിടിയിലകപ്പെട്ടിട്ടുള്ള വലിയവിഭാഗം വിശ്വാസികളെ തൗഹീദിന്റെ നേരായ പാതയിലേക്ക് കൊണ്ടുവരാനുള്ള യത്‌നത്തിന്റെ ഭാഗമായിട്ടാണ് സമസ്തക്കാരുടെ വിശ്വാസാചാരങ്ങളെ വിശദീകരിക്കുന്ന ഈ സെഷന്‍ തുടങ്ങിയിട്ടുള്ളത്. സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍

Read More


ജമാഅത്തെ ഇസ്‌ലാമി

ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ പാശ്ചാത്തലം 1930കളിലുണ്ടായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി മതേതര ഭാരതത്തില്‍ എന്ന ലഘു പുസ്തകത്തില്‍ നജാത്തുല്ല സിദ്ധീഖി പറയുന്നു. അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യാരാജ്യം വിട്ടാല്‍ ഇനിയാര് ഇന്ത്യാരാജ്യം ഭരിക്കണം എന്ന ചിന്തയില്‍ നിന്നാണ് ജമാഅത്തിന്റെ രൂപീകരണം എന്നര്‍ഥം. തീര്‍ത്തും രാഷ്ട്രീയമായ പ്ലാറ്റ്‌ഫോമില്‍ പടുത്തുയര്‍ത്തപ്പെട്ട ജമാഅത്തെ ഇസ്‌ലാമിക്ക് അതു കൊണ്ടു തന്നെ ഇസ്‌ലാമിലെ പ്രമാണങ്ങളെ ആ നിലക്ക് വളച്ചൊടിക്കേണ്ടി വന്നിട്ടുണ്ട്. അബുല്‍ അഅ്‌ലാ മൗദൂദിയാണ് ഈ പ്രസ്ഥാനത്തിന്റെ ആചാര്യന്‍. അദ്ദേഹത്തിന്റെ ചിന്തകളാണ് ഇന്നും ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യാടിത്തറ.

ആദ്യ മൂന്ന് ഖലീഫമാരുള്‍പ്പെടെയുള്ള മിക്കവാറും സ്വഹാബികളും പിഴച്ചവരും കുഫ്‌റിലകപ്പെട്ടവരുമാണെന്ന് വാദിച്ചു കൊണ്ട് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശത്തില്‍ നിന്ന് പുറത്തുപോയ ശിയാക്കളുടെ ഇമാമത്ത് വിശ്വാസത്തിന് തുല്യമായ ഹാകിമിയ്യത്ത് വാദം തൗഹീദിന്റെ ഭാഗമായി അവതരിപ്പിച്ച്, തൗഹീദിനെ കേവലം ഒരു രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനമായി അവതരിപ്പിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തിട്ടുള്ളത്. മുജാഹിദുകളില്‍ രാഷ്ട്രീയ ശിര്‍ക്കുണ്ടെന്ന് ആരോപിച്ച് 1942ല്‍ പിരിഞ്ഞു പോയ ജമാഅത്തിന്റെ മതരാഷ്ട്രവാദ ആശയങ്ങള്‍ വിലയിരുത്തിക്കൊണ്ടും, വ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുമുള്ള സെഷനാണ് ഇത്. സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

Read More


അഖലാനിസം

ഖുര്‍ആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗം (മന്‍ഹജ്) അവലംബിക്കേണ്ടതാണ്. എന്നാല്‍ ഇങ്ങനെയൊരു മന്‍ഹജ് തന്നെയില്ല, അത് പുതിയ മദ്ഹബാണ്, അഞ്ചാം പ്രമാണമാണത്, പുതിയ ത്വരീഖത്താണ്, പുതിയ ചിന്താധാരയാണ്, കേട്ടുകേള്‍വിയില്ലാത്തതാണ്, ഗള്‍ഫ് ഇറക്കുമതിയാണ്, എന്നൊക്കെ പറഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ വഴിപിരിഞ്ഞു പോയ ഒരു വിഭാഗമുണ്ട്. അവരാണ് മടവൂര്‍ വിഭാഗം എന്ന പേരില്‍ അറിയപ്പെടുന്നത്. ഖണ്ഡന-മണ്ഡന മുക്തമായി തൗഹീദ് പ്രബോധനം ചെയ്യാന്‍ കഴിയില്ല. കാരണം, ശിര്‍ക്കിനെ ഖണ്ഡിക്കാതെ തൗഹീദൂം, ബിദ്അത്തിനെ ഖണ്ഡിക്കാതെ സുന്നത്തും വ്യക്തമാവുകയില്ല. അത് കൊണ്ട് തന്നെ ഖണ്ഡന-മണ്ഡനങ്ങള്‍ ഉപേക്ഷിക്കാന്‍ പാടില്ല. ഇത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന ആദര്‍ശമാണ്. എന്നാല്‍ മടവൂര്‍ വിഭാഗക്കാരുടെ തുടക്കത്തിലെ വാദം തന്നെ, മത പ്രബോധനം ഖണ്ഡന-മണ്ഡന മുക്തമാക്കി പുതിയ ശൈലി സ്വീകരിക്കണം, ഖണ്ഡനമണ്ഡനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതല്ല, അവ കോലാഹലങ്ങളുണ്ടാക്കുന്നു, ജനങ്ങള്‍ക്ക് അതില്‍നിന്ന് ഒന്നും ലഭിക്കുന്നില്ല തുടങ്ങിയ വാദങ്ങളായിരുന്നു. വിരസവും വന്ധ്യവുമായ കുതര്‍ക്കങ്ങളും, ആത്മാവില്ലാത്ത വാചാടോപങ്ങളും, പാണ്ഡിത്യാഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരം പ്രബോധനങ്ങള്‍ എന്നു കൂടി അവര്‍ പറഞ്ഞുവെച്ചു. പ്രവാചകന്മാരെല്ലാം ജനങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത തൗഹീദാണ് പ്രഥമവും പ്രധാനവുമായി പ്രബോധനം ചെയ്തത്. ജനങ്ങളുടെ താത്പര്യം നോക്കി ഈ മുന്‍ഗണനാക്രമം മാറ്റാവതല്ല. ഇത് മുജാഹിദ് പ്രസ്ഥാനത്തിന്റെ കര്‍ക്കശനിലപാടാണ്. എന്നാല്‍ ആദ്യമായി പ്രബോധിതര്‍ക്ക് താത്പര്യമുള്ള മേഖലയില്‍ പ്രവര്‍ത്തിച്ച്, അവരുടെ ഇഷ്ടം സമ്പാദിച്ച ശേഷമാണ് പ്രാബോധനം നടത്തേണ്ടത് എന്ന ജമാഅത്തിന്റെ വാദമാണ് മടവൂര്‍ വിഭാഗക്കാര്‍ക്കുള്ളത്. സാമൂഹ്യക്ഷേമ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓരോ മുസ്‌ലിമിന്റേയും ബാധ്യതയാണ്. എന്നാല്‍ അത് മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാവരുത് എന്ന് മുജാഹിദുകള്‍ പഠിപ്പിക്കുമ്പോള്‍, റിലീഫ് സംരംഭങ്ങള്‍ നടത്തി ആളുകളെ ആകര്‍ഷിച്ച ശേഷമായിരിക്കണം ദഅ്‌വത്ത് നടത്തേണ്ടത് എന്ന് ശഠിച്ചു നിന്നവരാണ് ഈ കൂട്ടര്‍. അല്ലാഹുവിന്റെ പാശത്തില്‍ നിന്നും പിടവിട്ടുകൊണ്ട്, കൃത്യമായ ഒരാദര്‍ശമില്ലാതെ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍ നിഷേധിക്കുന്നിടത്തേക്ക് ഇന്ന് ഇവര്‍ എത്തിനില്‍ക്കുന്നു. അവരില്‍ അകപ്പെട്ടുപോയ സഹോദരങ്ങളെ സത്യത്തിന്റെ ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും എന്ന പ്രത്യാശയോടെയാണ് ഈ സെഷന്‍ ആരംഭിച്ചിരിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍

Read More


സൂഫിസം

ലോകത്ത് മുഅ്മിനുകളുടെ വിശ്വാസങ്ങളേയും ആരാധനകളേയും, ആചാരങ്ങളേയും, ജീവിതരീതികളേയും അപ്പാടെ തകര്‍ക്കാന്‍ ശ്രമിച്ച പ്രസ്ഥാനങ്ങളിലൊന്നാണ് സൂഫിസം. വിശുദ്ധ ഇസ്‌ലാമിന്റെ പവിത്രമായ തൗഹീദിന് കത്തിവെക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമാണ് സൂഫിസം പ്രതിനിധാനം ചെയ്യുന്നത്. അതിലകപ്പെടുന്നവന് നഷ്ടമാകുന്നത് ഐഹികവും പാരത്രികവുമായ ജീവിതമാണ്. ഇസ്‌ലാമിന് സമാന്തരമായിട്ടാണ് അതിന്റെ പോക്ക്. ഇസ്‌ലാമിന്റെ 'അലിഫൊ മീമൊ' അതിലില്ലെന്നതാണ് വാസ്തവം. ലോകത്ത് നിലനില്‍ക്കുന്ന ത്വരീഖത്തു പ്രസ്ഥാനങ്ങള്‍ മുഴുവന്‍ സ്വൂഫിസത്തില്‍ നിന്നുടലെടുത്ത കൈത്തോടുകളാണ്. എല്ലാം മലിനം. കേരളമണ്ണും സ്വൂഫിസത്തിന്റേയും ത്വരീഖത്തുകളുടേയും ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അനവധി മുസ്‌ലിംകള്‍ അതിന്റെ തടവറയിലകപ്പെട്ടിട്ടുമുണ്ട്. ഐഹികലാഭക്കൊതിയന്മാരാണ് അവയുടെ 'ശൈഖു'മാരും 'സാദാത്തു'ക്കളും. അന്ധവിശ്വാസങ്ങളാലും, അനാചാരങ്ങളാലും, അനാശാസ്യങ്ങളാലും സമൃദ്ധമാണ്, മറ്റെവിടെത്തേയുമെന്നപോലെ, കേരളമണ്ണിലെ ത്വരീഖത്തുകളും. ഇപ്പോള്‍, തീവ്രവാദികള്‍ക്ക് ഗുഹയൊരുക്കുന്ന പണിയും അവരേറ്റെടുത്തിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ കുത്തകയവകാശപ്പെടുന്ന 'സമസ്ത' യാഥാസ്ഥിതിക വിഭാഗങ്ങളാണ് ത്വരീഖത്തിന്റെ കേരളത്തിലെ പ്രാചാരകര്‍. ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കാത്ത ദിക്‌റുകളും, സ്വലാത്തുകളും, വിര്‍ദുകളും, ആട്ടവും, പാട്ടുകളുമൊക്കെയായി മുസ്‌ലിം ഉമ്മത്തിനെ നരകത്തിലേക്ക് തെളിക്കുന്ന ഏര്‍പ്പാടിലാണ് ഇവര്‍. അതിനാല്‍ സൂഫിസത്തിന്റെ ഉള്ളറകള്‍ കൃത്യമായും സമൂഹമധ്യത്തില്‍ വ്യക്തമാക്കപ്പെടേണ്ടതുണ്ട് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

Read More


തബ്‌ലീഗ് ജമാഅത്ത്

ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഒരു സംഘടനയാണ് തബ്‌ലീഗ് ജമാഅത്ത്. ഒരു ഭക്തിപ്രസ്ഥാനത്തിന്റെ ശൈലിയും ഭാവവമുള്ളതിനാല്‍ ചില ശുദ്ധഗതിക്കാര്‍ ഇതില്‍ ആകൃഷ്ടരായത് സ്വാഭാവികം മാത്രം. മുരടിച്ച തഖ്‌ലീദ് വാദത്തിലേക്കും അന്ധവിശ്വാസ അനാചാരങ്ങളിലേക്കും ശിര്‍ക്ക് ഖുറാഫാത്തുകളിലേക്കും ഈ പ്രസ്ഥാനം ജനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസ രംഗത്ത് മാതുരീദി മദ്ഹബും കര്‍മ്മശാസ്ത്ര രംഗത്ത് ഹനഫീ മദ്ഹബും വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്ന ചില ദയൂബന്തി പണ്ഡിതന്മാരാണ് തബ്‌ലീഗ് ജമാഅത്തിനെ അനുകരിക്കാന്‍ ഇന്ന് കാര്യമായി രംഗത്തുള്ളത്. ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്‌റവര്‍ദിയ്യ, നഖ്ശബന്തിയ്യ തുടങ്ങിയ നാല് സൂഫിത്വരീഖത്തുകളുടെ പ്രചാരകരും, പ്രയോക്തക്കളുമായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. ജനങ്ങളെ കപട ആത്മീയതയിലേക്കാണ് ഈ പ്രസ്ഥാനം നയിക്കുന്നത്. ഈ പ്രസ്ഥാനം തുടങ്ങുന്നതും ഒടുങ്ങുന്നതും ഒറ്റ ചോദ്യത്തിലാണ്; ഖുര്‍ആനില്‍ പറയാത്തതാണെങ്കിലും, പ്രവാചകന്റെ ചര്യയില്‍ ഇല്ലാത്തതാണെങ്കിലും ഒരു നന്മ ചൂണ്ടിക്കാണിച്ചിട്ട് 'നല്ലതല്ലേ' എന്നുള്ള ചോദ്യം. ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നതിന് പകരം, തസവ്വുഫിന്റെ ചിന്താഗതിയുള്ള, സൂഫീമാര്‍ഗം പിന്‍പറ്റിയ, നഖ്ശബന്തിയ്യ ത്വരീഖത്തിന്റെ പതിനായിരക്കണക്കിന് മുരിദന്മാരുള്ള ഒരു ശൈഖായിരുന്ന മൗലാനാ മുഹമ്മദ് സകരിയ്യ കാന്തലവി രചിച്ച 'ഫളാഇലേ അഅ്മാല്‍' എന്ന കിതാബാണ് ഇവര്‍ ജനങ്ങളെ വായിച്ചു പഠിപ്പിക്കുന്നത്. വിശ്വാസികളെ അന്ധവിശ്വാസ- അനാചാരങ്ങളിലേക്കും, അന്ധമായ തഖ്‌ലീദിലേക്കും നയിക്കുന്ന, സത്യാസത്യങ്ങള്‍ കൂട്ടിക്കുഴച്ച കൃതിയാണ് 'ഫളാഇലേ അഅ്മാല്‍'. സാധാരണക്കാരായ മുസ്‌ലിംകളെ ആകര്‍ഷിക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ കേരളക്കരയിലും സജീവമാണ്. ഈ പ്രസ്ഥാനത്തെ സംബന്ധിച്ചും അതില്‍ അകപ്പെട്ടുപോയാലുണ്ടാകുന്ന അപകടത്തെ സംബന്ധിച്ചും ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്മാര്‍ മുസ്‌ലിം ലോകത്തിന് മുന്നറിയിപ്പും ഫത്‌വയും നല്‍കിയിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും വരച്ചു കാണിക്കുന്ന ദഅ്‌വത്തിന്റെ രീതിശാസ്ത്രം പിന്തുടരുവാനോ, തലമുറകളായി കൈമാറിവരുന്ന അന്ധവിശ്വസാ- നാചാരങ്ങള്‍ക്കെതിരെ സംസാരിക്കുവാനോ തബ്‌ലീഗുകാര്‍ സന്നദ്ധമാകാറില്ല. അവരില്‍ അകപ്പെട്ടുപോയ സഹോദരങ്ങളെ സത്യത്തിന്റെ ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും എന്ന പ്രത്യാശയോടെയാണ് ഈ സെഷന്‍ ആരംഭിച്ചിരിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

Read More


ചേകന്നൂരിസം

ഇസ്‌ലാം അജയ്യമായി നില്‍ക്കുന്നത് അന്യൂനമായ അതിന്റെ രണ്ട് അടിസ്ഥാന പ്രമാണങ്ങളാലാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തുമാണ് ആ രണ്ട് പ്രമാണങ്ങള്‍. സത്യവിശ്വാസികള്‍ക്ക് മാര്‍ഗവും ലക്ഷ്യവും സ്ഥൈര്യവും നല്‍കിക്കൊണ്ട് നിലനില്‍ക്കുന്ന ആ രണ്ട് പ്രമാണങ്ങള്‍ക്കുമുന്നില്‍ മതത്തിന്റെ പേരിലും അല്ലാതേയും പ്രവ ര്‍ത്തിക്കുന്ന പ്രതിലോമ ശക്തികള്‍ പരാജിതരാണ്. പക്ഷെ, ഇസ്‌ലാമിനേയും മുസ്‌ലിംകളേയും തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് അവര്‍ ഇനിയും പിന്തിരിഞ്ഞിട്ടില്ല. അത്തരം പ്രതിലോമ ശക്തികളില്‍ ഒന്നാണ് കേരളക്കരയില്‍ ചേകനൂരികള്‍ എന്ന പേരിലറിയപ്പെടുന്ന ഹദീസ് നിഷേധികള്‍. മനുഷ്യ സമൂഹത്തിന് ഖുര്‍ആന്‍ മാത്രമേ പ്രമാണമായുള്ളൂ, പ്രവാചക ഹദീസുകള്‍ എന്ന ഒരു പ്രമാണം ജൂതസൃഷ്ടിയാണ് എന്ന് വാദിക്കുന്ന ഈ വിഭാഗം, ഹദീസ് നിവേദകരായ സ്വഹാബികളേയും, ഹദീസ് ക്രോഡീകരണം നടത്തിയ മുഹദ്ദിസുകളേയും തെറിപറഞ്ഞ് ആക്ഷേപിക്കുന്നവരാണ്. സ്വഹാബികളുടെ കൂട്ടത്തില്‍ നിന്ന് മഹാനായ അബൂഹുറയ്‌റ(റ)യും, മുഹദ്ദിസുകളുടെ കൂട്ടത്തില്‍ നിന്ന് ഇമാം ബുഖാരി(റ)യുമാണ് ഇവരുടെ ആക്ഷേപങ്ങള്‍ക്ക് കൂടുതല്‍ വിധേയരായിട്ടുള്ളത്. പ്രവാചക സുന്നത്തുകളെ തങ്ങളുടെ കേവലബുദ്ധിയുപയോഗിച്ച് പാടെ നിഷേധിക്കുന്ന ഇവര്‍ നബി(സ്വ)ക്ക് ഒരു പോസ്റ്റ്മാന്റെ ദൗത്യം മാത്രമാണ് വകവെച്ചു കൊടുക്കുന്നത്. ഇസ്‌ലാമിനും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കുമെതിരെ ആരിറങ്ങിത്തിരച്ചാലും ഇസ്‌ലാഹീ പ്രസ്ഥാനം ആധികാരിക രേഖകള്‍കൊണ്ട് അവരെ വേണ്ടവിധം നേരിട്ട് പരാജയപ്പെടുത്തിയിട്ടുണ്ട്. ചേകനൂരികളുടെ ഹദീസ് നിഷേധ കാര്യത്തിലും അത് സംഭവിച്ചിട്ടുണ്ട്. ആദര്‍ശരാഹിത്യം കൊണ്ട് നടുവൊടിഞ്ഞു കിടക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ഉപദ്രവങ്ങള്‍ ഒരു വെല്ലുവിളിയല്ലെങ്കിലും, ഹദീസ് സ്വീകരിക്കുന്നവരില്‍ തന്നെയുള്ള ചിലവിഭാഗങ്ങളില്‍ ചേകനൂരിസത്തിന്റെ വൈറസുകള്‍ ആക്രമണം നടത്തുന്നുണ്ട് എന്ന സാരമായ കാര്യം കാണാതിരുന്നു കൂടാ. ചേ കനൂരികള്‍ എന്ന ഹദീസ് നിഷേധികളുടെ വാദങ്ങളും അവയിലെ അനിസ്‌ലാമികതകളും വിശ്വാസികളെ ബോധ്യപ്പെടുത്താനാണ് ഈ സെക്ഷന്‍. അല്ലാഹു ഖുര്‍ആനും സുന്നത്തും അംഗീകരിച്ചും അനുസരിച്ചും ജീവിക്കാന്‍ നമ്മെ തുണക്കട്ടെ. ആമീന്‍

Read More

0
0
0
s2sdefault